SportsTRENDING

ബ്ലാസ്‌റ്റേഴ്‌സ് കണ്ട് പഠിക്കട്ടെ; തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള

ന്യൂഡൽഹി: തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്നലെ നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള2-1ന് കീഴടക്കിയത്.
ഇതോടെ ഐ ലീഗ്  പോയിന്റ് ടേബിളിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി.ഗോകുലം കേരളക്കായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സെനഗൽ താരമായ ഗസാമയിലൂടെ ഡൽഹി എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്.
മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ട് വരെ ഈ‌ ഒരു ഗോളിൽ ഡൽഹി മുന്നിട്ടു നിന്നു. തുടർന്നാണ് ഗോകുലം കേരളയുടെ തിരിച്ചുവരവ് കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ നായകനായ അലക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ സമനില ഗോൾ നേടി.

ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിജയഗോൾ പിറന്നു. നൗഫൽ ബോക്‌സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസിൽ തലവെച്ച് ലാലിൻസങ്ങ രെന്ത്ലീയാണ് ടീമിനെ മുന്നിലെത്തിച്ചത്.

 

Signature-ad

വിജയത്തോടെ ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുള്ള മുഹമ്മദൻസ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഒരു മത്സരം കുറവ് കളിച്ച് 26 പോയിന്റുള്ള റിയൽ കാശ്‌മീരും, രണ്ടു മത്സരം കുറവ് കളിച്ച് 26 പോയിന്റുള്ള ശ്രീനിധി ഡെക്കാനും ഗോകുലത്തിനു വെല്ലുവിളി ഉയർത്തുന്നു.

Back to top button
error: