Sports

  • നാളെ കേരള ബ്ലാസ്റ്റേഴ്സ് × മോഹൻ ബഗാൻ

    കൊച്ചി: നാളെ മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വച്ച് ഏറ്റുമുട്ടും.ഈ സീസണിൽ കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0 ന് ജയിച്ചിരുന്നു. എന്നാൽ കൊച്ചിയിലാണ് കളിയെങ്കിലും നിലവില്‍ മോഹൻ ബഗാൻ ഫോമിലായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ഐഎസ്‌എല്‍ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സീസണിൻ്റെ രണ്ടാം പകുതി മുതല്‍ ഈ‌ വിജയം  തുടരാൻ അവർക്ക് സാധിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം മുതല്‍  ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച അവർക്ക് നാലിലും തോല്‍വിയായിരുന്നു ഫലം. ഇപ്പോള്‍ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ഒൻപതു മത്സരങ്ങളില്‍ ആറു മത്സരങ്ങള്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തില്‍ തോല്‍വിയും. എന്നാല്‍ ഒൻപത് എവേ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങി.തോല്‍വി വഴങ്ങിയ ആറു മത്സരങ്ങളില്‍…

    Read More »
  • ഒടുവിൽ വുകമനോവിച്ച്‌ ജയിച്ചു; ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ ‘വാര്‍’ നിയമം

    കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും വിവാദമാകുന്നതോടെയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെയും അഭിപ്രായം. വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്. ഐഎസ്‌എല്ലിൽ വാർ നിയമം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ ആയിരുന്നു.കഴിഞ്ഞ സീസണിൽ ബംഗളൂരുമായുള്ള മത്സരത്തെ തുടർന്ന് പ്രതിഷേധിച്ച വുകമനോവിച്ചിന് 8 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

    Read More »
  • 5 മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് 5 പോയിന്റ്; കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിൽ 

    കൊച്ചി: ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ കുറഞ്ഞത് 5 പോയിന്റെങ്കിലും ഇല്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കടക്കുക ബുദ്ധിമുട്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മോഹൻ ബഗാനുമായാണ്.മാർച്ച് 13 ന് കൊച്ചിയിൽ വച്ചാണ് മത്സരം.കൊച്ചിയിലാണ് കളിയെങ്കിലും നിലവിൽ മോഹൻ ബഗാൻ ഫോമിലായതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ജംഷഡ്പൂർ എഫ്‌സി, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നിവയ്‌ക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.മോഹൻബഗാനോട് ജയിക്കാൻ സാധിച്ചില്ലെങ്കിലും ഈ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റ് ബ്ലാസ്റ്റേഴ്സിന് നേടണം.പത്താം സീസണിലും പതിവുപോലെതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ എവേ റെക്കോർഡുകൾ വളരെ മോശമാണ്. കൊച്ചിയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ആറു മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തിൽ തോൽവിയും. എന്നാൽ ഒൻപത് എവേ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ തോൽവി വഴങ്ങി.തോൽവി വഴങ്ങിയ ആറു മത്സരങ്ങളിൽ നാലെണ്ണവും 2024-ൽ ആയിരുന്നു. ഐഎസ്എൽ…

    Read More »
  • സര്‍വീസസിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. മലയാളി  താരം പിപി ഷഫീലിന്റെ  67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിലിയിരുന്നു  സർവീസസ് വിജയം.കോഴിക്കോട് കപ്പക്കല്‍ സ്വദേശിയായ ഷഫീലിന്റെ ടൂർണമെന്റിലെ മൂന്നാം ഗോളാണിത്. ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.

    Read More »
  • ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും

    കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് ക്ലബില്‍ തുടരില്ല. ഈ സീസണ്‍ അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം എന്നാണ് റിപ്പോർട്ടുകള്‍. ലെസ്കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. പരിക്ക് ആണ് ലെസ്കോവിച് ഇപ്പോള്‍ സ്ഥിരമായി ടീമില്‍ ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ ലെസ്കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്. ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്ബ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണില്‍ ലൊകമൊടീവിലും താരം കളിച്ചിരുന്നു.   ക്രൊയേഷ്യയെ അണ്ടർ 18 മുതല്‍ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ല്‍ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയില്‍ കളിക്കാൻ ആയിരുന്നുള്ളൂ.സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം…

    Read More »
  • ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്

    കൊച്ചി: ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബഹുവർഷ കരാറാണ് താരത്തിന് മുമ്ബില്‍ കേരള ടീം വച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്‌എല്ലിലെ ഏറ്റവും മൂർച്ചയുള്ള സ്‌ട്രൈക്കർമാരില്‍ ഒരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും.   2022ലാണ് നോഹ എഫ്‌സി ഗോവയിലെത്തിയത്. ഈ വർഷം മെയ് 31 വരെയാണ് കരാർ കാലാവധി. താരത്തിലെ നിലനിർത്താൻ എഫ്‌സി ഗോവയ്ക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിവേഗ വിങ്ങർ, സ്‌ട്രൈക്കർ റോളുകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

    Read More »
  • ഐ.എസ്.എല്‍: ഷീൽഡ് സാധ്യത ഇങ്ങനെ

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിലെ ഷീല്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഏതാനും മത്സരങ്ങള്‍ ശേഷിക്കെ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ആർക്കും ഷീല്‍ഡ് ജേതാക്കളാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 35 വീതം പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ച ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് പോയന്റ് പട്ടികയില്‍ മുന്നിലെങ്കിലും മൂന്നാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. പ്രതീക്ഷ കൈവിടാതെ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഫൈനല്‍ ലാപ്പിലുണ്ട്. അതേസമയം, പ്ലേഓഫിലെ ആറാം സ്ഥാനത്തിനായി ആറു ടീമുകള്‍ ഒപ്പത്തിനൊപ്പം നീങ്ങുന്നു എന്നതും കൗതുകകരമാണ്. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരു എഫ്.സിക്കു പുറമെ, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എഫ്.സി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിവയാണ് അവസാന ആറില്‍ കണ്ണുവെക്കുന്നത്. ഓരോ ടീമിനും ചുരുങ്ങിയത് നാലു മത്സരങ്ങളെങ്കിലും ശേഷിക്കെ, ആറു പോയന്റ് മാത്രമാണ് ആദ്യ അഞ്ചു സ്ഥാനക്കാർക്കിടയിലെ പരമാവധി വ്യത്യാസം. ശേഷിക്കുന്ന ആറു…

    Read More »
  • അഡ്രിയാൻ ലൂണ എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍

     കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്. പരിശീലക ക്യാമ്ബിലേക്ക്, എത്തുംമുമ്ബെ,  പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല.   ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ…

    Read More »
  • സന്തോഷ് ട്രോഫി: മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ക്വാർട്ടറിൽ മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്.യൂപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മിസോറം സഡൻ ഡെത്തിലാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 7-6. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചിരുന്നില്ല. ഷൂട്ടൗട്ടിൽ 5-5 എന്ന നിലയിൽ തുല്യ നിലയിലായതോടെയാണ് സഡൻ ഡെത്തിലേക്ക് കിക്കടിച്ചത്. മിസോറം ഏഴാം കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ കേരള ഡിഫൻഡർ വി.ആർ. സുർജിത്തിന് പിഴച്ചു.   ജി. സഞ്ജു, വി. അർജുൻ, മുഹമ്മദ് സലിം, ബി. ബെൽജിൻ, ജി. ജിതിൻ എന്നിവർ കേരളത്തിനായി ഗോൾ നേടി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന സെമിയിൽ മിസോറവും സർവിസസും ഏറ്റുമുട്ടും. ഏഴു മണിക്ക് രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.

    Read More »
  • ട്വന്റി 20 ലോകകപ്പ് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം

    ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനും ശേഷം ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയൊരുക്കി ഹോട്ട്സ്റ്റാർ ഇന്ത്യ. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ഡിസ്നി ഹോട്ട്സ്റ്റാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രൊമോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്ബതിന് പാക്കിസ്താനെയും 12ന് അമേരിക്കയെയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശർമ്മ തന്നെയാണ് ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.   മാസങ്ങള്‍ക്ക് മുമ്ബ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാർ സൗജ്യനമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങള്‍ അഞ്ച് കോടിയലധികം പേർ തത്സമയം കണ്ടിരുന്നു. ട്വന്റി 20 ലോകകപ്പിലും നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാർ.

    Read More »
Back to top button
error: