TechTRENDING

പരസ്യങ്ങള്‍ കാണാതെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് പ്രതിമാസം നൽകേണ്ടത്…

രസ്യങ്ങള്‍ കാണാതെ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് യുറോപ്പിൽ തുടക്കമായി. പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താത്പര്യമുള്ളവര്‍ക്ക് പുതിയ പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു.

പരസ്യ രഹിത അക്കൗണ്ടുകള്‍ക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നല്‍കേണ്ടത്. വെബില്‍ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നല്‍കേണ്ട നിരക്ക്. സൗജന്യ സേവനം ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരാകും. ഡാറ്റകള്‍ പരസ്യ വിതരണത്തിനായി ശേഖരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുതിയ പെയ്ഡ് വേര്‍ഷന്‍ ഇന്ത്യയിന്‍ ഉടന്‍ ആരംഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: