Sports

  • രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ

    ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71 റൺസെടുത്ത് റിങ്കു സിം​ഗും 54 റൺസെടുത്ത് ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ആറാം വിക്കറ്റിൽ ഇതുവരെ 120 റൺസ് ചേർത്തിട്ടുണ്ട്.   മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് ലഭിച്ച ഉത്തർപ്രദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിലായി ഉത്തർപ്രദേശ്. എന്നാൽ ആറാം വിക്കറ്റിൽ റിങ്കുവും ജുറേലും ഒന്നിച്ചതോടെ കളി മാറി.   കേരളത്തിനായി ബേസിൽ തമ്പി, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ​ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

    Read More »
  • ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കൻ

    കേരളത്തോട് തനിക്ക് എന്നും സ്നേഹമാണെന്നും എനിക്ക് കേരളത്തിൽ നിന്ന് ഒരുപാട് സ്നേഹം കിട്ടിയിട്ടുണ്ടെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ. ഇപ്പോള്‍ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും  എന്റെ ഭാഗത്താണ് തെറ്റെന്നും താരം പറഞ്ഞു.ഇന്ത്യൻ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കൻ ഇത് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സരത്തിനു ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതല്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. “ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തില്‍ കാലുകുത്തുമ്ബോള്‍ എനിക്ക് ലഭിച്ച സ്നേഹം ഓര്‍മ്മ വരും, ഇപ്പോള്‍ തീര്‍ച്ചയായും ആ ബന്ധത്തില്‍ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകര്‍ന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ…

    Read More »
  • ഉത്തർപ്രദേശിന് ടോസ്; ക്രിക്കറ്റ് ആവേശത്തിലേക്ക് ആലപ്പുഴ

    ആലപ്പുഴ: രഞ്ജി ട്രോഫിയുടെ പുതു സീസണിനായി കേരള ക്രിക്കറ്റ് ടീം സ്വന്തം മൈതാനത്തേക്ക്. ആലപ്പുഴയിലെ എസ്‌ഡി കോളേജ് ഗ്രൗണ്ട് വേദിയാവുന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്ന് കേരളം നേരിടും. ടോസ് നേടിയ യുപി നായകന്‍ ആര്യന്‍ ജൂയല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍. കുല്‍ദീപ് യാദവ്, റിങ്കു സിംഗ് എന്നീ ദേശീയ താരങ്ങള്‍ ഉത്തര്‍പ്രദേശ് പ്ലേയിംഗ് ഇലവനിലുമുണ്ട്. ഇന്നലത്തെ അപ്രതീക്ഷിതമായ മഴയിൽ  ഔട്ട്‌ഫീല്‍ഡ് നനഞ്ഞതു കാരണം ഏറെ വൈകിയാണ്  മത്സരം ആരംഭിച്ചത്.

    Read More »
  • മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍

    മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ട്രൈക്കര്‍ പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍ ഇടം നേടി. ജനുവരിയില്‍  അമേരിക്കയെ നേരിടാൻ പോകുന്ന സ്ലൊവേനിയൻ ദേശീയ ടീമിലാണ് പൊപ്ലാനിക് ഇടം നേടിയത്‌. 2018 മുതല്‍ 2020 വരെ  കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമായ പൊപ്ലാനിക് ഇപ്പോള്‍ സ്ലൊവീന്യൻ ക്ലബായ ബ്രാവോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ജനുവരി 21 നാണ്  അമേരിക്കയുമായുള്ള സ്ലൊവേനിയയുടെ സൗഹൃദ മത്സരം

    Read More »
  • പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍പ്പൻ വിജയവുമായി ഇന്ത്യ: തോല്‍പ്പിച്ചത് 7 വിക്കറ്റിന്

    കേപ്ടൗണ്‍: പുതുവര്‍ഷത്തില്‍  ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ക്രിക്കറ്റ് ഇന്ത്യ. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. ജയത്തോടെ രണ്ട് മത്സര പരമ്ബര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്.

    Read More »
  • അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അവരുടെ സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്;കേരളത്തിലെത്തും

    കൊച്ചി: സൗഹൃദ ഫുട്ബാള്‍ മത്സരത്തിനായി കേരളത്തിലേക്ക് വരാൻ തയാറാണെന്ന് അര്‍ജന്‍റീനൻ ടീം അറിയിച്ചതായി കായികമന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ പ്രതീക്ഷയുടെ കോര്‍ട്ടിലാണ് ആരാധകര്‍. പ്രിയ താരം മെസ്സിയും കൂട്ടരും വന്നെത്തുന്ന മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പിലാണ്  അവര്‍.എന്നാൽ കേരളത്തിലേക്ക് വരുന്നതിന് സമ്മതമാണെന്ന കാര്യം മാത്രമാണ് അര്‍ജന്‍റീന ടീം അറിയിച്ചിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.അതായത് പ്രതിഫലം ഉൾപ്പെടെ! ലോക ചാമ്ബ്യൻമാരും ഒന്നാം നമ്ബര്‍ ടീമുമായ അര്‍ജന്‍റീന ലോകകപ്പ് വിജയത്തിന് ശേഷം നിരവധി രാജ്യങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോക ചാമ്ബ്യൻമാരെന്ന തലയെടുപ്പില്‍ ലഭിക്കുന്ന അവസരങ്ങള്‍ അവരുടെ ഫുട്ബാള്‍ ഫെഡറേഷന് സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്. കളിക്കാരുടെ താരമൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചാല്‍ സൗഹൃദ മത്സരങ്ങള്‍ക്ക് ടീമിനെ പറഞ്ഞയക്കാൻ തന്നെയാണ് അവരുടെ തീരുമാനമെന്ന് സമീപകാലത്തെ അവരുടെ ലോക സഞ്ചാരം നിരീക്ഷിച്ചാല്‍ വ്യക്തമാകും. അതിനാൽതന്നെ കേരളത്തിലേക്ക് അവർ ടീമിനെ അയക്കാൻ സാധ്യത ഏറെയാണ്.അതേസമയം കേരളത്തിലേക്ക് ഏത് ടീമിനെയാണ് പറഞ്ഞയക്കുന്നതെന്ന് നിലവില്‍ അര്‍ജന്‍റീന വ്യക്തമാക്കിയിട്ടില്ല. മെസ്സിയെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയൊരു…

    Read More »
  • സിറാജ് കൊടുങ്കാറ്റില്‍ നിലം പരിശായി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് പുറത്ത്

    കേംപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര.പരമ്ബരയില്‍ സമനില പ്രതീക്ഷിച്ച്‌ കളത്തിലിറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ അടിപതറിയ പ്രോട്ടീസിന്റെ ആദ്യ ഇന്നിങ്‌സ് 55 റണ്‍സിലൊതുങ്ങി. ആറ് മുന്‍നിര വിക്കറ്റുകള്‍ പിഴുതെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സിറാജ് കൂടാരം കയറ്റിയത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മറ്റ് പേസര്‍മാരായ മുകേഷ് കുമാറും, ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ് ജയം നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലേ എല്ലാം പിഴച്ചു.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് സിറാജ് കൊടുങ്കാറ്റില്‍ പിടിച്ച്‌ നില്‍ക്കാനായില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്. അതേസമയം…

    Read More »
  • രഞ്ജി ട്രോഫിക്ക് തുടക്കം;ആലപ്പുഴ ഇനി ക്രിക്കറ്റിന്റെ വെനീസ്

    ആലപ്പുഴയുടെ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം ഇന്ന് മുതല്‍ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. ആതിഥേയരായ കേരളവും ഉത്തര്‍ പ്രദേശും തമ്മിലാണ് മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസണ്‍ അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുല്‍ദീപ് യാദവ് അടക്കമുള്ളവര്‍ യു.പിക്കുവേണ്ടി കളത്തിലിറങ്ങും. കേരള ടീമിന്റെ ക്യാമ്ബുകള്‍ സ്ഥിരമായി എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ രഞ്ജി മത്സരത്തിന് ബി.സി.സി.ഐ അനുമതി നല്‍കുന്നത്. 2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.

    Read More »
  • മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി

    കൊൽക്കത്ത: മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി‌.  സ്പാനിഷ് ഹെഡ് കോച്ചിനെ പുറത്താക്കിയതായി ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ അന്റോണിയോ ലോപ്പസ് ഹബ്ബസിനെയാണ് പുതിയ കോച്ചായി ബഗാൻ നിയമിച്ചിരിക്കുന്നത്. കലിംഗ സൂപ്പര്‍ കപ്പില്‍ ഹബ്ബസിന് കീഴിലാകും ടീം ഇറങ്ങുക. സ്പാനിഷ് പരിശീലകൻ ഫെര്‍ണാണ്ടോക്ക് കീഴില്‍ കൊല്‍ക്കത്തൻ ക്ലബ് കഴിഞ്ഞ ഐ.എസ്.എല്‍ കിരീടവും ഡ്യൂറന്റ് കപ്പും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ ശുഭകരമായില്ല. പത്ത് കളിയില്‍ നിന്ന് ആറുജയം മാത്രമാണ് നേടാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്.എഎഫ്‌സി കപ്പില്‍ നിന്നും മോഹൻ ബഗാൻ പുറത്തായിരുന്നു.പിന്നാലെ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകളോട് തോൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. മുൻപ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിരുന്ന ലോപ്പസ് ഹബ്ബസ് 2021 അവസാനമാണ് ക്ലബ് വിട്ടത്. 2019-20 സീസണില്‍ ഐ.എസ്.എല്‍ കിരീടം നേടിയിരുന്നു. 2014ല്‍ എടികെ കൊല്‍ക്കത്തയെ പ്രഥമ ഐ.എസ്.എല്‍ ചാമ്ബ്യനാക്കിയതും ഈ സ്പാനിഷ് പരിശീലകനാണ്.…

    Read More »
  • വുക്മനോവിച്ചിന്റെ സ്വന്തം സെർബിയക്കാരനെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി

    കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ രാജ്യമായ സെർബിയയിൽ നിന്നും ഫുട്ബോൾ താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി. സെർബിയൻ മിഡ്‌ഫീല്‍ഡര്‍ നിക്കോള സ്റ്റോഹാനോവിച്ചിനെയാണ് ഗോകുലം കേരള എഫ്സി സ്വന്തമാക്കിയത്. മോണ്ടിനെഗ്രിൻ ക്ലബ്ബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്ക്കായി കളിച്ചിട്ടുള്ള താരമായ നിക്കോള സ്റ്റോഹാനോവിച്ച് കൊൽക്കത്ത മുഹമ്മദൻ എസ്‌സിയുടെ മുൻ ക്യാപ്റ്റനായിരുന്നു. ലീഗില്‍ ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ജനുവരി ആദ്യവാരം നിക്കോള ടീം ക്യാമ്ബില്‍ ചേരും. ജനുവരി 11 മുതല്‍ 21 വരെ ഒഡീഷയില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ടീമിനായി നിക്കോള കളിക്കും.ഇപ്പോള്‍ ഇടവേളയ്ക്ക് പിരിഞ്ഞ ഐ ലീഗില്‍ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.

    Read More »
Back to top button
error: