SportsTRENDING

രഞ്ജി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്-ഒരു കോടി രൂപ, എല്ലാവര്‍ക്കും ബിഎംഡബ്ല്യു! 

ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി.എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍.

രഞ്ജി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തി എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് വമ്ബന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച്‌ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Signature-ad

ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു പ്രഖ്യാപിച്ചത്.

Back to top button
error: