Sports
-
അഡ്രിയാൻ ലൂണക്ക് പകരം ലിത്വാനിയ ക്യാപ്റ്റൻ കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി :പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം ലിത്വാനിയ ദേശീയ താരവും ക്യാപ്റ്റനുമായ ഫെഡോര്‍ സെര്‍നിചുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. താരത്തിന്റെ ട്രാൻസ്ഫര്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി ഉടൻ തന്നെ ടീമിനൊപ്പം ചേരും.എന്നാല്‍ സൂപ്പര്‍ കപ്പില്‍ ഫെഡോര്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. 32കാരനായ താരം ലിത്വാനിയക്കായി ദേശീയ ടീമിൽ ഗോളടിച്ചുകൂട്ടിയിട്ടുള്ള താരമാണ്.സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിൽ നിന്നുമാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. മുൻപ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് വേണ്ടിയും പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2012 മുതല്‍ ലിത്വാനിയൻ ദേശീയ ടീമില്‍ കളിക്കുന്ന താരം ടീമിനായി 84 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.
Read More » -
കലിംഗ സൂപ്പർ കപ്പ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍
ഭുവനേശ്വർ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്സി. മത്സരം സമനിലയിലേക്ക് നീങ്ങവേ 88-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി.എന്നാൽ രണ്ടാം പകുതിയുടെ 68-ാം മിനിറ്റില്‍ ഡാനിയേല്‍ ചീമ ജംഷഡ്പൂരിനായി സമനില ഗോള്‍ നേടി. 88-ാം മിനിറ്റിലെ സ്റ്റീവ് ആംബ്രിയുടെ ഗോള്‍ കൂടി ആയതോടെ ജംഷഡ്പൂര്‍ സൂപ്പർകപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിലേക്ക് നീങ്ങി. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.ഈ മാസം 15 ന് ജംഷഡ്എപൂർ ഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം
Read More » -
മുംബൈ സിറ്റിയെ നേരിടാൻ ഗോകുലം കേരള
ഭുവനേശ്വർ: സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് മുംബൈ സിറ്റിയെ നേരിടും.ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ശ്രദ്ധേയമായ നീക്കം നടത്തിയതിനു ശേഷമാണ് സൂപ്പർ കപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്. ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടുമാണ് കലിംഗ സൂപ്പര്‍ കപ്പിനെ ക്ലബ് കാണുന്നത്. ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും.
Read More » -
പെപ്രയ്ക്ക് ഇരട്ടഗോൾ; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല വിജയം(3-1)
ഭുവനേശ്വർ: 2024 കലിംഗ സൂപ്പർ കപ്പിൽ ആരാധകർ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്. ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ മറ്റൊരു ഗോൾ നേടിയത്. മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. ഈ മാസം 15 ന് ജംഷദ്പുർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം
Read More » -
ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈ സിറ്റി വിടുന്നു
മുംബൈ: ഐഎസ് എല്ലില്‍ മികച്ച താരങ്ങളില്‍ ഒരാളായ ഗ്രെഗ് സ്റ്റുവടര്‍ട്ട് മുംബൈ സിറ്റി വിടുന്നു. ഈ ജനുവരി ട്രാൻസ്ഫര്‍ വിൻഡോയില്‍ അദ്ദേഹം ഐ എസ് എല്‍ വിടും. സ്കോട്ടിഷ് ലീഗില്‍ നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ടിന് ഓഫറുകള്‍ ഉണ്ട്.അത് സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം. 2022ല്‍ ആയിരുന്നു ഗ്രെഗ് ജംഷദ്പൂര്‍ വിട്ട് മുംബൈ സിറ്റിയില്‍ എത്തിയത്. മുംബൈയെ ഷീല്‍ഡ് നേടുന്നതിനുൾപ്പടെ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂര്‍ ഐ എസ് എല്‍ ഷീല്‍ഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവര്‍ട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണില്‍ ജംഷദ്പൂരില്‍ സ്റ്റുവര്‍ട്ട് സംഭാവന ചെയ്തിരുന്നു. സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമില്‍ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്.
Read More » -
അർജ്ജുന അവാർഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി ഉള്‍പ്പെടെയുളള താരങ്ങള്‍
ന്യൂദല്‍ഹി: 2023 ലെ ദേശീയ കായിക, സാഹസിക അവാര്‍ഡുകള്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിലായിരുന്നു ചടങ്ങ്. മലയാളി ലോങ്ജമ്ബ് താരം മുരളി ശ്രീശങ്കര്‍ ഉൾപ്പെടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് താരം ആര്‍ വൈശാലി, അമ്ബെയ്‌ത്ത് താരങ്ങളായ ഓജസ് പ്രവീണ്‍ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി, ഗോള്‍ഫ് താരം ദിക്ഷാ ദാഗര്‍, കബഡി താരങ്ങളായ പവന്‍ കുമാര്‍, റിതു നേഗി എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു. കൂടാതെ, ഹോക്കി താരങ്ങളായ കൃഷന്‍ ബഹദൂര്‍ പഥക്, പി സുശീല ചാനു, ഖോ-ഖോ താരം നസ്രീന്‍, ലോണ്‍ ബൗള്‍സ് താരം പിങ്കി, ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ്, ഇഷ സിംഗ്, സ്‌ക്വാഷ് താരം ഹരീന്ദര്‍ പാല്‍ സിംഗ് സന്ധു, ടേബിള്‍ ടെന്നീസ് താരം അയ്ഹിക മുഖര്‍ജി, ഗുസ്തി താരം സുനില്‍, വുഷു താരം എന്‍ റോഷിബിന ദേവി, കാഴ്ച…
Read More » -
വീണ്ടും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടാൻ ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ എത്തുന്നു
സൂപ്പർ കപ്പിന്റെ ആവേശത്തിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പല താരങ്ങളുമായി കരാർ പുതുക്കുന്നതിന്റെ തിരക്കിലാണ്.ഈ സീസണോടെ കരാർ അവസാനിക്കുന്ന ലൂണയുടെയും ദിമിത്രിയോസിന്റെയും കരാർ ഇതിനകം ബ്ലാസ്റ്റേഴ്‌സ് പുതുക്കിക്കഴിഞ്ഞു. കൂട്ടത്തിൽ പരിക്കേറ്റ് പുറത്തായിരിക്കുന്ന തങ്ങളുടെ തന്നെ താരങ്ങളെയും ക്യാമ്പിൽ തിരികെയെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിൽ പ്രധാനി ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ ആണ്.ലൂണയൂടെ അഭാവത്തിൽ താരത്തെ വീണ്ടും ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു വർഷത്തെ കരാറിൽ സോറ്റിരിയോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.ഓസ്‌ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ഓസ്‌ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്‌ട്രേലിയന്‍ വിങ്ങറെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്. എന്നാൽ താരത്തിന് പ്രീ സീസണിൽ പരിക്കേറ്റതോടെ നാട്ടിലേക്കു തന്നെ മടങ്ങേണ്ടിയും വന്നിരുന്നു.ഇതോടെയാണ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം ഘാന താരം പെപ്രയെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവന്നത്.എന്നാൽ ജോഷ്വാ നിലവിൽ പരിക്കിൽ നിന്ന് മുക്തനാണ്. രണ്ട് കൊല്ലത്തെ കരാറും ബ്ലാസ്റ്റേഴ്‌സുമായി അദ്ദേഹത്തിനുണ്ട്.ഇതോടെയാണ് താരത്തെ…
Read More » -
സൂപ്പർ കപ്പ്:കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; മത്സരം ഉച്ചയ്ക്ക് 2 മണിക്ക്
ഭുവനേശ്വർ: 2024 സൂപ്പര്‍ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു.ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഷില്ലോംഗ് ലാജോംഗാണ് എതിരാളികള്‍. ഐഎസ്‌എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ കപ്പിനായി ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുര്‍ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്. ഐഎസ്‌എല്ലിലെ 12 ടീമുകള്‍ക്കൊപ്പം ഐ ലീഗില്‍നിന്നുള്ള കോഴിക്കോട് ക്ലബ് ഗോകുലം കേരള എഫ്സി അടക്കം നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ മുംബൈ സിറ്റി, ചെന്നൈയിൻ, പഞ്ചാബ് എഫ്സി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഗോകുലം കേരള. ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളാണ്. ഗ്രൂപ്പുകളില്‍നിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് എ മോഹൻ ബഗാൻ ഈസ്റ്റ്…
Read More » -
5 വിദേശ താരങ്ങൾ; സൂപ്പർ കപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: ഒഡീഷയില്‍ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പിനായി ശക്തമായ ടീമിനെ തന്നെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ ടീമിനെ ആണ് കോച്ച് ഇവാൻ വുകോമനോവിച്ച് പ്രഖ്യാപിച്ചത്. വിദേശ താരങ്ങളായി ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവര്‍ സ്ക്വാഡില്‍ ഉണ്ട്. പരിക്ക് മാറി എത്തുന്ന ജീക്സണ്‍, വിബിൻ മോഹനൻ എന്നിവരും സ്ക്വാഡിലുണ്ട്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഷില്ലോങ് ലജോംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മറ്റ് ടീമുകൾ. ഷില്ലോങ് ലജോങ്ങിനെതിരെയാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന്റെ ആദ്യമത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും.
Read More » -
സൂപ്പർ കപ്പിൽ ഹൈദരാബാദിനെ പൊരുതി കീഴടക്കി ഈസ്റ്റ് ബംഗാൾ
ഭുവനേശ്വർ: സൂപ്പർ കപ്പിലെ ആദ്യവിജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.ഹൈദരാബാദുമായുള്ള മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയുടെ 32ആം മിനുട്ടില്‍ ക്ലെറ്റൻ സില്‍വയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡ് എടുത്തത്. 44ആം മിനുട്ടില്‍ റാമ്ലുചുംഗയിലൂടെ ഹൈദരാബാദ് മറുപടി നല്‍കി.ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ ക്ലൈറ്റൻ സില്‍വ വീണ്ടും ഈസ്റ്റ് ബംഗാളിനെ മുന്നില്‍ എത്തിച്ചു. സ്കോര്‍ 2-1. 78ആം മിനുട്ടില്‍ ഹൈദരാബാദ് ഗോൾ മടക്കി വീണ്ടും സമനില പിടിച്ചു. നിം ഡോര്‍ജി ആയിരുന്നു സ്കോറർ എന്നാൽ തളരാതെ പോരടിച്ച ഈസ്റ്റ് ബംഗാൾ 80ആം മിനുട്ടില്‍ സൗളിലൂടെ മൂന്നാം ഗോള്‍ നേടി ഹൈദരാബാദിൽ നിന്നും ആദ്യവിജയം തട്ടിയെടുക്കുകയുമായിരുന്നു.
Read More »