Sports

  • പഞ്ചാബിക്കരുത്തിനുമുന്നിൽ അടിപതറി; ഗോകുലം കേരളയെ നാംധാരി എഫ്സി അട്ടിമറിച്ചു

    ലുധിയാന: ഐ ലീഗ് ഫുട്ബോളിൽ ഏഴാം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് കളിയുടെ അവസാനനിമിഷം തോൽവി. പഞ്ചാബിക്കരുത്തിനു മുന്നിൽ 2-1 ന് ആയിരുന്നു തോൽവി .നാംധാരി എഫ്‌സിയാണ് ഗോകുലത്തെ അട്ടിമറിച്ചത്. 1-1 സമനിലയിൽ തുടരവെ ഇൻജൂറി ടൈമിന്റെ  ഏഴാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങ് ആണ് നാംധാരിയുടെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ 17 മത്സരങ്ങളിൽ 32 പോയിന്റുമായി ഗോകുലം 2–ാം സ്ഥാനത്തുനിന്ന് 3–ാം സ്ഥാനത്തേക്കിറങ്ങി. നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെതിരെയാണ് മാർച്ച് 3ന് ഗോകുലത്തിന്റെ അടുത്ത മത്സരം.

    Read More »
  • സന്തോഷ് ട്രോഫി: സർവീസസിനെ സമനിലയിൽ തളച്ച് കേരളം(1-1)

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ  സർവീസസിനെ  സമനിലയിൽ തളച്ച് കേരളം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. നിലവിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി കേരളം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 22-ാം മിനിറ്റിൽ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് സമിർ മുർമു നേടിയ ഗോളിൽ സർവീസസ് ഒപ്പമെത്തുകയായിരുന്നു. ക്വാർട്ടറിലെത്തിയതിനാൽ തന്നെ സമ്മർദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുൻ മത്സരങ്ങളിൽ നിന്ന് വിപരീതമായി കേരള താരങ്ങൾ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മധ്യനിരയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു. വലതുവിങ്ങിൽ സഫ്നീദും മധ്യത്തിൽ ഗിഫ്റ്റി ഗ്രേഷ്യസും അർജുനും നന്നായി പന്തുതട്ടിയതോടെ മുന്നേറ്റത്തിൽ സജീഷിനും നരേഷിനും തുടർച്ചയായ പന്ത് ലഭിച്ചു. തുടർന്ന് 22-ാം മിനിറ്റിൽ കേരളം മുന്നിലെത്തി. അക്ബർ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോർണറിൽ നിന്ന് അർജുൻ…

    Read More »
  • ഐഎസ്എൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുമായി മലയാളി താരം

    ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് പരാജയം. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഒഡീഷ സ്വന്തമാക്കിയത്.  സീസണിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടി മലയാളി താരം വിഷ്ണുവിലൂടെ മുന്നിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിന്റെ 32-ാം സെക്കന്‍ഡിലാണ് വിഷ്ണുവിന്റെ തകര്‍പ്പന്‍ ഗോള്‍. മനോഹഹമായ റണ്ണിനൊടുവില്‍ ഇടംകാലുകൊണ്ടുള്ള തകര്‍പ്പന്‍ ഫിനിഷിലൂടെയായിരുന്നു വിഷ്ണു സീസണിലെ അതിവേഗ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ഡീഗോ മൗറീഷ്യോയാണ് ഒഡീഷയെ ഒപ്പമെത്തിച്ചത്.   രണ്ടാം പകുതിയില്‍ ഒഡീഷയുടെ വിജയഗോളും പിറന്നു. 61-ാം മിനിറ്റില്‍ പ്രിന്‍സ്റ്റണ്‍ റെബെല്ലോയിലൂടെയാണ് ഒഡീഷ മുന്നിലെത്തിയത്. വിജയത്തോടെ 35 പോയിന്റുമായി ഒഡീഷ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 18 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.

    Read More »
  • ഛേത്രിയുടെ ചതി മറന്നിട്ടില്ല; ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്‌സി മത്സരം 

