Sports
-
ഒന്നാംസ്ഥാനക്കാരായി കാലിക്കറ്റ് ഹീറോസ് പ്രൈം വോളി ഫൈനലില്‍
ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പർ 5ല്‍ ഡല്‍ഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ് കീഴടക്കിയതോടെ കാലിക്കറ്റ് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു .മുംബൈ പ്ലേ ഓഫ് കാണാതെ മടങ്ങി.ചെന്നൈ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നില്‍ ഡല്‍ഹി തൂഫാൻസിനെ നാല് സെറ്റ് പോരാട്ടത്തിലാണ് മുംബൈ കീഴടക്കിയത്. സ്കോർ: (15-11, 12-15, 15-12, 17-15). ഷമീം ആണ് കളിയിലെ താരം. ഇതോടെ സൂപ്പർ ഫൈവില്‍ ഒരു മത്സരം ശേഷിക്കെയാണ് കാലിക്കറ്റ് ഫൈനല്‍ ഉറപ്പിച്ചത്. അഞ്ച് ടീമുകളില്‍ ആദ്യ മൂന്ന് ടീമുകള്‍ക്കാണ് യോഗ്യത. ചൊവ്വാഴ്‌ചയാണ് എലിമിനേറ്റർ മത്സരം. ഡല്‍ഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.ഫൈനലിൽ കാലിക്കറ്റിന്റെ എതിരാളികളെ അന്നറിയാം.
Read More » -
ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു !!
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന സൂചനയുമായി ആരാധകർ. തുടർതോല്‍വികളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വൻതുക പിഴ നല്‍കേണ്ടിവന്ന സംഭവവുമാണ് ആശാൻ എന്ന് ആരാധകർ വിളിക്കുന്ന വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണം.ഫുട്ബോള്‍ വൃത്തങ്ങളില്‍ ചർച്ച ചൂടുപിടിച്ചെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു സൂചനയും പുറത്തുവിടുന്നില്ല. ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിലുള്ള കരാർ പ്രകാരം 2025 മേയ് 31 വരെ സ്ഥാനത്ത് തുടരാം. ഏഴ് സീസണുകളില്‍ പത്ത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് സീസണുകളിലായി വുകോമാനോവിച്ച് വലിയ കുഴപ്പമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ചുമതലയേറ്റ ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച സെർബ് പരിശീലകൻ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും ടീമിനെ എത്തിച്ചു. ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ചത് എന്നാൽ വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ നാലുകോടി രൂപ ടീമിന് പിഴ ചുമത്തി. പരിശീലകന് പത്തുമത്സരങ്ങളില്‍…
Read More » -
ഒരു ജയംകൊണ്ട് പ്ലേ ഓഫിലെത്താം; തുടരെ അഞ്ച് തോൽവികളുമായി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറാം സ്ഥാനത്തുള്ള ജംഷേദ്പുർ എഫ്.സി.ക്ക്. 19 കളിയില്‍ 21 പോയിന്റുണ്ട്. ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും. പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ടീമിന് രണ്ടാംഘട്ടത്തില്‍ തിരിച്ചടിയായത്. സൂപ്പർ കപ്പ് മുതലിങ്ങോട്ടുള്ള കളികളിലായി 19 ഗോളുകളാണ് ടീം വഴങ്ങിയത്.
Read More » -
നോവ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ!! 2 വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും
അടുത്ത സീസണില്‍ നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പമുള്ള താരമാണ് നോവ. ഈ സീസണില്‍ ഇതുവരെ ഗോവയ്ക്ക് ആയി 16 മത്സരങ്ങള്‍ ലീഗില്‍ കളിച്ച നോവ 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേർത്തു. ഐ എസ് എല്ലില്‍ ആകെ 35 മത്സരങ്ങള്‍ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നല്‍കിയിട്ടുണ്ട്.
Read More » -
ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസവുമായി അഡ്രിയാൻ ലൂണ എത്തുന്നു; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും
കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്.പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്‌സിന് പറയാനുണ്ട്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല. ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍.…
Read More » -
ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ
ന്യൂഡൽഹി: മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. മാർച്ച് 22, 25 തീയതികളില്‍ മലേഷ്യ U23 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.ക്യാമ്ബ് മാർച്ച് 15 ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും. മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോള്‍കീപ്പർ കോച്ചുമാണ്.
Read More » -
ദിമിയെ സഹായിക്കാൻ ആളില്ല; ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിനെ ബാധിച്ചു: ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്. ഇന്നലെ മോഹൻ ബഗാനെതിരേയ മത്സരത്തിനു ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ലീഗില്‍ ഇതുവരെ 12 ഗോളുകള്‍ നേടിക്കൊണ്ട് ദിമിത്രിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കില്‍ വേറെ ആരും ഗോളടിച്ച് ദിമിയെ സഹായിക്കാൻ ഇല്ല. വലിയ താരങ്ങളെ ആണ് ഞങ്ങള്‍ മിസ് ചെയ്യുന്നത്. ഇപ്പോള്‍ ദിമി മാത്രമെ ഗോളടിക്കാൻ ഉള്ളൂ. അത് റിയലിറ്റി ആണ്. ലൂണ ഞങ്ങള്‍ക്ക് അറ്റാക്കില്‍ ഒരുപാട് സംഭാവന തരുന്നയാളാണ്. അവൻ ഒപ്പം ഇല്ല. പെപ്ര അറ്റാക്കില്‍ മികച്ച സംഭാവനകള്‍ ചെയ്തു തുടങ്ങുന്ന സമയത്താണ് പരിക്കേറ്റ് പോകേണ്ടി വന്നത്. ഇതെല്ലാം റിയാലിറ്റി ആണ്- ഇവാൻ പറഞ്ഞു. എന്നാല്‍ താൻ ഈ ടീമില്‍ സന്തോഷവാനാണ്. യുവതാരങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട് .ഈ മത്സരഫലം അതാണ് തെളിയിക്കുന്നതെന്നൂം ഇവാൻ പറഞ്ഞു.4-3 ന് ആയിരുന്നു ഇന്നലെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ 1-0…
Read More » -
കൊച്ചിയിൽ പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് (3-4)
കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികളുടെ കണ്ണീരിനു മുൻപിൽ ഏങ്ങലടിച്ച് അവരും നിന്നു.ആര് ആരെ ആശ്വസിപ്പിക്കുമെന്ന അവസ്ഥ! നമ്മുടെ സമയമല്ലെന്ന് ആ കളിക്കാരെ കെട്ടിപ്പിടിച്ചു കോച്ച് ഇവാൻ വുകമനോവിച്ച് പറഞ്ഞതോടെ അതൊരു സുനാമി തിരമാലയായി സ്റ്റേഡിയം ഏറ്റുപിടിച്ചു. ഇനി നാല് മത്സരങ്ങളാണ് അവശേഷിച്ചിരിക്കുന്നത്.ഈ നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റ് നേടിയാൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് അവസാന ആറിൽ കയറാം.2023-24 ഐഎസ്‌എൽ സീസണിന്റെ ആദ്യ പകുതി ഡിസംബർ 31 ന് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.പ്രമുഖ താരങ്ങളുടെ പരിക്കാണ് അവർക്ക് തിരിച്ചടിയായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തന്നെ മോഹൻ ബഗാൻ 1-0 ന് മുൻപിലെത്തിയിരുന്നു.അർമാൻഡോ സാദികുവാണ് ഗോൾ നേടിയത്.ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഈ ഒരു ഗോളിനു മുന്നിലായിരുന്നു. മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടുകയും…
Read More » -
വെറും 10 പോയിന്റു കൂടെ ലഭിച്ചാല്‍ മൊഹമ്മദൻസിന് ഐ ലീഗ് കിരീടവും ഐ എസ് എല്‍ പ്രൊമോഷനും
കൊൽക്കത്ത: 10 പോയിന്റു കൂടെ ലഭിച്ചാല്‍ മൊഹമ്മദൻസിന് ഐ ലീഗ് കിരീടവും ഐ എസ് എല്‍ പ്രൊമോഷനും ഉറപ്പിക്കാം. ഇന്നലെ നടന്ന മത്സരത്തില്‍ മൊഹമ്മദൻസ് ചർച്ചില്‍ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയതോടെ 19 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുമായി ഐ ലീഗിൽ ഒന്നാമത് നില്‍ക്കുകയാണ്. അഞ്ചു ഗോള്‍ പിറന്ന ത്രില്ലർ പോരില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മൊഹമ്മദൻസ് വിജയിച്ചത്.അതേസമയം 33 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരളാ ക്ലബായ ഗോകുലം കേരള.
Read More » -
മുംബൈ വീണ്ടും മുൻപിൽ; ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിംഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്ബൻ ജയത്തോടെ പോയിന്റ് ടേബിളില്‍ മോഹൻ ബഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നിർണായക പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ക്ലബ്ബിനെ നേരിടും.സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാൻ വിജയം അനിവാര്യമായ മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെയാണ് ആരാധകർ കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. ബുധൻ വൈകിട്ട് 7.30നാണ് കിക്കോഫ്. 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ജയിച്ചാല്‍ ഏറെക്കുറേ പ്ലേഓഫ് ഉറപ്പിക്കാം.ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ലീഗ് ഘട്ടത്തില്‍ പോയിന്‍റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് സെമിയില്‍ എത്തുക. മറ്റു നാലു…
Read More »