Sports

  • സന്തോഷ് ട്രോഫി: കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍. ഇന്ന് വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ശേഷിക്കുന്ന പോരിലെ ഫലം. ഇന്നലെ നടന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെ വീഴ്ത്തി സെമി ഉറപ്പിച്ചു. ഗോവ ഡല്‍ഹിയെ വീഴ്ത്തിയും അവസാന നാലില്‍ ഇടം പിടിച്ചിട്ടുണ്ട് . ഇന്ന് മിസോറമിനെതിരെ ജയിച്ചാൽ സെമിയില്‍ കരുത്തരായ സര്‍വീസസ് ആയിരിക്കും കേരളത്തിന്റെ എതിരാളികള്‍.

    Read More »
  • പട്ടിണിയാണ്; ആദ്യമായി ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍

    ഹൈദരാബാദ്: ചരിത്രത്തിലാദ്യമായി ട്രാന്‍സ്ഫര്‍ ജാലക സമയത്തിന് പുറത്ത് താരകൈമാറ്റം നടത്തി ഇന്ത്യന്‍ ഫുട്‌ബോള്‍. ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ആയിരുന്ന ഇന്ത്യന്‍ താരം ഗുര്‍മീത് സിംഗ് ഇനി മുതല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ കാവല്‍ക്കാരനാകും. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താരം ഹൈദരാബാദ് എഫ് സി വിടാന്‍ തീരുമാനിച്ചത്. മാസങ്ങളായി ഹൈദരാബാദ് എഫ് സിയില്‍ നിന്ന് ശമ്ബളം നല്‍കുന്നില്ലെന്ന് താരം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് പരാതിപ്പെട്ടിരുന്നു. പിന്നാലെ ട്രാന്‍സ്ഫര്‍ ജാലകത്തിന് പുറത്ത് ഹൈദരാബാദ് എഫ് സി വിടാന്‍ ഗുര്‍മീതിന് അനുമതി ലഭിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ നാല് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു. സീസണില്‍ പരിക്കേറ്റ സച്ചിന്‍ സുരേഷിന് പകരക്കാരനായാണ് ഗുര്‍മീതിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്. എന്നാല്‍ താരത്തിന് ദീര്‍ഘകാല കരാര്‍ നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമായിരുന്നില്ല. നാലര വര്‍ഷത്തേയ്ക്കാണ് നോര്‍ത്ത് ഈസ്റ്റുമായി ഗുര്‍മീത് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    Read More »
  • 3-2 ന് ഗോകുലത്തെ തോല്‍പ്പിച്ച് കൊൽക്കത്ത മുഹമ്മദൻസ് ഒന്നാം സ്ഥാനത്ത് 

    കോഴിക്കോട്: ഐ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്ബ്യൻമാരായ ഗോകുലം കേരള എഫ്‌.സിക്കു തിരിച്ചടി.  കോഴിക്കോട്‌ ഇ.എം.എസ്‌.കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊൽക്കത്ത മുഹമ്മദന്‍ എഫ്.സി. 3-2 നാണു ഗോകുലത്തിനെ തോല്‍പ്പിച്ചത്‌. മുഹമ്മദനായി എഡി ഹെര്‍ണാണ്ടസ്‌, അലക്‌സിസ്‌ ഗോമസ്‌, ഡേവിഡ്‌ ലാല്‍ഹസാങ എന്നിവര്‍ ഗോളടിച്ചു. പി.എന്‍. നൗഫല്‍, നിധിന്‍ കൃഷ്‌ണ എന്നിവരാണു ഗോകുലത്തിനായി ഗോളടിച്ചത്‌.  18 കളികളില്‍നിന്നു 32 പോയിന്റ്‌ നേടിയ ഗോകുലം മൂന്നാം സ്‌ഥാനത്തും 17 കളികളില്‍നിന്നു 38 പോയിന്റ്‌ നേടിയ മുഹമ്മദന്‍ ഒന്നാം സ്‌ഥാനത്തുമാണ്‌. 16 കളികളില്‍നിന്നു 33 പോയിന്റ്‌ നേടിയ ശ്രീനിധി ഡെക്കാനാണു രണ്ടാമത്‌

    Read More »
  • അങ്ങനങ്ങു പോകേണ്ട;ഒഡീഷ എഫ്‌.സിയെ അട്ടിമറിച്ച് ചെന്നൈയിന്‍

    ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഒന്നാം സ്‌ഥാനക്കാരായ ഒഡീഷ എഫ്‌.സിക്ക്‌ അപ്രതീക്ഷിത തോല്‍വി. ചെന്നൈയിന്‍ എഫ്‌.സിക്കെതിരേ നടന്ന മത്സരത്തില്‍  2-1 നാണ് ഒഡീഷയുടെ തോൽവി. മത്സരത്തില്‍ ചെന്നൈയിനു വേണ്ടി അങ്കിത്‌ മുഖര്‍ജി, ജോര്‍ദാന്‍ മുറേ എന്നിവര്‍ ഗോളടിച്ചു. റോയ്‌ കൃഷ്‌ണയാണ്‌ ഒഡീഷയ്‌ക്കായി ഗോളടിച്ചത്‌.  18 കളികളില്‍നിന്നു 35 പോയിന്റ്‌ നേടിയ ഒഡീഷ നിലവിൽ ഒന്നാം സ്‌ഥാനത്തു തന്നെയാണുള്ളത്.17 കളികളില്‍നിന്നു 35 പോയിന്റുള്ള മുംബൈ സിറ്റിയാണ് തൊട്ടടുത്ത സ്ഥാനത്ത്.

    Read More »
  • ഫെബ്രുവരിയിലെ മികച്ച താരം ദിമിത്രിയോസ് ഡയമന്റക്കോസ്; മികച്ച ഗോൾ ഡൈസുകി സകായിയുടെ ഫ്രീകിക്ക്

    കൊച്ചി: ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിലേക്ക് മടക്കികൊണ്ടുവന്നത് ഡൈസുകി സകായിയുടെ ഫ്രീകിക്ക് ഗോളായിരുന്നു. രണ്ട് ഗോളിന് പിന്നില്‍ നിന്ന മഞ്ഞപ്പടയ്ക്ക് ജീവൻ നല്‍കിയതായിരുന്നു 51ാം മിനിറ്റിലെ മനോഹരമായ ഈ കിക്ക്. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജാപ്പനീസ് താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ നിഷ്പ്രഭമാക്കി വളഞ്ഞ് വലയില്‍ പതിക്കുകയായിരുന്നു. ഇന്റർനാഷണല്‍ നിലവാരത്തിലുള്ളൊരു സെറ്റ്പീസ്. തിരിച്ചുവരവിന്റെ കഥപറഞ്ഞ ആ മത്സരത്തിന്റെ ഹാങ്‌ഓവർ വിട്ടുമാറും മുൻപിതാ ഫെബ്രുവരിയിലെ മികച്ച ഗോളായി ഡൈസുകിയുടെ ഈ ഫ്രീകിക്ക് തെരഞ്ഞെടുത്തിരിക്കുന്നു. മികച്ച താരമായി  തെരഞ്ഞെടുത്തത് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്.

    Read More »
  • ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് അടക്കമുള്ള വമ്ബൻ താരങ്ങൾ കേരളത്തില്‍ പന്തുതട്ടാനെത്തുന്നു

    കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്‌ബോള്‍ ടൂർണമെന്റിന്റെ പ്രഥമ സീസണില്‍ അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് അടക്കമുള്ള വമ്ബൻ താരനിരയാണ് കേരളത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. വിദേശ താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു ലോകോത്തര നിലവാരത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്തമാസം പ്രഖ്യാപിക്കും. സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റ് അവസാനവാരത്തോടെയാവും സൂപ്പർ ലീഗ് ഫുട്‌ബോള്‍ ടൂർണമെന്റ് ആരംഭിക്കുക. ആറു ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള കോർപറേറ്റ് ടീമുകള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ടീമുകളും ടൂർണമെന്റില്‍ പങ്കെടുക്കും. കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പല്‍ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളാണു നിലവില്‍ ടൂർണമെന്റിനായി പരിഗണനയിലുള്ളതെന്ന് മാത്യു ജോസഫ് അറിയിച്ചു.   അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താവും അന്തിമവേദി തീരുമാനിക്കുക. സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഓള്‍ ഇന്ത്യ…

    Read More »
  • ഐഎസ്എല്‍; ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി

    ബംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി (1 – 0). 89 –ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരു എഫ്സിക്കായി ഗോള്‍ നേടിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ.അതേസമയം 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമതെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ് ഈ‌ പരാജയം. ആക്രമണത്തില്‍ ദിമിത്രിയോസ്‌ ഡയമാന്റികോസിനു പിന്തുണ നല്‍കാന്‍ മറ്റു താരങ്ങള്‍ക്കു കഴിയാത്തതു ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചു. 43-ാം മിനിറ്റി-ല്‍ ദിമിത്രിയോസിന്റെ ഒരു ഷോട്ട്‌ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിങ്ങിനെ പരീക്ഷിച്ചു. മുഴുനീള ഡൈവിങ്ങിലൂടെയാണു ഗുര്‍പ്രീത്‌ അപകടമൊഴിവാക്കിയത്‌. ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ വുകുമാനോവിച്‌…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‌.സി പോരിനു മുന്നേ സോഷ്യല്‍ മീഡിയ വാര്‍

    ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും ഇന്ന് കൊമ്ബുകോർക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ പോർവിളികളും ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ഐഎസ്‌എല് എലിമിനേറ്ററില് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് വച്ച്‌ സുനില് ഛേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളും ബ്ലാസ്റ്റേഴ്സ് നടത്തിയ ബഹിഷ്കരണവും വീണ്ടും കുത്തിപ്പൊക്കിയത് ആതിഥേയരായ ബെംഗളൂരു തന്നെയാണ്. ‘സുനില് ഛേത്രി ചിലരുടെ ഹൃദയം നുറുക്കി, പക്ഷേ നിയമമല്ല’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ബെംഗളൂരു എഫ്സിയുടെ പോസ്റ്റ്. കേരള ബ്ലാസ്റ്റേഴ്സിനെ കുത്തിയുള്ള പോസ്റ്റിന് താഴെ കേരള ആരാധകരും കുറിക്കു കൊള്ളുന്ന മറുപടിയുമായെത്തി. ഇതിന് പിന്നാലെ സുനില് ഛേത്രിയുടെയും ബെംഗളൂരുവിന്റെയും ചതിയും കൊച്ചിയിലെ വിജയവും ഓർമ്മിപ്പിച്ച്‌ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മറുപടിയുമെത്തി. ബെംഗളൂരുവിനെ കണക്കിന് പരിഹസിക്കുന്ന വീഡിയോയാണ് കേരളം പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ വിവാദ ഗോളും തുടർന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരത്തിന്റേയും വീറും വാശിയും ഇരട്ടിയാക്കിയിട്ടുണ്ട്. കൊച്ചിയില് നടന്ന ആദ്യപാദത്തില് 2-1ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തുടരെ മൂന്ന്…

    Read More »
  • പഴയ കണക്കു തീര്‍ക്കണം; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ

    ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവബഹുലമായ ദിനത്തിന്റെ ഒന്നാംവർഷത്തിന് ഒരുദിവസം ശേഷിക്കെ, കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും അതേ വേദിയിൽ വീണ്ടും മുഖാമുഖം. ബെംഗളൂരുവിന്റെ മുറ്റത്ത് കളിക്കാനിറങ്ങുമ്പോൾ മഞ്ഞപ്പടയ്ക്ക് ലക്ഷ്യം ഒന്നുമാത്രം, പഴയ ചതിയുടെ കണക്കുതീർക്കണം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം. കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തിൽനടന്ന പ്ലേ ഓഫിലാണ് നാടകീയസംഭവങ്ങളുണ്ടായത്. എക്സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ വിവാദമായി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിന് വിലക്കുകിട്ടി, ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും. ബെംഗളൂരു സംഭവം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്. അതേസമയം അവസാനമത്സരത്തിൽ, കരുത്തരായ ഗോവയെ 4-2 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. 16 കളിയിൽ ഒമ്പത് ജയത്തോടെ 29 പോയിന്റുമായി…

    Read More »
  • ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

    കഴിഞ്ഞ ഒന്നു രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ കരുത്തനാണ് ഗ്രീക്ക് താരം  ദിമിത്രിയോസ് ഡയമന്റക്കോസ്. അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന്  രക്ഷയായിട്ടുള്ളതും. പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ദിമിത്രിയോസില്‍ നിന്നും വരുന്നത്. അടുത്ത സീസണില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.   മുംബൈ സിറ്റി, ഒഡീഷ എഫ്‌സി അടക്കമുള്ള മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ദിമിക്ക് വലിയ ഓഫറുകള്‍ വരുന്നുണ്ട്. താരം പക്ഷേ ഈ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ് ദിമിക്ക് ഇഷ്ടമെന്നാണ് സൂചന.   അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച് നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍…

    Read More »
Back to top button
error: