Breaking NewsSports

ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്

പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പുറത്തായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് നായകൻ സഞ്ജു സാംസൺ. ഫെർ​ഗുസനെറിഞ്ഞ ബോളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച സഞ്ജുവിനു ചുവടു പിഴയ്ക്കുകയായിരുന്നു. ബോൾ നേരെ ശ്രേയസ് അയ്യരുടെ കൈകളിലേക്ക്. 26 ബോളിൽ 6 ഫോറുൾപ്പെടെ 38 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഔട്ടായ ഉടൻ ബാറ്റ് വായുവിലേക്ക് പൊക്കിയെറിയുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ പവർ പ്ലേ ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. നിലവിൽ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 എന്ന നിലയിലാണ് രാജസ്ഥാൻ. 38 റൺസെടുത്ത സഞ്ജു, യശസ്വി ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 45 ബോളിൽ 5 സിക്സും 4 ഫോറുമുൾപെടെ ജയ്സ്വാൾ 67 റൺസെടുത്തു. ഫെർ​ഗൂസണുതന്നെയാണ് രണ്ട് വിക്കറ്റും.

Signature-ad

രാജസ്ഥാൻറെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട രാജസ്ഥാനെ പഞ്ചാബ് ബാറ്റിങ്ങിനയക്കുകയായിരുന്നു. അർഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസോടെയായിരുന്നു സഞ്ജു- ജയ്സ്വാൾ സഖ്യത്തിന്റെ തുടക്കം.

കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ ‘മീഡിയ വണി’നെതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍; ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കുന്നു; ചര്‍ച്ച് ആക്ട് വരുമെന്ന് ചാനല്‍ പരിപാടിയില്‍ പ്രചരിപ്പിച്ചെന്നും ആരോപണം

Back to top button
error: