തോല്‍വിയാണെങ്കിലും ‘തല’ തുടരും! ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഹെഡ് കോച്ച്; ഭാര്യയും മാതാപിതാക്കളും കളികാണാന്‍ എത്തിയതില്‍ വന്‍ ഊഹാപോഹങ്ങള്‍; ഗാലറിയില്‍നിന്നുള്ള വീഡിയോയും വൈറല്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ധോണി വിരമിക്കുന്നെന്ന എല്ലാ ഊഹാപോഹങ്ങളും തള്ളി ചൈന്നെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്്. അദ്ദേഹം ഇപ്പോഴും സ്‌ട്രോംഗ് ആണ്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള തോല്‍വിക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണു ചെന്നൈ. ഇന്നലെ അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹിക്കെതിരേ 17 റണ്‍സിനാണു തോറ്റത്. ഇക്കുറിയും റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് സംഘം അമ്പേ പരാജയപ്പെട്ടു. 184 റണ്‍സ് ഫോളോ ചെയ്തിറങ്ങിയ ടീം ഇക്കുറിയും നിരാശപ്പെടുത്തി.

ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനുമുമ്പേ വലിയ ഊഹാപോഹങ്ങള്‍ ഗാലറിയില്‍നിന്നു പ്രചരിച്ചിരുന്നു. ധോണി കളിക്കുശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഇത്. മാതാപിതാക്കളും ഭാര്യയും മകളുമെത്തിയതോടെ ഇത് ഇരട്ടിയായി. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്.
https://twitter.com/i/status/1908518388155953242
2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം കാണാന്‍ ധോണിയുടെ മാതാപിതാക്കള്‍ സ്റ്റേഡിയത്തിലെത്തുന്നത്. ധോണിയുടെ ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരും മല്‍സരം കാണാന്‍ മൈതാനത്തെത്തി. ‘ലാസ്റ്റ് മാച്ച്’ എന്നു സാക്ഷി മകളോടു പറയുന്നതു ചുണ്ടുകളുടെ ചലനത്തിലൂടെ ഊഹിച്ചു മാധ്യമങ്ങളും വാര്‍ത്തയാക്കി. ഇതു സോഷ്യല്‍ മീഡിയകളിലും വൈറലായി.
മാതാപിതാക്കള്‍ മല്‍സരം കാണാനെത്തിയതോടെ ധോണി വിരമിച്ചേക്കും എന്ന അഭ്യൂഹം പരന്നു. മത്സരത്തിന് മുന്‍പ് ധോണി ടീമിനെ നയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഐപിഎല്ലിലെ 43 കാരനായ ധോണി 2025 സീസണില്‍ ആകെ നേടിയത് 46 റണ്‍സാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒന്‍പതമനായാണ് ധോണി ബാറ്റിങിനിറങ്ങിയത്. അഞ്ച് തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ജയിച്ച ശേഷം തുടരെ തോല്‍ക്കുകായായിരുന്നു.
226 മത്സരങ്ങളില്‍ ചെെൈയ നയിച്ചി’ുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചി’ുണ്ട്. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിാലെ ഓരോ ടീമും ‘ഐക്ക’ കളിക്കാരെ ടീമിലെത്തിക്കണമെു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെ ൈപിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുു. ഇതിനായി എത്ര പണം മുടക്കാനും തയാറായി. 2008ല്‍ ധോണി ടീമിലെത്തുമ്പോള്‍ ഇതായിരുു സ്ഥിതി. എാല്‍, 2025ല്‍ ധോണിക്കുവേണ്ടി ചെറിയ തുകയാണു നല്‍കിയത്.
ഐപിഎല്ലില്‍ എല്ലാം നിശ്ചയിക്കുതു ഗോള്‍ ആണ്. കഴിഞ്ഞ കുറേ നാളുകളായി ധോണിയുടെ മൂര്‍ച്ച കുറഞ്ഞെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ തുടരു പ്രകടനമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുത്. ഒപ്പം നായകനെ നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവും. അതേസമയം ധോണിക്കു പത്ത് ഓവര്‍ തികച്ചു ബാറ്റ് ചെയ്യാന്‍ കഴിയില്ലൊണു 2024ല്‍ ടീമിന്റെ കോച്ചായിരു ക്ലാസന്‍ പറഞ്ഞത്. ധോണിയെ അവസാന ഓവറുകളിലേക്കു മാറ്റി വയ്ക്കുതിനു കാരണവും ഇതുതെയാണൊണു വിവരം.