Sports
-
അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കന്‍ നായകന് വിലക്ക്
ന്യൂഡല്‍ഹി: അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതായി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അറിയിച്ചു. ശ്രീലങ്ക – അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെതിരേ അസഭ്യം പറയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാന്‍ താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. ‘രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേര്‍ന്നാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ബാറ്ററുടെ തലയില്‍ പതിക്കുമായിരുന്നു. അമ്പയര്‍ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലത്’,…
Read More » -
സന്തോഷ് ട്രോഫി: നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് മേഘാലയയെ നേരിടും
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയമനിവാര്യമെന്നിരിക്കേ, നിര്‍ണായക മത്സരത്തില്‍ കേരളം ഞായറാഴ്ച മേഘാലയയെ നേരിടും. ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗോവയോട് കേരളം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെ പോയിന്‍റ് നിലയില്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കു മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകൂ. അതുകൊണ്ട് ഓരോ മത്സരവും നിര്‍ണായകമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ നട്ടെല്ല്. അതുകൊണ്ടു തന്നെ മേഘാലയ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം.
Read More » -
തകർച്ചയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുമോ ? ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് X എഫ്‌സി ഗോവ മത്സരം
കൊച്ചി: ഹാട്രിക് തകർച്ചയുടെ നാണംകേടിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വെമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു രാത്രി എതിരിടുന്നത് തുടരെ 2 മത്സരങ്ങളിൽ തോറ്റ എഫ്സി ഗോവയെ. സീസണിൽ ആദ്യ ഘട്ടത്തിൽ ഗംഭീര കളി കെട്ടഴിച്ച ശേഷം തകർച്ച നേരിട്ട രണ്ടു ടീമുകളുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. കണക്കിൽ കഥയില്ലെങ്കിലും കാര്യമുണ്ട്. പോയിന്റ് ടേബിളിൽ 4–ാം പടിയിലാണു ഗോവ. 14 കളിയിൽ 28 പോയിന്റ്. ഡിസംബർ അവസാനം പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്ലാസ്റ്റേഴ്സാകട്ടെ വീണുകിടക്കുന്നത് 5–ാം സ്ഥാനത്ത്. 15 കളി, 26 പോയിന്റ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ആദ്യ 6 സ്ഥാനക്കാരിൽ ഉൾപ്പെടണം. കൊച്ചി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ പോരാട്ടം രാത്രി 7.30നാണ്.ഇനി ‘റിസ്ക്’ എടുക്കാനാവില്ല, ബ്ലാസ്റ്റേഴ്സിന്. പ്രത്യേകിച്ചും, ഹോം മത്സരങ്ങളിൽ. ഗാലറികളിൽ നിറയുന്ന ആരാധക സൈന്യം പകരുന്ന ആവേശത്തിരയിൽ ജയിച്ചു തന്നെ കയറണം. മത്സരം സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ്പ് എന്നിവയിൽ തത്സമയം കാണാം.
Read More » -
ചർച്ചിൽ ബ്രദേഴ്സിനെയും കീഴടക്കി ഗോകുലം കേരളയുടെ കുതിപ്പ്
വാസ്‌കോ ഡ ഗാമ: ഐ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബ്. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളില്‍ കേരളം വിജയത്തേരേറുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ നായകന്‍ അലെക്‌സ് സാഞ്ചെസും 19-ാം മിനിറ്റില്‍ അഭിജിത്ത് കുറുങ്ങോടനും നേടിയ ഗോളുകളാണ് ടീമിന് നിര്‍ണായകമായത്.ചര്‍ച്ചിലിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഓഗാന ലൂയിസ് ആശ്വാസ ഗോള്‍ കണ്ടെത്തി. കളിക്ക് 49 മിനിറ്റെത്തിയപ്പോഴായിരുന്നു ഈ ഗോള്‍. ജയത്തെ തുടര്‍ന്ന് ഗോകുലം കേരളയ്‌ക്ക് 32 പോയിന്റുകളായി. ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് ടീം ഒമ്പത് വിജയങ്ങള്‍ നേടി. അഞ്ചെണ്ണത്തില്‍ സമനില പിടിച്ചു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഗോകുലത്തിന് തൊട്ടുമുന്നിലുള്ള ഏക ടീം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാത്രമാണ്. ഗോകുലത്തെക്കാള്‍ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് അവര്‍.
Read More » -
പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല: വുകമനോവിച്ച്
കൊച്ചി: പെപ്ര അടക്കം അഞ്ചു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്.ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് ഇവാൻ ഇത് പറഞ്ഞത്. അഡ്രിയാൻ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാൻ, സച്ചിൻ എന്നിവർ ഇനി ഈ സീസണില്‍ കളിക്കില്ല എന്നും ഇതില്‍ ലൂണയും സൊട്ടിരിയോയും മാർച്ചില്‍ പരിശീലനം പുനരാരംഭിക്കുമെന്നും കോച്ച് പറഞ്ഞു. തന്റെ പ്ലേയിംഗ് കരിയറിലോ പരിശീലന കരിയറിലോ ഇത്രയും പരിക്കുകള്‍ തന്റെ ടീമില്‍ ഉണ്ടായിട്ടില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.അതേസമയം നാളെ ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.കൊച്ചിയിൽ വച്ച് രാത്രി 7:30നാണ് മത്സരം.
Read More » -
രഞ്ജി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്-ഒരു കോടി രൂപ, എല്ലാവര്‍ക്കും ബിഎംഡബ്ല്യു!
ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി.എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. രഞ്ജി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തി എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് വമ്ബന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു പ്രഖ്യാപിച്ചത്.
Read More » -
സന്തോഷ് ട്രോഫി; ആസാമിനെ തകർത്ത് കേരളം തുടങ്ങി
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരളം ആസാമിനെ പരാജയപ്പെടുത്തി.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അബ്ദുറഹീം , സജീഷ്, ക്യാപ്റ്റൻ നിജോ ഗിൽബർട്ട് എന്നിവരാണ് കേരളത്തിനായി ഗോൾ നേടിയത്.ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ദീപു മൃത (78) അസമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് എയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.കേരളം, ആസാം, അരുണാചൽ പ്രദേശ്,ഗോവ,മേഘാലയ, സർവീസസ് തുടങ്ങിയവരാണ് ഗ്രൂപ്പിൽ ഉള്ളത്. അരുണാചൽ പ്രദേശിലാണ് ഇത്തവണ സന്തോഷ് ട്രോഫി നടക്കുന്നത്.കേരളം ഇനി അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക.
Read More » -
ലൂണ പോയപ്പോഴല്ല, പെപ്ര വീണപ്പോഴാണ് ബ്ലാസ്റ്റേഴ്സും ഒപ്പം വീണത്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി തുലാസിൽ
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമുകളിൽ ഒന്നിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2024 പിറന്നശേഷം ഇവാന്റെ കീഴിൽ തുടർച്ചയായി അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു കഴിഞ്ഞു. അടുത്ത മത്സരം കരുത്തരായ ഗോവക്കെതിരെയാണ്. കൊച്ചിയിൽ വെച്ചാണ് ഈ മത്സരം.ഞായറാഴ്ച വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുന്നത്. എന്നാൽ മോശം ഫോം മാത്രമല്ല പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ വലയ്ക്കുന്നത്.ലൂണക്ക് പെപ്രക്കും സച്ചിനും സീസൺ നഷ്ടമായി. ഡിമിയും ലെസ്‌കോയും പരിക്കിന്റെ പിടിയിലാണ്. ഇതിൽ ഡിമി ഗോവക്കെതിരെയുള്ള മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ലെസ്‌കോയുടെ കാര്യത്തിൽ ലഭിക്കുന്ന സൂചന അത്ര സുഖകരമല്ല.ലെസ്‌കോക്ക് കൂടുതൽ ദിവസങ്ങൾ കായിക ക്ഷമത വീണ്ടുയെടുക്കാൻ വേണ്ടി വരും. അത് കൊണ്ട് അദ്ദേഹം ഗോവക്കെതിരെ കളിക്കില്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. മിന്നും ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലൂണയെ ചുറ്റിപ്പറ്റിയാണ് സീസണിന്റെ ആരംഭത്തിൽ ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങൾ മെനഞ്ഞത്.ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു.എന്നാൽ ലൂണയ്ക്ക് ഇടയ്ക്കു പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് അപകടം മണത്തതാണ്.എന്നാൽ അതുവരെ…
Read More » -
ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു
ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ജർമ്മനിയുടെ വിജയഗോൾ നേടിയ താരമാണ് ആന്ദ്രേസ് ബ്രഹ്മെ. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. 1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.
Read More » -
ഐപിഎൽ മാർച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ
മുംബൈ: ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്.ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും പൂര്‍ണ മത്സരക്രമം പുറത്തുവിടുക..കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.
Read More »