SportsTRENDING

സന്തോഷ് ട്രോഫി: കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍.

ഇന്ന് വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ശേഷിക്കുന്ന പോരിലെ ഫലം.

Signature-ad

ഇന്നലെ നടന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെ വീഴ്ത്തി സെമി ഉറപ്പിച്ചു. ഗോവ ഡല്‍ഹിയെ വീഴ്ത്തിയും അവസാന നാലില്‍ ഇടം പിടിച്ചിട്ടുണ്ട് . ഇന്ന് മിസോറമിനെതിരെ ജയിച്ചാൽ സെമിയില്‍ കരുത്തരായ സര്‍വീസസ് ആയിരിക്കും കേരളത്തിന്റെ എതിരാളികള്‍.

Back to top button
error: