
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് താൻ മത്സരിക്കുമെന്ന് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ .NewsThen Media -ക്ക് നൽകിയ അഭിമുഖത്തിലാണ് മാണി സി കാപ്പൻ ഇക്കാര്യം വ്യക്തമാക്കിയത് .പാലാ തൻ്റെ ചങ്കാണ് .തോറ്റ സീറ്റിൽ ജോസ് കെ മാണിയ്ക്ക് എന്ത് വികാരം ?കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോട് ചർച്ച ചെയ്യും .താൻ യു ഡി എഫിലേക്ക് മാറുകയാണെന്ന വാർത്തകൾ മാണി സി കാപ്പൻ തള്ളി .ജോസ് കെ മാണി എൽ ഡി എഫിലേയ്ക്ക് വന്നതിന്റെ ഗുണം പാലായിൽ കിട്ടിയില്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി .പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിധിയെഴുത്തെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.NewsThen Media മാനേജിങ് എഡിറ്റർ എം രാജീവിന് നൽകിയ അഭിമുഖത്തിലേക്ക് .