Tech
-
വാട്‌സ്‌ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, മെസ്സേജുകള്‍ നിരീക്ഷിക്കുന്നു, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു… വൈറലായ സന്ദേശം വ്യാജം
ദില്ലി: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നത്. വാട്‌സ്‌ആപ്പ് മാത്രമല്ല, ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നുമാണ് വൈറല്‍ സന്ദേശം അവകാശപ്പെടുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ‘നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിലാണ് വാട്സാപ്പിലെ പ്രചാരണം. വൈറല്‍ സന്ദേശത്തില്‍ വാട്‌സ്‌ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞതാണ്. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്. വസ്‌തുതകള്‍ 2019…
Read More » -
1000 പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാൻ സാധിക്കുന്നില്ലേ ? കാരണം ഇതാണ്
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാര്യത്തിൽ പരാതി ഉയർന്നതോടെ വിശദീകരണവുമായി ആദായ നികുതിവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് അറിയിപ്പ് നൽകുകയാണ് ആദായ നികുതിവകുപ്പ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന്…
Read More » -
സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്
കൊച്ചി: സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവർക്ക് എഐയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇൻ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്‌സ് വർക്കും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. എഐ പഠനം പൂർത്തിയാക്കുന്നവർക്ക് കരിയർ എസൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കും. ജനറേറ്റീവ് എഐയിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ എഐ ടാലന്റ് പൂൾ ഇന്ത്യയുടെതാണെന്ന് നാസ്കോം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏകദേശം 420,000 പ്രൊഫഷണലുകളുടെ നിലവിലെ ടാലന്റ് ബേസ് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ AI/ML ബിഗ് ഡാറ്റ അനലിറ്റിക്‌സ് ടെക് പ്രതിഭകളുടെ ആവശ്യവും ലഭ്യതയും തമ്മിൽ നല്ല അന്തരമുണ്ടെന്ന് മനസിലാകും. പുതിയ പ്രവർത്തന രീതി സൃഷ്ടിക്കാൻ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടയർ II, III സിറ്റികളിൽ…
Read More » -
പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ ജിയോ; ഞെട്ടിക്കുന്ന വിലയിൽ ഐറ്റം വരും!
മുംബൈ: ഇന്ത്യൻ വിപണിയിൽ പുതിയ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജിയോ എന്ന് റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞതായിരിക്കും ഈ ഫോൺ എന്നാണ് വിവരം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പുതിയ ജിയോ 5 ജി ഫോൺ അവതരിപ്പിക്കും. ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ഒരു ട്വീറ്റിൽ ജിയോ 5ജി സ്മാർട്ട്‌ഫോണിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. ഫോണിൻറെ ചില പ്രത്യേകതകളും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലീക്ക്സ്റ്റർ പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച്, പുതിയ ജിയോ ഫോൺ 5Gക്ക് ക്യൂവൽകോം സ്നാപ് ഡ്രാഗൺ 480+ എസ്ഒസി ഉണ്ടാകും. ക്യാമറയിലേക്ക് വന്നാൽ ജിയോയുടെ പുതിയ 5ജി ഫോണിൽ 13 എംപി പ്രൈമറി ക്യാമറ സെൻസറും 2 എംപി സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും.…
Read More » -
യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി പേടിഎം
യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴിയുള്ള പണമിടപാടുകൾ ഏറെ ജനപ്രിയമാണിന്ന്. ഗ്രാമങ്ങളെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ യുപിഐ ആശ്രയിക്കുന്നുണ്ട്. കഴിയുന്നത്ര വേഗത്തിൽ തടസ്സങ്ങളില്ലാതെ പണം ട്രാൻസ്ഫർ ചെയ്യുകയാണ് എല്ലാവരുടെയും ആവശ്യം. രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക് പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം. പിൻ റീസന്റ് പേയ്മെന്റ്സ് യുപിഐ ആപ്പ് ആയ പേടിഎം വഴി പണം അയക്കുമ്പോൾ ഇനി മുതൽ ഉപയോക്താക്കൾക്ക് പിൻ റീസന്റ് പേയ്മെന്റ് ഫീച്ചർ ഉപയോഗിക്കാം. പുതിയ ഫീച്ചർ പ്രകാരം നിങ്ങൾക്ക് അത്യാവശ്യമുള്ള കോണ്ടാക്ടുകൾ പിൻ ചെയ്തിടാം. ഒരു പ്രത്യേക കോണ്ടാക്ടുകളിലേക്ക് പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുന്ന ആളുകൾക്ക് പിൻ കോണ്ടാക്‌റ്റ് ഫീച്ചർ ഏറെ പ്രയോജനപ്രദമായിരിക്കും. പേടിഎം ഉപയോക്താക്കൾക്ക് മൊബൈൽ യുപിഐ പേയ്മെന്റുകൾ…
Read More » -
നത്തിംഗ് ഫോണ്‍ 2 ജൂലൈ 11ന് പുറത്തിറങ്ങും; പ്രീബുക്കിംഗ് ആരംഭിച്ചു
ദില്ലി: നത്തിംഗ് ഫോൺ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ഈ ഫോണിൻറെ നിരവധി വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ ഫോൺ എത്തുന്നതിൻറെ ഭാഗാമായി ജൂൺ 29 വ്യാഴാഴ്ച മുതൽ ഫോണിൻറെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫോണിൻറെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോർന്നിട്ടുണ്ട്. രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോൺ 2 ഇറങ്ങുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് പ്രകാരം 8GB റാം 256 സ്റ്റോറേജ് പതിപ്പിന് ഏതാണ്ട് 729 യൂറോ വിലവരും. അതായത് ഇന്ത്യൻ രൂപയിൽ കണക്ക് കൂട്ടിയാൽ 65600 രൂപ. അതേ സമയം 12GB RAM + 512GB പതിപ്പായിരിക്കും ഹൈഎൻറ് എന്നാണ് വിവരം. ഇതിന് 76500 രൂപയ്ക്ക് അടുത്ത് വിലവരും. യൂറോപ്യൻ യൂണിയൻ വിലയാണ് ഇത്. ഇന്ത്യയിലെ നത്തിംഗ് ഫോൺ 1 ൻറെ വില കണക്കിലെടുക്കുമ്പോൾ നത്തിംഗ് ഫോൺ 2 വില ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും…
Read More » -
ചാറ്റ് ജിപിടി വിദഗ്ധർക്ക് അനന്ത സാധ്യത; പ്രതിവർഷം 1.5 കോടി രൂപ വരെ ശമ്പളം
ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചർച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വർധിക്കുകയാണ്. കൂടാതെ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബിൽഡർ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണൽസിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. ചാറ്റ് ജിപിടി വിദഗ്ധർക്ക് പ്രതിവർഷം 185,000 ഡോളർ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നൽകാൻ ലിങ്ക്ഡ്ഇന്നിലെ കമ്പനികൾ തയ്യാറാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു. യുഎസ് ആസ്ഥാനമായുള്ള എച്ച്ആർ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാർട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ്…
Read More » -
കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം
കർഷകർക്കായി, മുഖം സ്കാൻ ചെയത് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാനുതകുന്ന പദ്ധതിയുമാിയി കേന്ദ്രസർക്കാർ. .പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിലാണ് കേന്ദ്രസർക്കാർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളായ കർഷകർക്ക് അവരുടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഏറെ സഹായപ്രദമാകും. അതായത് പാസ് വേഡോ, ഫിംഗർപ്രിന്റോ ഉപയോഗിച്ച് ഇ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പകരം ഇനി മുഖം സ്കാൻ ചെയ്യുകവഴി നടപടിക്രമങ്ങൾ ഈസിയായി പൂർത്തിയാക്കാൻ കഴിയും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആപ്പ് ഫീച്ചർ ലോഞ്ച് ചെയ്തു. . ഫെയ്സ് ഓതന്റിഫിക്കേഷൻ വഴി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സർക്കാരിന്റെ ആദ്യ പദ്ധതിയാണ് പിഎം-കിസാൻ സ്കീം എന്നും മന്ത്രി വ്യക്തമാക്കി. ഇത് പ്രായമായ കർഷകർക്ക് ഇ കെവൈസി നടപടികൾ ചെയ്യാൻ ഏറെ ഉപകാരപ്രദമാണന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ , 3 ലക്ഷം കർഷകരുടെ ഇ-കെവൈസി നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ, പിഎം-കിസാൻ ഗുണഭോക്താക്കൾ ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെത്തി ബയോമെട്രിക്സ് വഴിയോ അല്ലെങ്കിൽ…
Read More » -
ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു?
ബംഗളുരു: വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍പ്പ്അപ്പ് കമ്പനിയായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവെച്ചതായി റിപ്പോര്‍ട്ട്. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഡിലോയിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിലോയിറ്റ് ഒഴിഞ്ഞ സ്ഥാനത്ത് പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചു. ബിഡിഒ (എംഎസ്‌കെഎ ആന്റ് അസോസിയേറ്റ്‌സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു. അതിനിടെ ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പീക്ക് എക്‌സ്വി പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജിവി…
Read More » -
സ്പാം കോളുകൾ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറുമായി വാട്ട്സാപ്പ്
സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം. വാട്ട്സാപ്പിൽ സ്പാം കോളുകൾ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്‍ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും. ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. ഗ്യാലക്സി S23 അൾട്രാ, റിയൽമീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇതിനായി മെനുവിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിൽ പ്രൈവസി ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് “അജ്ഞാത കോളർമാരെ മ്യൂട്ടാക്കുക”…
Read More »