Sports

  • ഖത്തറിൽ താരമായി ഇന്ത്യയുടെ സുനിൽ ഛേത്രി

    ദോഹ: 13 വര്‍ഷം മുമ്ബ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഖത്തറിൽ ഏഷ്യൻ കപ്പില്‍ ഇന്ത്യ ബൂട്ടുകെട്ടിയത്. 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ് ടിക്കറ്റില്‍ കളിക്കാനിറങ്ങുേമ്ബാള്‍ വേദി ഖത്തര്‍. ആദ്യ മത്സരത്തിലെ എതിരാളി ടിം കാഹിലിന്റെ ആസ്ട്രേലിയ. ബോബ് ഹൂട്ടനു കീഴിലിറങ്ങിയ ഇന്ത്യയുടെ ആക്രമണം നയിച്ചത് 26 കാരനായ സുനില്‍ ഛേത്രിയായിരുന്നു. ബൈച്ചൂങ് ബൂട്ടിയയും മുഹമ്മദ് റാഫിയും എൻ.പി പ്രദീപുമെല്ലാം കളിച്ച്‌ ടീം ഗ്രൂപ് റൗണ്ടില്‍ വലിയ തോല്‍വിയോടെ മടങ്ങിയത് ചരിത്രം. അതിനുശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടൂര്‍ണമെൻറില്‍ കാഹിലിന്റെ പിൻഗാമികള്‍ക്കെതിരെ ഇന്ത്യ ബൂട്ടുകെട്ടുേമ്ബാള്‍ നീലക്കടുവകളുടെ മുന്നേറ്റത്തിലെ കുന്തമുന അതേ ഛേത്രി തന്നെ. ഇപ്പോള്‍ പ്രായം 39. 145 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്ബത്തും 93 ഗോളുകളുടെ തിളക്കവുമുള്ള കരിയറുമായി വീണ്ടും ഛേത്രി തന്റെ മൂന്നാം ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുേമ്ബാള്‍ 24 ടീമുകളില്‍ കാരണവരും ഈ ഇന്ത്യൻ നായകൻ തന്നെ. പ്രായത്തില്‍ സുനില്‍ ഛേത്രിക്കും മുന്നില്‍ നൂറു ദിവസത്തെ…

    Read More »
  • സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

    ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകള്‍ പന്ത് തട്ടാനിറങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കിക്കോഫ്. കലിംഗയിലെ മെയിൻ പിച്ചിലും പിച്ച്‌ ഒന്നിലുമായി നടക്കുന്ന മത്സരങ്ങള്‍ 20 ദിവസം നീളും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കീഴിലാണ് ടൂര്‍ണമെന്റ്. നാല് വീതം ടീമുകള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇന്ന് ഉച്ചക്ക് ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഹൈദരബാദ് എഫ്.സിയും രാത്രി മോഹൻ ബഗാനെ ശ്രീമനിധി ഡെക്കാനും നേരിടും. കേരളത്തില്‍നിന്ന് ഐ.എസ്.എല്‍ വമ്ബന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഐ ലീഗ് മുൻ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലും ഗോകുലം സിയിലുമാണ്. നാളെ ഷില്ലോങ് ലജോങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി. വ്യാഴാഴ്ച മുംബൈ സിറ്റിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം ഖത്തറിലായതിനാല്‍ ഇതേസമയത്ത് നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ടീമുകള്‍ക്ക് പല പ്രമുഖരുടെയും…

    Read More »
  • സൂപ്പർ കപ്പ് :കേരള ബാസ്റ്റേഴ്സ് നാളെയിറങ്ങും; എതിരാളി ലജോംഗ് എഫ്സി

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും.ഷില്ലോങ് ലജോംഗാണ് എതിരാളികൾ.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മുന്നേറ്റനിരയിലെ താരങ്ങളായ ഇഷാൻ പണ്ഡിതയും കെപി രാഹുലും പ്രതിരോധനിരയിലെ പ്രീതം കോട്ടാലുമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്.മൂവരും ഏഷ്യൻ കപ്പിൽ കളിക്കാൻ പോവുന്ന ഇന്ത്യൻ ടീമിനൊപ്പം ദോഹയിലാണ്.ഇവരുടെ അഭാവം  ടീം ബാലൻസിനെ എത്രമാത്രം ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.അതിനിടയിലാണ് മറ്റ് മൂന്നു കളിക്കാരുടെ അഭാവം.എന്നാൽ ലൂണയുടെ കുറവ് പരിഹരിച്ചുകൊണ്ടാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ഇപ്പോൾ തന്ത്രങ്ങൾ മെനയുന്നത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറകോസ് തകർപ്പൻ ഫോമിലായത് ടീമിന് ആശ്വാസമായിട്ടുണ്ട്. ഘാൻ താരം ഖ്വാമെ പെപ്രയും അവസരത്തിനൊത്ത് ഉയർന്ന് കളിക്കുന്നുണ്ട്.പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സിൻെറ കോട്ട കാക്കുന്നത് പ്രീതം കോട്ടാലാണ്. ക്രൊയേഷ്യൻ പ്രതിരോധനിര താരം മാർകോ ലെസ്കോവിച്ച് ടീമിനെ നയിക്കുമ്പോൾ പ്രീതത്തിന് കൂടുതൽ…

    Read More »
  • രഞ്ജി ട്രോഫി: കേരളത്തിന് ജയിക്കാൻ 370 റണ്‍സ്

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ കേരളത്തിന് 370 റണ്‍സ് വിജയലക്ഷ്യം. 59 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദര്‍ശകര്‍ അവസാനദിനം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 323 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ നായകൻ ആര്യൻ ജുയലും പ്രിയം ഗാര്‍ഗുമാണ് യുപിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 195 പന്തില്‍ ഏഴു ഫോറും നാലു സിക്സറുമുള്‍പ്പെടെ 115 റണ്‍സെടുത്ത ആര്യൻ ജുയലാണ് ടോപ് സ്കോറര്‍. 205 പന്തില്‍ എട്ടു ഫോറും ഒരു സിക്സറുമുള്‍പ്പെടെ 106 റണ്‍സാണ് പ്രിയം ഗാര്‍ഗിന്‍റെ സംഭാവന. ഓപ്പണര്‍ സമര്‍ഥ് സിംഗ് (43), അക്ഷദീപ് നാഥ് (പുറത്താകാതെ 38) എന്നിവരും ബാറ്റിംഗില്‍‌ സംഭാവന നല്കി. കേരളത്തിനു വേണ്ടി ബേസില്‍ തമ്ബിയും ജലജ് സക്സേനയും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    Read More »
  • ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവര്‍ അന്തരിച്ചു

    മ്യൂണിക്ക്: ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ആന്റണ്‍ ബെക്കൻബോവര്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.78 വയസ്സായിരുന്നു. കളിക്കാരനായി ജര്‍മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും  കോച്ചെന്ന നിലയില്‍ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസതാരം ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്ത താരംകൂടിയാണ്. 1974ല്‍ ജര്‍മ്മനിയുടെ നായകനായും 1990ല്‍ പരിശീലകനായുമാണ് ജര്‍മ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തത്. മൂന്ന് ലോകകപ്പുകള്‍ കളിച്ച താരം പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 1972 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബയേണ്‍ മ്യൂണികിനെ ചാമ്ബ്യന്മാരാക്കി. 1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ച ഫ്രാൻസ് ബെക്കൻ ബോവര്‍ ഫുട്‌ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കൻ ബോവര്‍ രണ്ടുതവണ യൂറോപ്യൻ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസര്‍. നാല് വീതം ബുണ്ടസ് ലീഗ, ജര്‍മൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്,…

    Read More »
  • കലിംഗ സൂപ്പര്‍ കപ്പ്:  ഗോകുലം കേരള എഫ്‌സി x മുംബൈ സിറ്റി മത്സരം ജനുവരി 11 ന് 

    കോഴിക്കോട്: ജനുവരി 9 ന് ആരംഭിക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിനായി ഗോകുലം കേരള എഫ്‌സി ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടാണ് കലിംഗ സൂപ്പര്‍ കപ്പിനെ  ക്ലബ് കാണുന്നത്. ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും.   നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ടീം ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു.   അതേസമയം സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യില്‍ ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകള്‍ക്കൊപ്പമാണ്.ജനുവരി 10 ന് ഷില്ലോംഗ് ലാജോംഗുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.   ജനുവരി ഒന്പത്…

    Read More »
  • അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ചു സാംസണ്‍ ടീമില്‍

    മുംബൈ:അഫ്ഗാനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കുമൊപ്പം  മലയാളി താരം സഞ്ചു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക്ക് പാണ്ട്യ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ പരിക്ക് കാരണം ടീമില്‍ ഉള്‍പ്പെടുത്തിയട്ടില്ല. ജനുവരി 11 നാണ് പരമ്ബര ആരംഭിക്കുന്നത്. ജനുവരി 14, 17 എന്നീ തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരം.

    Read More »
  • 23 റണ്‍സ് എടുക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ലീഡ് നേടാനാകാതെ കേരളം

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച്‌ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 23 റണ്‍സ് എടുക്കുന്നതിനിടയിൽ ശേഷിച്ച 4 വിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 243 റണ്‍സില്‍ അവസാനിച്ചു.രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ആറിന് 220 എന്ന നിലയിലായിരുന്നു കേരളം.  ലീഡ് പ്രതീക്ഷിച്ച്‌ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് . കേവലം 23 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടയിൽ  ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് 302 റണ്‍സ് നേടിയിരുന്നു. വിഷ്ണു വിനോദാണ്  കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. വിഷ്ണു വിനോദ് 74 റണ്‍സ് നേടി. സച്ചിന്‍ ബേബി (38), ശ്രേയസ് ഗോപാല്‍ (36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഉത്തര്‍പ്രദേശിനുവേണ്ടി അങ്കിത് രാജ്പുത് അഞ്ചു വിക്കറ്റം കുല്‍ദീപ് സിങ് യാദവ് മൂന്ന് വിക്കറ്റും നേടി. യാഷ് ദയാല്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുംനേടി.

    Read More »
  • ആഴ്സണൽ താരം ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് 

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ ടീമിൽ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് അത്രമേൽ നഷ്ടമാണ്  ഉണ്ടാക്കിയിരിക്കുന്നത്. ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്നത് പരിശീലകൻ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഒരുപാട് താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടെങ്കിലും പക്ഷേ അതൊന്നും തന്നെ പുരോഗതി പ്രാപിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.എന്നിരുന്നാലും ഓരോ റൂമറുകളെയും വളരെയധികം പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ അക്കാദമിയിലൂടെ വളർന്നിട്ടുള്ള ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് പുതിയ വാർത്ത.സംഭവം ഏറെക്കുറെ സത്യമാണ്. ഇംഗ്ലീഷ് മാധ്യമമായ ഗൂണർ ടോക്കാണ്…

    Read More »
  • കേരളത്തിൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

    തൃശൂർ: കായിക കേരളത്തിന്റെ തലവര തന്നെ മാറ്റാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ജൻമനാട്ടിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി താൽപ്പര്യം പ്രകടിപ്പിച്ചതായാണ് ആ വാർത്ത. നേരത്തെയും ഇതേപോലെ ഒരു വാർത്ത പുറത്തുവന്നിരുന്നു.വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി  ദുബായ് സന്ദർശിച്ചിരുന്ന വേളയിൽ വെസ്റ്റ് ബംഗാളിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു എന്നതായിരുന്നു ആ വാർത്ത. 100 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പും അവരുടെ ഉടമസ്ഥനായ യൂസുഫലിയും തയ്യാറായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഒഫീഷ്യലായിട്ടുള്ള സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പിന്നീട്  വന്നില്ല.   അതേസമയം ഇപ്പോൾ യൂസുഫലിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിൽ തന്നെ ഒരു ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാനാണ് താൽപ്പര്യം  എന്നാണ് ലഭിക്കുന്ന വിവരം. പുതിയ ക്ലബ്ബ് ഇവർ ആരംഭിക്കുമോ അതല്ല നിലവിലുള്ള ഏതെങ്കിലും…

    Read More »
Back to top button
error: