Sports
-
‘എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട; സഞ്ജുവിനെ പിന്തുണച്ചെന്ന നല്ലകാര്യത്തിനാണ് ഇപ്പോഴത്തെ വിലക്ക്; അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ നന്നായേനെ’: പരിഹാസവും വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക ദേശീയതാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) രൂക്ഷ വിമര്‍ശനവുമായിന്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീകാന്ത്. ‘സഞ്ജുവിനെ പിന്തുണച്ചെന്ന നല്ല കാര്യത്തിനാണ് ഇത്തരമൊരു വിലക്ക്. എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ താത്പര്യമില്ലെ’ന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയി ശ്രീശാന്ത് തുറന്നടിച്ചു. ‘നമസ്‌കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നൊക്കെയാണു കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവര്‍ത്തനം മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. ഞാന്‍ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്’ ശ്രീശാന്ത് പറഞ്ഞു.…
Read More » -
മുംബൈ മിന്നിച്ചു; തുടര്‍ച്ചയായ ആറാം വിജയം; രാജസ്ഥാനെ 100 റണ്‍സിനു തോല്‍പിച്ചു; ചെന്നൈയ്ക്കു പിന്നാലെ ടൂര്‍ണമെന്റിന് പുറത്ത്; നാലാം പന്തില്‍ ‘പൂജ്യ’നായി വൈഭവ്
ജയ്പുര്‍: കഴിഞ്ഞ മത്സരത്തിലെ മാജിക് ബാറ്റിംഗുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച വൈഭവ് ഡക്കടിച്ചു മടങ്ങിതോടെ നാലാം പന്തില്‍തന്നെ രാജസ്ഥാന്റെ വിധി കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഭയന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകാന്‍ ‘മത്സരിച്ചപ്പോള്‍’ രാജസ്ഥാന് ടൂര്‍ണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍.…
Read More » -
ചെന്നൈ പുറത്തായി; ഇനി ആരൊക്കെ പ്ലേ ഓഫ് കളിക്കും? രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും ഞാണന്‍മേല്‍ കളി; ഡല്‍ഹിക്കും ലക്‌നൗവിനും ഇനിയും അവസരം; സാധ്യതകള്‍ ഇങ്ങനെ
ബംഗളുരു: ഐപിഎല്‍ പ്ലേ ഓഫില്‍നിന്നു ചെന്നൈ പുറത്തായതിനു പിന്നാലെ ആരൊക്കെയെത്തുമെന്ന ചര്‍ച്ചകളാണു സജീവം. കൊല്‍ക്കത്ത, രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവയ്ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ അല്‍പം കഷ്ടപ്പെടേണ്ടതുണ്ട്് 49 മത്സരങ്ങളാണ് ആകെ ഈ സീസണില്‍ കഴിഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ജയത്തോടെ മുംബൈ പ്ലേ ഓഫില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മറ്റു ടീമുകളുടെ സാധ്യത ഇങ്ങനെ ആര്‍സിബി പത്തുകളികളില്‍നിന്ന് 14 പോയിന്റും 0.521 നെറ്റ് റണ്‍ റേറ്റു (എന്‍ആര്‍ആര്‍)മായി നില്‍ക്കുന്ന ആര്‍സിബി പ്ലേ ഓഫില്‍നിന്നു പുറത്താകാന്‍ സാധ്യത കുറവുള്ള ടീമാണ്. ആദ്യ അഞ്ചു സ്ഥാനത്തുനില്‍ക്കുന്നവരും അവസാന മൂന്നു സ്ഥാനത്തുള്ളവരും തമ്മിലുള്ള അന്തരം വലുതാണ് എന്നതാണു കാരണം. 49 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏഴു ടീമുകള്‍ 16 പോയിന്റ് നേടുമെന്ന് ഉറപ്പാണ്. ഇതുള്‍പ്പെടെ അഞ്ചു ടീമുകള്‍ 18 പോയിന്റും കടക്കും. അങ്ങനെയെങ്കില്‍ ആര്‍സിബിക്കു പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ 20 പോയിന്റ് ലഭിക്കണം. മറ്റു ടീമുകള്‍ വീണ്ടും താഴേക്കു പോയാല്‍ നെറ്റ് റണ്‍റേറ്റിന്റെ സഹായമില്ലാതെ 14 പോയിന്റുമായി പ്ലേ…
Read More » -
ധോണി വിരമിക്കേണ്ട സമയമായെന്ന് ആദം ഗില്‍ക്രിസറ്റ്; ഈ കളിയില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ല; അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി ധോണിയും
ചെന്നൈ: ധോണിക്കു വിരമിക്കാനുള്ള സമയമായെന്നു മുന്‍ ഒസീസ് താരം ആദം ഗില്‍ ക്രിസ്റ്റ്. അടുത്ത സീസണിലേക്കു സിഎസ്‌കെയെ പുനര്‍നിര്‍മിക്കാനുള്ള സമയമാണിത്. ഫ്രാഞ്ചൈസി വിടണമെന്നു താന്‍ കരുതുന്ന കളിക്കാരില്‍ ധോണിയും ഉള്‍പ്പെടുന്നു. ‘ധോണി മികച്ച ക്രിക്കറ്ററാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ കളിയില്‍ ധോണി തെളിയിക്കാന്‍ കൂടുതലൊന്നുമില്ല. നിലവിലുള്ളതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഇനി സിഎസ്‌കെയെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, എംഎസ്. നിങ്ങള്‍ ഒരു ചാമ്പ്യനാണ്, ഒരു ഐക്കണാണ്’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ (ടി-20 ലോകകപ്പ്-2007, ഏകദിന ലോകകപ്പ് -2011) ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐപിഎല്ലിലും ധോണി തന്റെ നായകമികവ് പ്രകടിപ്പിച്ചുണ്ട്. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമുള്ള അദ്ദേഹം ടീമിന് അഞ്ച് കിരീടങ്ങളാണു നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023…
Read More » -
ധോണിയും ജഡേജയും ഒഴിയും; പൃഥ്വിഷാ വരും; അടുത്ത വര്‍ഷത്തേക്ക് ടീമിനെ കെട്ടിപ്പടുക്കാന്‍ ചെന്നൈ; വെറ്ററന്‍ കളിക്കാരെ ഇനി പരിഗണിച്ചേക്കില്ല; സാധ്യതാ ടീം ഇങ്ങനെ
ചെന്നൈ: ഐപിഎല്‍ സീസണില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ അടുത്തവര്‍ഷത്തേക്കു ടീമിനെ കെട്ടിപ്പടുക്കാന്‍ മഞ്ഞപ്പട. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ വയസന്‍ താരങ്ങളെയെല്ലാം ഒഴിവാക്കുമെന്നാണ് സൂചന. മെഗാ ലേലത്തിലടക്കം ടീം നടത്തിയ നീക്കങ്ങളെല്ലാം പാളിയതാണ് ഇപ്പോഴത്തെ ടീമിന്റെ തകര്‍ച്ചക്ക് കാരണം. വമ്പന്‍ പൊളിച്ചെഴുത്തുണ്ടാകില്ലെങ്കിലും ധോണി, ജഡേജ അടക്കമുള്ള താരങ്ങളെ ഒഴിവാക്കുമെന്നാണു വിവരം. 43-ാം വയസിലും ധോണി സിഎസ്‌കെയുടെ നായകനാണ്. ഇതുവരെ ഹീറോയായിരുന്ന ധോണി ഇക്കുറി വില്ലനായി മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ടീമില്‍നിന്നു പടിയിറങ്ങിയ ജഡേജയും ചെന്നൈയെുടെ കുപ്പായമഴിക്കും. മെഗാ ലേലത്തിലൂടെ സിഎസ്‌കെ കൊണ്ടുവന്ന രാഹുല്‍ ത്രിപാഠിയും ദീപക് ഹൂഡയും വിജയ് ശങ്കറുമെല്ലാം ടീമിന് പുറത്താവാനാണ് സാധ്യത. ടോപ് ഓഡറില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്. ധോണി വിരമിക്കുമ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ജോണി ബെയര്‍സ്റ്റോയെ സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ബാറ്റ്സ്മാനും സീനിയര്‍ താരവുമായ ജോണി ബെയര്‍സ്റ്റോ ഐപിഎല്ലില്‍ മികച്ച റെക്കോഡുമുള്ള താരമാണ്. പൃഥ്വി ഷായേയും സിഎസ്‌കെ…
Read More » -
പത്തില്‍ എട്ടു കളിയും പൊട്ടി; പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ; ഏറ്റവുമൊടുവില്‍ ഹോം ഗ്രൗണ്ടിലും തകര്‍ന്നടിഞ്ഞു; ആത്മവിശ്വാസമില്ലാതെ ധോണിയും; ടീം തെരഞ്ഞെടുപ്പ് പാളി; തുടക്കം മുതല്‍ ഇറങ്ങിയത് ശൗര്യമില്ലാതെ
ബംഗളുരു: അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്റെ ഒരു ആത്മവിശ്വാസവുമില്ലാതെ ഇക്കുറി കളിക്കാനിറങ്ങിയ ചെന്നൈ ഐപിഎല്ലിന്റെ പ്ലേഓഫ് കാണില്ല. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്‌സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. 2008, 2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഹോം ഗ്രൗണ്ടിന്റെ…
Read More » -
കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!
ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്. ‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ…
Read More » -
ആ സൂര്യോദയത്തിനു പിന്നില്‍ ഒരു ഗുരുവുണ്ട്; അങ്ങു ദൂരെ ബിഹാറില്‍! വൈഭവിന്റെ പ്രകടനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് പരിശീലകന്‍ മനീഷ് ഓജ; ‘അന്നേ അവന്‍ പുലി, കഠിനാധ്വാനി, പരിശീലന കാലത്ത് എന്നും 300 ബോളുകള്‍ ബാറ്റ് ചെയ്തു’; ഈ മാച്ചിനു മുമ്പും വിളിച്ചു, ചെറിയൊരു ഉപദേശം നല്‍കിയെന്നും ഓജ
ജയ്പൂര്‍: ഇന്ത്യയിലെ പുതിയ സൂപ്പര്‍താരത്തിന്റെ പിറവിക്കു നാന്ദി കുറിച്ചെന്നാണു വൈഭവ് സൂര്യവന്‍ഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രകനത്തോടെ ക്രിക്കറ്റ് ലോകം ഒന്നാകെ വിലയിരുത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പതിനാലുകാരന്‍ അടിമുടി പൊളിച്ചു. തീപ്പൊരി സെഞ്ചുറിയുമായി റെക്കോഡുകള്‍ ഒന്നൊന്നായി കടപുഴക്കിയപ്പോള്‍ ഗാലറി ഒന്നാകെ എഴുന്നേറ്റുനിന്നാണു കൈയടിച്ചത്. 35 ബോളുകളിലാണ് ഐപിഎല്‍ സെഞ്ചുറി. ഇതിനു മുമ്പ് 30 ബോളില്‍ സെഞ്ചുറി നേടിയ ഗെയ്ല്‍ മാത്രമാണ് മുന്നില്‍. എന്നാല്‍, കൈയടി വൈഭവിനു മാത്രമല്ല ഇപ്പോള്‍ ലഭിക്കുന്നത്. വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജയ്ക്കും വലിയ അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. ബിഹാറിലെ സമസ്തിപുരിലുള്ള ഒരു സ്ഥലത്തു ശാന്തനായിരുന്ന് വൈഭവിന്റെ പ്രകടനം കണ്ടതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരണത്തിനു മുതിര്‍ന്നതുതന്നെ. ‘അവന് ഒരിക്കല്‍ പോലും ഒരു ഷോട്ട് എടുക്കേണ്ടത് എങ്ങനെയെന്നു രണ്ടാമതു പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ അര്‍പ്പണബോധത്തോടെ പടിച്ചെടുക്കും. അവന്‍ നല്ലൊരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടാണ് അവനു പരീക്ഷണങ്ങള്‍ ജയിക്കാന്‍ കഴിയുന്നത്’- ഓജ പറഞ്ഞു. 90 മീറ്റര്‍ ദൂരത്തില്‍…
Read More » -
ഇതാണു മോനേ കളി! സൂര്യനായി വൈഭവ്; വെടിക്കെട്ടു ബാറ്റിംഗില്‍ സെഞ്ചുറി; പതിനാലുകാരന്‍ പഴങ്കഥയാക്കിയത് നിരവധി റെക്കോഡുകള്‍; ആകാശം നോക്കി മടുത്ത് ബൗളര്‍മാര്‍; അടിച്ചുകൂട്ടിയത് 11 സിക്‌സറുകള്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്റെ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങ് വെടിക്കെട്ട്. പതിനാലുകാരനായ യുവ ഓപ്പണര്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അടിച്ചെടുത്തത്. 38 പന്തില്‍ ഏഴ് ഫോറും 11 സിക്സും ഉള്‍പ്പെടെ 101 റണ്‍സാണ് യുവതാരം നേടിയത്. ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടും യുവതാരം സൃഷ്ടിച്ചു. നിരവധി റെക്കോഡുകള്‍ കടപുഴക്കിയാണ് ഓപ്പണര്‍ കളം വിട്ടത്. Youngest to score a T20 1⃣0⃣0⃣ ✅ Fastest TATA IPL hundred by an Indian ✅ Second-fastest hundred in TATA IPL ✅ Vaibhav Suryavanshi, TAKE. A. BOW ✨ Updates ▶ https://t.co/HvqSuGgTlN#TATAIPL | #RRvGT | @rajasthanroyals pic.twitter.com/sn4HjurqR6 — IndianPremierLeague (@IPL) April 28, 2025 ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിനായി. റാഷിദ് ഖാനെ സിക്സര്‍ പായിച്ച് സെഞ്ച്വറിയിലേക്കെത്തിയ താരം 35 പന്തിലാണ്…
Read More »