    ബംഗളൂരു : ചതിയൻ ഛേത്രിയുടെ ബംഗളൂരു എഫ്‌സിയുമായി ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ബംഗളൂരുവിൽ വച്ചാണ് മത്സരം. ഈ‌ സീസണിൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്‌സിയും തമ്മിലായിരുന്നു.കൊച്ചിയിൽ വച്ചായിരുന്നു മത്സരം.2023 സെപ്തംബർ 21 ന് നടന്ന ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 ന് വിജയിച്ചിരുന്നു. എന്നാൽ 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കായിരുന്നു ഫുട്ബോൾ പ്രേമികൾ  സാക്ഷ്യം വഹിച്ചത്. അത്യന്തം നാടകീയമായ മത്സരത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിലാണ് അന്ന് ബെംഗളൂരു അവസാന നാലിലെത്തിയത്. ഫ്രീ കിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടയിൽ ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി പന്തടിച്ചു കയറ്റുകയായിരുന്നു.റഫറി ഗോൾ അനുവദിച്ചതോടെ  ഈ ഗോൾ അനുവദിക്കാനാകില്ലെന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് കളം വിടുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ മാത്രമല്ല, ഒരുപക്ഷെ ഫുട്‍ബോൾ ചരിത്രത്തിന്റെ തന്നെ നാണക്കേടിന്റെ താളിൽ ഇടം പിടിക്കാൻ…

    Read More »
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്  വിലക്കും പിഴയും പ്രഖ്യാപിച്ച്‌ സൗദി ഫുട്ബോള്‍ ഫെഡറേഷൻ

    റിയാദ്:അല്‍ നസർ സ്ട്രൈക്കറും പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വൻ തിരിച്ചടി.റൊണാള്‍ഡോയ്ക്ക്  വിലക്കും പിഴയും പ്രഖ്യാപിച്ച്‌ സൗദി ഫുട്ബോള്‍ ഫെഡറേഷൻ രംഗത്തെത്തി.  അല്‍ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ ആരാധകർ ‘മെസി, മെസി’ ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിനെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്. സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും, അല്‍ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നല്‍കേണ്ടിവരുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷൻ്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു.   2022-2023 സീസണില്‍ 16 മത്സരങ്ങളില്‍ അല്‍ നസർ ജഴ്സിയില്‍ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗില്‍ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്ബാദ്യം.അതേസമയം 2023-2024 സൗദി പ്രോ ലീഗില്‍ 20 മത്സരങ്ങളില്‍ 22 ഗോളും 9 അസിസ്റ്റുമായി ഗോള്‍വേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള…

    Read More »
  • സന്തോഷ് ട്രോഫി: അരുണാചലിനെ കീഴടക്കി കേരളം (2-0) ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു 

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചിരുന്നു. 35ാം മിനിറ്റിൽ ആഷിഖും 52ാം മിനിറ്റിൽ അർജുനുമാണ് കേരളത്തിനായി ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ  നാല് കളികളിൽ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി കേരളം മൂന്നാം സ്ഥാനത്തെത്തി.ആദ്യത്തെ നാല് സ്ഥാനക്കാർക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം. നാല് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി സർവീസസ് ഒന്നാമതും,  ഗോവ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.അതേസമയം മൂന്നാം തോൽവിയോടെ അരുണാചൽ ടൂർണമെന്റിൽ നിന്നും പുറത്തായി.

    Read More »
  • പ്രൈം വോളിബാള്‍: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത

    ചെന്നൈ: പ്രൈം വോളിബാള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോടാണ് ഇന്നലെ തോറ്റത്. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. അതേസമയം നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്‌സിനെ നേരിടും. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹീറോസ് ആറ് പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

    Read More »
  • കളിയിലും മോശം; ആരാധകരെയും വെറുതെ വിടാതെ ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ 

    കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഴുതിതള്ളിയയിടത്തുനിന്നായിരുന്നു ഉയിർത്തെഴുന്നേല്‍പ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നാലു ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. ‘ഞങ്ങള്‍ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാല്‍ സ്റ്റേഡിയത്തില്‍ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം’. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ കളി കാണാൻ മഞ്ഞക്കടലിരമ്ബമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോല്‍വികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം…

    Read More »
  • സന്തോഷ് ട്രോഫിയിൽ   മേഘാലയയോട് സമനില വഴങ്ങി കേരളം (1–1)

    ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിർണായക മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ 1–0ന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സമനില വഴങ്ങിയത്.  മത്സരത്തിന്റെ നാലാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോൾ നേടിയത്. റിസ്‌വാനലി നൽകിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു.   രണ്ടാം പകുതിയിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 76-ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോൾ കീപ്പർ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 സമനിലയിലായി.   ഇതോടെ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.ഗോവയാണ് കേരളത്തെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്.

    Read More »
  • ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം 

    കൊച്ചി: തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച്‌ വുകുമാനോവിച്ചും സംഘവും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ  ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.  രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച്‌ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഡിസംബറിലെ ഐഎസ്‌എൽ ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. എന്നാല്‍ ഗോവയ്ക്കെതിരായ ഇന്നത്തെ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു.ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.…

    Read More »
Back to top button
error: