SportsTRENDING

കോടികളുടെ കച്ചവടം; ഓസ്ട്രേലിയൻ സ്ട്രൈക്കര്‍ ജാമി മക്ലാരൻ മോഹൻ ബഗാനിലേക്ക് !!

കൊൽക്കത്ത: നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പും ഷീല്‍ഡ് ചാമ്ബ്യൻമാരുമായ മോഹൻ ബഗാൻ  നടത്തിയ ഒരു സൈനിംഗ് ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
  ഓസ്‌ട്രേലിയൻ ഇൻ്റർനാഷണലും ഓസ്ട്രേലിയൻ ലീഗിലെ എക്കാലത്തെയും ടോപ് സ്കോററുമായ ജാമി മക്ലാരൻ ആണ് ബഗാനിലേക്ക് എത്തുന്നത്.
ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരിക്കും മക്ലാരെൻ.രണ്ട് വർഷത്തെ കരാറിലാണ് 30കാരൻ ബഗാനില്‍ എത്തുന്നത്.

ഓസ്‌ട്രേലിയയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍വരെ  ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുള്ള അദ്ദേഹം മുമ്ബ് ഇംഗ്ലീഷ് ടീമായ ബ്ലാക്ക്ബേണ്‍ റോവേഴ്സിനായും കളിച്ചിട്ടുണ്ട്.

 

Signature-ad

2019-ല്‍, ജാമി മക്ലറൻ മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ എത്തി.ക്ലബിനായി ഇതുവരെ 149 ഗോളുകള്‍ നേടിയ ജാമി അവരുടെ എക്കാലത്തെയും റെക്കോർഡ് ഗോള്‍ സ്‌കോററാണ്. ഓസ്ട്രേലിയൻ ലീഗിലെ  ടോപ് സ്‌കോററും  അദ്ദേഹമാണ്.ഏതാണ്ട് 10 കോടിക്കുമേലുള്ള ഇടപാടാണ് ഈ‌ ഒരൊറ്റ സൈനിംഗിലൂടെ മോഹൻ ബഗാൻ നടത്തിയിരിക്കുന്നത്.

Back to top button
error: