കൊച്ചി: ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്.
ബഹുവർഷ കരാറാണ് താരത്തിന് മുമ്ബില്‍ കേരള ടീം വച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്‌എല്ലിലെ ഏറ്റവും മൂർച്ചയുള്ള സ്‌ട്രൈക്കർമാരില്‍ ഒരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും.
2022ലാണ് നോഹ എഫ്‌സി ഗോവയിലെത്തിയത്. ഈ വർഷം മെയ് 31 വരെയാണ് കരാർ കാലാവധി. താരത്തിലെ നിലനിർത്താൻ എഫ്‌സി ഗോവയ്ക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിവേഗ വിങ്ങർ, സ്‌ട്രൈക്കർ റോളുകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.