കൊവിഡ് വാക്സിൻ ഡ്രൈ റൺ രാജ്യത്ത് വിജയകരമായി പൂർത്തിയായി. കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ നടത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നേരിട്ട് ഡ്രൈ റണ്ണിന് മേൽനോട്ടം നിർവഹിച്ചു.
കോവിഡ് വാക്സിൻ രാജ്യത്ത് സൗജന്യമായിരിക്കും എന്ന് കേന്ദ്രമന്ത്രി ഹർഷവർധൻ വ്യക്തമാക്കി. ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഹർഷവർദ്ധൻ നേരിട്ട് ഡ്രൈ റൺ പരിശോധിച്ചു. ഇന്ന് നാല് സംസ്ഥാനങ്ങളിൽ ആണ് ഡ്രൈ റൺ വിജയകരമായി നടന്നത്.