ഋതുരാജിനു പരിക്ക്; ഈ സീസണില്‍ ഇനി കളിക്കാനായേക്കില്ല; ചെന്നൈ തലവനായി ‘തല’; തലവര മാറുമോ ടീമിന്റെ? കരകയറണമെങ്കില്‍ ഇനി മത്സരങ്ങളില്‍ ജയമല്ലാതെ മറ്റു മാര്‍ഗമില്ല

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിന് സീസണ്‍ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്.
‘ഗുവാഹത്തിയില്‍ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നല്‍കിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളില്‍ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക” -ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു.

226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ 142 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 90 എണ്ണത്തില്‍ തോറ്റു. അഞ്ചുതവണ കിരീടവും നേടി. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി എത്ര പണം മുടക്കാനും തയാറായി. 2008ല്‍ ധോണി ടീമിലെത്തുമ്പോള്‍ ഇതായിരുന്നു സ്ഥിതി. എന്നാല്‍, 2025ല്‍ ധോണിക്കുവേണ്ടി ചെറിയ തുകയാണു നല്‍കിയത്.
ഐപിഎല്ലില്‍ എല്ലാം നിശ്ചയിക്കുന്നതു ഗോള്‍ ആണ്. കഴിഞ്ഞ കുറേ നാളുകളായി ധോണിയുടെ മൂര്‍ച്ച കുറഞ്ഞെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ തുടരുന്ന പ്രകടനമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒപ്പം നായകനെന്ന നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവും. അതേസമയം ധോണിക്കു പത്ത് ഓവര്‍ തികച്ചു ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണു 2024ല്‍ ടീമിന്റെ കോച്ചായിരുന്ന ക്ലാസന്‍ പറഞ്ഞത്. ധോണിയെ അവസാന ഓവറുകളിലേക്കു മാറ്റി വയ്ക്കുന്നതിനു കാരണവും ഇതായിരുന്നു. എന്നാല്‍, നായകനെന്ന നിലയില്‍ ധോണിതന്നെയാകും ടീമിന്റെ ആത്മവിശ്വാസത്തിനു നല്ലതെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍് പോയിന്റ് പട്ടികയില്‍ താഴെക്കിടക്കുന്ന ചെന്നൈയ്ക്കു കരകയാന്‍ മറ്റൊരു വഴിയും മുന്നിലില്ല.