SportsTRENDING

ലൂണ പോയപ്പോഴല്ല, പെപ്ര വീണപ്പോഴാണ് ബ്ലാസ്റ്റേഴ്സും ഒപ്പം വീണത്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസിൽ 

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമുകളിൽ ഒന്നിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2024 പിറന്നശേഷം ഇവാന്റെ കീഴിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു കഴിഞ്ഞു.

അടുത്ത മത്സരം കരുത്തരായ ഗോവക്കെതിരെയാണ്. കൊച്ചിയിൽ വെച്ചാണ് ഈ മത്സരം.ഞായറാഴ്ച വൈകിട്ട് 7.30 നാണ്  മത്സരം ആരംഭിക്കുന്നത്. എന്നാൽ മോശം ഫോം മാത്രമല്ല പരിക്കാണ്  ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ വലയ്ക്കുന്നത്.ലൂണക്ക് പെപ്രക്കും സച്ചിനും സീസൺ നഷ്ടമായി. ഡിമിയും ലെസ്‌കോയും പരിക്കിന്റെ പിടിയിലാണ്.

ഇതിൽ ഡിമി ഗോവക്കെതിരെയുള്ള മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന  റിപ്പോർട്ടുകൾ. എന്നാൽ ലെസ്‌കോയുടെ കാര്യത്തിൽ ലഭിക്കുന്ന സൂചന അത്ര സുഖകരമല്ല.ലെസ്‌കോക്ക് കൂടുതൽ ദിവസങ്ങൾ കായിക ക്ഷമത വീണ്ടുയെടുക്കാൻ വേണ്ടി വരും. അത് കൊണ്ട് അദ്ദേഹം ഗോവക്കെതിരെ കളിക്കില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌.
മിന്നും ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലൂണയെ ചുറ്റിപ്പറ്റിയാണ് സീസണിന്റെ ആരംഭത്തിൽ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങൾ മെനഞ്ഞത്.ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു.എന്നാൽ ലൂണയ്ക്ക് ഇടയ്ക്കു പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് അപകടം മണത്തതാണ്.എന്നാൽ അതുവരെ മോശം പ്രകടനത്തിന്റെ പേരിൽ ആവോളം പഴികേട്ട പെപ്ര പുലിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.ദിമിത്രിയോസ്- പെപ്ര സഖ്യം ഏതൊരു ടീമിനും ഭീക്ഷണിയായി മാറി.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഡിസംബർ 24 ന് മുംബൈയോടും ഡിസംബർ 27 ന് മോഹൻ ബഗാനെതിരെയും നടന്ന മത്സരം.രണ്ടു മത്സരവും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.ഡിസംബർ അവസാനത്തോടെ ഐഎസ്‌എൽ ഫസ്റ്റ് ഹാഫ് പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമായിരുന്നു.
പിന്നീട് സൂപ്പർ കപ്പിൽ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചശേഷമാണ് പെപ്രയ്ക്ക് പരിക്കേൽക്കുന്നത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം ആ മത്സരത്തിൽ നേടുകയും ചെയ്തിരുന്നു.പിന്നീട് തുടർച്ചയായ അഞ്ചു തോൽവികളാണ് ടീമിനെ കാത്തിരുന്നത്.ഇതിനുശേഷം ഡിമിയും ലെസ്‌കോയും ഗോൾകീപ്പർ സച്ചിനും പരിക്കേറ്റു.പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല.മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍ക്കുകയും ചെയ്തു.ഈ മത്സരത്തിലാണ് ലെസ്‌കോയും ഗോൾകീപ്പർ സച്ചിനും പരിക്കേറ്റത്.
ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി നേടിയിട്ടുണ്ട്.ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട  കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇരുട്ടടിയായിരുന്നു ദിമിയുടെ പരിക്ക്.ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കുമെന്നാണ് കോച്ച് നൽകുന്ന സൂചന.ഇതുമാത്രമാണ് നിലവിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാനുള്ളതും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്.എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്.പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു.

Signature-ad

ഏഴു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ക്കും ഇപ്പോള്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാണ്. ഈ ടീമുകള്‍ മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ക്ക് ആദ്യ ആറിലേക്ക് അനായാസം എത്താവുന്നതേയുള്ളൂ പതിനൊന്നില്‍ നില്‍ക്കുന്ന ഈസ്റ്റ് ബംഗാളും ആറാമതുള്ള ജെംഷഡ്പൂരും തമ്മിലുള്ള വ്യത്യാസം വെറും 5 പോയിന്റ് പോയിന്റ് മാത്രമാണ്.ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച്‌ മുന്നോട്ടുള്ള യാത്രയില്‍ ഏറെ വെല്ലുവിളി നേരിടേണ്ടി വരിക പിന്‍നിരയിലുള്ള ടീമുകളില്‍ നിന്നാണ്. അവസാനം തോറ്റ മൂന്നില്‍ രണ്ടിലും എതിരാളികള്‍ പോയിന്റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്നവരായിരുന്നു.

കോച്ച്‌ ഇവാന്‍ വുക്കുമനോവിച്ചിനെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്. പിന്‍നിര ടീമുകളോട് പോലും പോരാടാതെ കീഴടങ്ങുന്ന പരിക്കേറ്റ നിരയുമായി എങ്ങനെ സീസണ്‍ പൂര്‍ത്തിയാക്കുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുമുണ്ട്.ഇനി ബാക്കിയുള്ള ഏഴില്‍ മൂന്ന് കളിയെങ്കിലും ജയിച്ചില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ ആറില്‍ നിന്ന് പുറത്തു പോകാനുള്ള സാധ്യതയും ഏറെയാണ്.ഇക്കൂട്ടത്തില്‍ സച്ചിന്‍ സുരേഷിന്റെ പരിക്കാണ് ടീമിന് കൂടുതല്‍ ആശങ്ക പകരുന്നത്. സീസണില്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ മിന്നും പ്രകടനമാണ് ഈ യുവതാരം നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു പരിക്ക് കൂടി താങ്ങാൻ ബ്ലാസ്റ്റേഴ്‌സിന് ആവില്ല.

.

Back to top button
error: