തൊടുപുഴ മലങ്കര ഡാമിൽ മുങ്ങിമരിച്ച ചലച്ചിത്ര താരം അനിൽ നെടുമങ്ങാടിന്റെ മൃതദേഹം സംസ്കരിച്ചു. നെടുമങ്ങാട്ടെ കുടുംബ വീട്ടിൽ രാത്രിയോടെ ആയിരുന്നു സംസ്കാരം.
നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റമോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ട് പോയ മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വച്ചു. അനിലിന്റെ കൂട്ടുകാരും സഹപ്രവർത്തകരുമടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അദ്ദേഹത്തിന് അന്ത്യാഞ്‌ജലി അർപ്പിച്ചു.
വീഡിയോ