Breaking NewsSports

‘നിന്റെ ചാട്ടം എങ്ങോട്ടാണെന്നു എനിക്ക് മനസിലാകുന്നുണ്ട്… പക്ഷെ ഞാൻ പിടിതരില്ല, ഈ റൂമിലെ ഏറ്റവും സുന്ദരിയാണ് എന്റെ വനിതാ സുഹൃത്ത്, കണ്ടെത്തിക്കോളു’… ശിഖർ ധവാൻ ഐറിഷ് സുന്ദരിയുമായി പ്രണയത്തിൽ?- വീഡിയോ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐറിഷ് യുവതിയുമായി പ്രണയത്തിലെന്നു സൂചന. കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനെയും അജ്ഞാത യുവതിയെയും ഒരുമിച്ചു കണ്ടതിനു പിന്നാലെ ഉടലെടുത്ത ധവാൻ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ഇരിക്കുന്ന ധവാനും ഐറിഷ് യുവതിയും മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടത്.

ഇതോടെ പെൺകുട്ടി ആരെന്നു കണ്ടെത്താനുള്ള ശ്രമമായി. ഒടുവിൽ അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണ് ധവാന്റെ ഹൃദയം കവർന്ന ഈ യുവതിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ ഒരു ചടങ്ങിൽവച്ച് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മടിച്ചാണെങ്കിലും ധവാൻ മറുപടി നൽകുക കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ.
ധവാന്റെ മറുപടി ഇങ്ങനെയായിരുന്നു-‘‘സത്യമാണ്. ഞാൻ അതെല്ലാം വിട്ടുകഴിഞ്ഞു. ഭാഗ്യമില്ലാത്തയാളാണ് ഞാൻ എന്ന് ഒരിക്കലും പറയില്ല. പക്ഷേ, ഈ മേഖലയിലെ പരിചയക്കുറവു സൃഷ്ടിച്ച പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ആവശ്യത്തിലധികം അനുഭവങ്ങളുടെ കരുത്തുണ്ട്. ഈ ബന്ധം എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു’.

Signature-ad

അതേസമയം ഇനിയുമൊരു പ്രണയബന്ധത്തിന് തയാറാണോ എന്ന ചോദ്യത്തിന്, ‘ഞാൻ എക്കാലത്തും പ്രണയത്തിലാണ്’ എന്നായിരുന്നു ധവാന്റെ മറുപടി. പുതിയ പ്രണയിനിയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധവാന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരു ക്രിക്കറ്റ് പിച്ചിൽ എങ്ങനെയാണ് ബോളർമാർ എറിയുന്ന ബൗൺസറുകൾ നേരിടേണ്ടത് എന്ന് എനിക്ക് നന്നായിട്ടറിയാം. ഇപ്പോൾ നിങ്ങളും അത്തരമൊരു ശ്രമമാണ് എനിക്കെതിരെ നടത്തുന്നത് എന്ന് മനസ്സിലാകുന്നുമുണ്ട്. പക്ഷേ ഞാൻ പിടിതരില്ല. മാത്രമല്ല എന്തായാലും ഞാൻ ആരുടെയും പേരു പറയാൻ പോകുന്നില്ല. പക്ഷേ, ഈ മുറിയിലെ ഏറ്റവും സുന്ദരിയായ യുവതിയാണ് എന്റെ വനിതാ സുഹൃത്ത്. ഇനി അത് ആരാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ’.

ഇതിനു പിന്നാലെയാണ് ഇതേ വീഡിയോയിൽ ക്യാമറ സദസിലെ ഒരു യുവതിയിലേക്കു തിരിയുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ചാംപ്യൻസ് ട്രോഫിക്കിടെ ധവാനൊപ്പം കണ്ട യുവതിയാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

അയേഷ മുഖർജിയും ധവാനും തമ്മിൽ ഔദ്യോഗികമായി വേർപിരിഞ്ഞത് 2023ലായിരുന്നു. ഇരുവരുടെയും 11 വയസുകാരനായ മകൻ സൊറാവർ അയേഷയ്‌ക്കൊപ്പമാണുള്ളത്. ഇതിനിടെ മകനെ കാണാനും സംസാരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന പരാതിയുമായി ധവാൻ അടുത്തിടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: