SportsTRENDING

സന്തോഷ് ട്രോഫി;  ആസാമിനെ തകർത്ത് കേരളം തുടങ്ങി

ഇറ്റാനഗർ: സന്തോഷ് ട്രോഫി  ഫൈനൽ റൗണ്ടിൽ   ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരളം ആസാമിനെ പരാജയപ്പെടുത്തി.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
അബ്ദുറഹീം , സജീഷ്, ക്യാപ്റ്റൻ നിജോ ഗിൽബർട്ട് എന്നിവരാണ് കേരളത്തിനായി  ഗോൾ നേടിയത്.ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ദീപു മൃത (78) അസമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പ് എയിലാണ്  കേരളം ഉൾപ്പെട്ടിരിക്കുന്നത്.കേരളം, ആസാം, അരുണാചൽ പ്രദേശ്,ഗോവ,മേഘാലയ, സർവീസസ് തുടങ്ങിയവരാണ്  ഗ്രൂപ്പിൽ  ഉള്ളത്. അരുണാചൽ പ്രദേശിലാണ് ഇത്തവണ  സന്തോഷ് ട്രോഫി നടക്കുന്നത്.കേരളം ഇനി അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക.

Back to top button
error: