SportsTRENDING

സഞ്ജുവിന്‍റെ പോരാട്ടം വിഫലം; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റൺസ് ജയം

ന്യൂഡൽഹി: ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്‍റെ ആവേശ ജയം. സ്കോർ ഡല്‍ഹി: 221/8 രാജസ്ഥാൻ 201/8.

 ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അവസാന അഞ്ചോവറില്‍ രാജസ്ഥാന് 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി നിന്ന സഞ്ജുവും 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച ഷോട്ട് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്ബയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിർണായകമായത്.

Signature-ad

Back to top button
error: