Breaking NewsIndiaLead NewsNEWSSportsTRENDING

വെല്‍ക്കം മുഫാസ! നെറ്റ്‌സില്‍ തീപാറിച്ച് ബുമ്രയുടെ യോര്‍ക്കറുകള്‍; ബംഗളുരുവിനു മുന്നറിയിപ്പായി വീഡിയോ പുറത്തുവിട്ട് മുംബൈ: കഴിഞ്ഞ സീസണ്‍ നഷ്ടമായതിന്റെ കേടു തീര്‍ക്കുമോ?

മുംബൈ: തുടര്‍തോല്‍വികള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേര്‍ന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വര്‍ഷം ജനുവരി 5 മുതല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു.

https://twitter.com/i/status/1908862322925531259

Signature-ad

ബുമ്ര ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകര്‍പ്പന്‍ യോര്‍ക്കറില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇതുവരെ നാലു മത്സരങ്ങള്‍ക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ.

കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത മുംബൈ താരവും ബുമ്രയായിരുന്നു. ഞായറാഴ്ച നെറ്റ്‌സില്‍ കളിക്കുമ്പോഴും ട്രെന്‍ഡ് ബോള്‍ട്ടിനും സാന്റനര്‍ക്കും കാണ്‍ ശര്‍മയ്‌ക്കൊപ്പവും പന്തെറിഞ്ഞിരുന്നു. ബൗളിംഗ് കോച്ച് ലസിത് മലിംഗയുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു പ്രാക്ടീസ്. അരമണിക്കൂറിലേറെ തുടര്‍ച്ചയായി പരിശീലനത്തിനുംശേഷം ഒരുമണിക്കൂറു കഴിഞ്ഞു മടങ്ങിയെത്തിയ ബുംറ യോര്‍ക്കറുകള്‍കൊണ്ടാണ് ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിച്ചത്.

എന്നാല്‍, അദ്ദേഹത്തില്‍നിന്നു കൂടുതല്‍ പ്രതീക്ഷിച്ചു സമ്മര്‍ദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബൗളിംഗ് നിരയ്ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസമാകുമെന്നും ഹെഡ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞു. ബിസിസിഐയുടെ അനുമതി കിട്ടിയതിനു പിന്നാലെ അദ്ദേഹം ശനിയാഴ്ച ടീമിലെത്തിയിരുന്നു.

ജനുവരി ആദ്യവാരം നടന്ന സിഡ്‌നി ടെസ്റ്റില്‍ ബുംറ കളിച്ചിരുന്നില്ല. ബൗളിംഗ് രീതികൊണ്ടുള്ള കടുത്ത പുറംവേദനയാണ് എപ്പോഴും ബുംറയുടെ തലവേദന. പിന്നീട് ഇംഗ്ലണ്ടുമായുള്ള മത്സരവും നഷ്ടമായി. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനത്തിലായിരുന്നു ബുംറ ഇതുവരെ. ഐപിഎല്ലില്‍ കളിക്കുമെങ്കിലും ജൂണില്‍ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റ് സീരിസില്‍ കളിക്കുന്നതിനാണു കൂടുതല്‍ ശ്രദ്ധ. 2013 മുതല്‍ ഐപിഎല്ലിലുള്ള ബുംറ, 133 മത്സരങ്ങളില്‍നിന്ന് 165 വിക്കറ്റുകളാണ് എടുത്തത്. 2023ലെ ഐപിഎല്‍ മത്സരങ്ങള്‍ ബാക്ക് ഇഞ്ചുറിയെ തുടര്‍ന്നു നഷ്ടമായി. ഇതേത്തുടര്‍ന്നു മാര്‍ച്ചില്‍ സര്‍ജറിയും വേണ്ടിവന്നു.

 

Back to top button
error: