SportsTRENDING

ദിമിയുടെ പരിക്ക് സാരമുള്ളതല്ല, ഗോവക്ക് എതിരെ കളിക്കും

ന്ത്യൻ സൂപ്പർ ലീഗില്‍ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത.
അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും.പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയും ചെയ്തു.

ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി  നേടിയിട്ടുണ്ട്. ദിമി ഉണ്ടാകുമെങ്കിലും ലെസ്കോവിച്, സച്ചിൻ സുരേഷ് എന്നിവർ ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

അതേസമയം ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ലെസ്കോവിച് ഉണ്ടാവില്ല എന്നാണ് സൂചന.ചെന്നൈയിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആയിരുന്നു ലെസ്കോവിചിന് പരിക്കേറ്റത്. ലെസ്കോവിചിന് മുട്ടിന് പരിക്കേറ്റെന്നും  എന്നാല്‍ ആശങ്ക വേണ്ടെന്നുമായിരുന്നു പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞത്. ടെസ്റ്റ് റിസള്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ ലെസ്കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ.
Signature-ad

ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.

Back to top button
error: