VIDEO
-
തിരുവനന്തപുരം മേയർ ആര്യയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ-video
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യയെ അഭിനന്ദിച്ച് ചലച്ചിത്ര താരം മോഹൻലാൽ. മോഹൻ ലാലിന്റെ അയൽവാസി കൂടിയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മോഹൻലാൽ ആര്യയെ അറിയിച്ചു. താമസിയാതെ നേരിൽ കാണാൻ ആകുമെന്നും മോഹൻലാൽ പറഞ്ഞു. വിളിച്ചതിൽ വലിയ സന്തോഷമുണ്ട് എന്നാണ് ആര്യ രാജന്ദ്രന്റെ മറുപടി. ലാലേട്ടന്റെ അയൽവാസി എന്നാണ് താൻ എല്ലാവരോടും പറയാറുള്ളത് എന്നും ആര്യ പറയുന്നു. മോഹൻലാലും ആര്യയും തമ്മിലുള്ള സംഭാഷണത്തിലേയ്ക്ക് –
Read More » -
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരെ, അനിൽ നെടുമങ്ങാടിന്റെ അവസാന വാക്കുകൾ -ശബ്ദരേഖ
ക്രിസ്മസ് ദിനത്തിൽ ആണ് നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. തന്റെ സുഹൃത്തുക്കൾക്കായി അനിൽ അവസാനമായി അയച്ച ശബ്ദസന്ദേശം കരളലിയിപ്പിക്കുന്നതാണ്.കരിയറിന്റെ ഉന്നതിയിൽ നിൽക്കവേയാണ് അനിൽ മലങ്കര ഡാമിൽ മുങ്ങി മരിച്ചത്. അത്യന്തം ആഹ്‌ളാദത്തിലാണ് അവസാന ശബ്ദ രേഖയിൽ അനിൽ സംസാരിക്കുന്നത്.
Read More » -
ഞാൻ സഖാവ്, മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോട് അടക്ക രാജു-വീഡിയോ
താൻ സഖാവാണെന്നും ചെങ്കൊടി ആണ് തന്റെ കൊടിയെന്നും അഭയാ കേസിലെ ഏക ദൃക്സാക്ഷി അടക്കാ രാജു. തന്നെ കാണാനെത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോടും സംഘത്തോടും ആണ് അടയ്ക്ക രാജു ഈ കാര്യം പറഞ്ഞത്. (മുന്നറിയിപ്പ്:പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )
Read More » -
സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന് കേസിലെ ഏക ദൃക്സാക്ഷി അടയ്ക്കാ രാജു, പ്രതികളായ രണ്ടുപേരെയും പയസ് ടെൻത്ത് കോൺവെന്റിൽ ആ രാത്രി കണ്ടു, ആ രാത്രിയെ അടയ്ക്കാ രാജു പുനരവതരിപ്പിക്കുന്നു -NewsThen Exclusive video
സിസ്റ്റർ അഭയയ്ക്ക് നീതി കിട്ടണമെന്ന് കേസിലെ ഏക ദൃക്സാക്ഷി അടയ്ക്ക രാജു. അഭയ കൊല്ലപ്പെട്ട രാത്രിയിൽ താൻ കോട്ടയം പയസ് ടെൻത് കോൺവെന്റിൽ പോയിരുന്നു പ്രതികളായ രണ്ടുപേരെയും അവിടെ കണ്ടുവന്നും അടയ്ക്കാ രാജു NewsThen-നോട് പറഞ്ഞു. അഭയാ കേസിലെ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അടയ്ക്കാ രാജു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. വീഡിയോ കാണുക –
Read More » -
കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലത് ,പ്രൊഫ.സി .രവിചന്ദ്രനുമായി അഭിമുഖം-വീഡിയോ
കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുന്നതാണ് നല്ലതെന്ന് യുക്തിവാദിയും അദ്ധ്യാപകനുമായ പ്രൊഫ.സി .രവിചന്ദ്രൻ .NewsThen – നു നൽകിയ അഭിമുഖത്തിലാണ് രവിചന്ദ്രൻ നിലപാട് വ്യക്തമാക്കിയത് .കർഷക നിയമങ്ങളെ താൻ സ്വാഗതം ചെയ്തത് അത് മൂലം കർഷകർക്കുണ്ടാകുന്ന നേട്ടങ്ങൾ കണ്ടാണ് .സൈബറിടത്തിൽ സംഘടിതമായ ഗുണ്ടാ പ്രവർത്തനം നടക്കുന്നുണ്ട് .തനിക്കെതിരെ ഉണ്ടാകുന്നതും അത്തരമൊന്നാണ് .കേരളം യുക്തിചിന്തയ്ക്ക് വളക്കൂറുള്ള മണ്ണ് ആണെന്നും എന്നാൽ രാഷ്ട്രീയ പാർട്ടികൾ മതങ്ങൾക്കുള്ളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ രംഗത്ത് വരുന്നില്ലെന്നും രവിചന്ദ്രൻ വ്യക്തമാക്കി .
Read More » -
എസ് വി പ്രദീപിനെ കൊന്നതോ?അധികമാരും ഉണ്ടാകാത്ത നേരത്ത് ആരും ഇല്ലാത്ത സ്ഥലത്ത് വെച്ച് അപകടം, സ്കൂട്ടറിനു പരിക്ക് നിസ്സാരം-വീഡിയോ
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇല്ലാതാക്കിയ വാഹനാപകടത്തെ കുറിച്ച് ദുരൂഹതകൾ ഏറുന്നു. ഇടിച്ചത് ടിപ്പർലോറി ആകാം എന്നാണ് പോലീസ് പറയുന്നത്. ലോറിയുടെ മധ്യഭാഗത്ത്തട്ടി പ്രദീപിന്റെ വണ്ടി മറിയുകയും പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് നിഗമനം. എന്നാൽ അപകടമുണ്ടായ സമയവും ഉണ്ടായ സ്ഥലവും എല്ലാം ദുരൂഹതകൾ കൂട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണികൾ പ്രദീപിന് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പ്രദീപ് തന്നെ പലപ്പോഴായി ഫേസ്ബുക്കിൽ പങ്കുവെച്ച് പോസ്റ്റുകളിലൂടെ വ്യക്തമാണ്. അമ്മയും അത്തരത്തിലുള്ള മൊഴി മാധ്യമങ്ങൾക്കു മുമ്പിൽ പറയുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രദീപിനെ കൊന്നതോ എന്ന ചോദ്യമുയരുന്നത്. അപകടമുണ്ടായി ഉടൻതന്നെ വളരെ ശക്തമായ അന്വേഷണത്തിലേക്ക് പോലീസ് പോയിട്ടില്ല എന്നുള്ള വിമർശനം ശക്തമാണ്. അയൽ സംസ്ഥാനത്തേക്ക് വാഹനം കടക്കുകയും വാഹനം പൊളിക്കുകയും ചെയ്താൽ പിന്നെ പോലീസിന് എന്ത് തെളിവാണ് ലഭിക്കുക. അപകടമുണ്ടായ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മുന്നോട്ടു പോയാൽ തമിഴ്നാട് അതിർത്തിയാണ്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ആദ്യഘട്ടത്തിൽ ഉണ്ടായ മന്ദത ഈ…
Read More » -
പുതിയ കാർഷിക നിയമങ്ങൾ പൂർണമായും തള്ളരുത്, മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ വിശകലനം-video
പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചും കർഷക സമരത്തെ കുറിച്ചും മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ വിലയിരുത്തുന്നു. കോർപ്പറേറ്റുകൾ കാർഷിക രംഗത്തേക്ക് കൂടുതൽ കടന്നുവരുന്നത് നല്ലതാണെന്നാണ് മാത്യു സാമുവലിന്റെ വിലയിരുത്തൽ. അതേസമയം താങ്ങുവില നിർത്തലാക്കുന്നതിന് എതിർക്കണം. നിയമങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യുന്നത് കർഷകദ്രോഹമാണെന്നും മാത്യു സാമുവൽ പറയുന്നു.
Read More » -
ഒരു ലക്ഷം രൂപയുടെ 5ജി ഫോൺ,സാംസങ് ഗാലക്സി നോട്ട് 20 അൾട്രാ -ഗൗരിയുടെ വീഡിയോ റിവ്യൂ
സംസങിന്റെ തുരുപ്പ് ചീട്ട്.ഒരു ലക്ഷം രൂപ വില വരുന്ന 5ജി ഫോണിന്റെ പെട്ടി തുറക്കാം. വിട്ടുവീഴ്ചയില്ലാത്ത പ്രകടനം, 120 ഹെർട്സ് ഡിസ്‌പ്ലേ, ക്യാമറയുടെ വൈവിധ്യം, മൾട്ടി-ഡേ ബാറ്ററി ലൈഫ് ഇതൊക്കെ ഈ സ്മാർട്ട് ഫോണിനെ വേറിട്ട് നിർത്തുന്നു. ഈ ഫോണിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത അത്യാധുനിക എസ്-പെൻ ആണ്. ഗൗരിയുടെ വീഡിയോ റിവ്യൂ കാണാം –
Read More »

