Sports
-
‘മാറാന്‍ സമയമായി’ എന്നു സഞ്ജു; ഇനി മഞ്ഞക്കുപ്പായത്തിലേക്കോ? സഞ്ജു രാജസ്ഥാന്‍ വിടുന്നെന്ന് സൂചന; ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ വന്‍ ചര്‍ച്ച; ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് സ്വാഗതമെന്ന് ആരാധകര്‍
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണ്‍ ഇറങ്ങുകയാണോ? ഐപിഎലിന് ശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിനെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത് ചെന്നൈയിലേക്കുള്ള കൂടമാറ്റമായാണ്. ഭാര്യ ചാരുലതയ്ക്കൊപ്പമുള്ള ചിത്രവും ക്യാപ്ഷനും എല്ലാം ചേര്‍ത്താണ് ആരാധകര്‍ സഞ്ജുവിന്‍റെ കൂടുമാറ്റം പ്രവചിക്കുന്നത്. ‘മാറാന്‍ സമയമായി’ എന്നാണ് സഞ്ജു സംസണ്‍ ഫോട്ടോയുടെ തലകെട്ടായി കുറിച്ചത്. റോഡിലെ മഞ്ഞവരയിലേക്ക് ഇറങ്ങി നില്‍ക്കുന്നതാണ് ചിത്രം. ഫോട്ടോയുടെ കൂടെ നല്‍കിയിരിക്കുന്ന ഗാനം തമിഴ് ചിത്രമായ ഏഴാം അറിവിലേതാണ്. എല്ലാം കൊണ്ടും ചെന്നൈയിലേക്കുള്ള മാറ്റമായി ചിത്രീകരിക്കുകയാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് സ്വാഗതം എന്നാണ് പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്‍റ്. 2026 സീസണിന് മുന്‍പ് നടക്കുന്ന മിനി ലേലത്തിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സാധിക്കും. എന്നാല്‍ ലേലത്തിന് മുന്‍പ് സഞ്ജുവിനെ രാജസ്ഥാന്‍ റിലീസ് ചെയ്യണം. രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സഞ്ജുവിന് പരുക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവന്‍ മല്‍സരവും കളിക്കാന്‍ സാധിച്ചിരുന്നില്ല. റിയാൻ പരാഗ് നയിച്ച രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായാണ്…
Read More » -
ചരിത്രം കുറിച്ച് സെനഗൽ; ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം; ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്
നോട്ടിങ്ഹാം: കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം കുറിച്ച് സെനഗൽ. സൗഹൃദ മത്സരത്തിൽ 3-1ന്റെ ജയത്തോടെ ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടമാണ് സെനഗൽ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ആഫ്രിക്കൻ വമ്പന്മാരുടെ തിരിച്ചുവരവ്. CHEIKH SABALY MAKES IT THREE FOR SENEGAL !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 3-1 Senegal.pic.twitter.com/I1biDR5mbn — Tekkers Foot (@tekkersfoot) June 10, 2025 പുതിയ പരിശീലകൻ തോമസ് തുഷേലിനു കീഴിൽ ഹാരി കെയ്‌ൻ, സാക്ക, റൈസ്, ജൂഡ് ബെല്ലിംഗ്ഹാം, കൈൽ വാക്കർ തുടങ്ങി സൂപ്പർ താരങ്ങൾ അണി നിരന്നിട്ടും സ്വന്തം തട്ടകത്തിൽ വമ്പൻ തോൽവിയാണ് ഇംഗ്ലണ്ട് വഴിങ്ങിയത്. കളിയുടെ ഏഴാം മിനിറ്റിൽ നായകൻ ഹാരി കെയ്‌ൻ ടീമിനായി ഗോൾ നേടി. എന്നാൽ ഉണർന്നു കളിച്ച സെനഗൽ ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ മടക്കി. 40-ാം മിനിറ്റിൽ ഇസ്മായില സാർ ആണ് സെനഗലിനെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ ഹബീബ് ദിയാറ സെനഗലിനായി…
Read More » -
29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്‍; ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപനം; മുഴങ്ങുന്ന ദേശീയ ഗാനത്തിനൊപ്പം ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ നിമിഷങ്ങള്‍ മറക്കില്ല, കഠിന കാലത്തും ഒപ്പം നിന്നതിന് ആരാധകരേ നിങ്ങള്‍ക്കെന്റെ നന്ദി’
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന്‍ . 29കാരനായ പുരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പം, ജഴ്സിയണിഞ്ഞ് ഓരോ തവണയും ഗ്രൗണ്ടിലേക്കിറങ്ങുന്നതും ഓരോ തവണയും എന്‍റെ കഴിവിന്‍റെ പരമാവധി നല്‍കുന്നതും എനിക്കെങ്ങനെയായിരുന്നുവെന്ന് എഴുതിഫലിപ്പിക്കുക അസാധ്യമാണ്. ടീമിനെ നയിക്കാന്‍ സാധിച്ചത് ഏറ്റവും അമൂല്യമായ നിമിഷങ്ങളായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും. ആരാധകരേ, നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി. കഠിനകാലത്ത് ഒപ്പം നിന്നത് നിങ്ങളാണ്. എന്‍റെ ഓരോ വിജയവും നിങ്ങള്‍ സമാനതകളില്ലാതെ ആഘോഷമാക്കി. ഈ യാത്രയില്‍ ഒപ്പം നടന്നതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും വിന്‍ഡീസിനോടുള്ള എന്‍റെ സ്നേഹം ഒരിക്കലും മായില്ല. മുന്നോട്ടുള്ള പാതയിലേക്ക് ടീമിന് എല്ലാ ആശംസകളും.. ഏറ്റവും സ്നേഹത്തോടെ നിക്കി’- എന്നായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പുരാന്‍റെ കുറിപ്പ്. അതീവ കഠിനമായിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനയ്ക്കൊടുവിലാണ് തീരുമാനം…
Read More » -
ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ ആര്‍സിബി വില്‍പനയ്ക്ക്! ഓഹരി ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; വിലയിടുന്നത് 200 കോടി ഡോളര്‍; വിജയാഘോഷം ദുരന്തമായത് തിരിച്ചടിയായി; മദ്യവും പുകവലിയുമുള്ള ഉള്ളടക്കം നിരോധിച്ചതിലും നീരസം
ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഉടമസ്ഥാവകാശം ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും കമ്പനിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി ഡോളറാകും ആര്‍സിബിക്ക് വിലയിരുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പനി അവരുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിലൂടെയാണ് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയാഘോഷം ദുരന്തമായതിന് പിന്നാലെയാണ് ക്ലബ് വില്‍പ്പനയ്ക്കെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. സംഭവത്തില്‍ ആര്‍സിബിയ്ക്കും ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിക്കുമെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ക്ലബ് വില്‍പ്പന സംബന്ധിച്ച വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഡിയാജിയോ തയ്യാറായിട്ടില്ല ഐപിഎല്‍ മല്‍സരങ്ങളില്‍ മദ്യവും പുകവലിയും പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കാന്‍ ആരോഗ്യമന്ത്രാലയം നിലപാടെടുത്തതാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിയുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെതിരെയും ഐപിഎല്‍…
Read More » -
പ്രഥമ അണ്ടർ 23 ത്രീ X ത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും
കൊച്ചി: കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് (ആർ.എസ്.സി) മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോർട്ടിൽ, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3×3 ബാസ്‌കറ്റ്‌ബോൾ. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉൾപ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 യുവ കളിക്കാർ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും. മത്സര ക്രമം മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആർ.എസ്.സി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ…
Read More » -
എങ്ങനെയാണ് ഇത്ര കൂള്‍ ആയി ഇരിക്കുന്നതെന്ന് പ്രീതിസിന്റ; എന്റൊപ്പം ഡഗൗട്ടില്‍ ഇരിക്കണമെന്ന് റിക്കി പോണ്ടിംഗ്
ന്യൂഡല്‍ഹി: ഐപിഎല്‍ പരിശീലകരില്‍ അധികം ദേഷ്യപ്പെട്ട് കാണാത്തൊരാളാണ് റിക്കി പോണ്ടിങ്. കളിക്കുന്ന കാലത്ത് ചൂടായി കണ്ടിട്ടുള്ള താരത്തിന്‍റെ മാറ്റം എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയും നടിയുമായ പ്രീതി സിന്‍റ. താന്‍ അത്ര ശാന്തനല്ലെന്നും അത് മനസിലാക്കാന്‍ ഡഗ്ഔട്ടില്‍ വന്നിരിക്കണമെന്നുമാണ് റിക്കി പോണ്ടിങിന്‍റെ ചിരിച്ചു കൊണ്ടുള്ള മറുപടി. ‘ചിലപ്പോഴെങ്കിലും താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടിൽ ഇരിക്കണം. ഞാൻ എപ്പോഴും ശാന്തനല്ല. അഗ്രസീവായ വ്യക്തിയാണ്, പ്രത്യേകിച്ച് ക്രിക്കറ്റിന്‍റെ സമയത്ത്’ എന്നാണ് പോണ്ടിങിന്‍റെ മറുപടി. ടീമില്‍ മികച്ച പ്രതികരണം കൊണ്ടുവരിക എന്നത് എന്‍റെ കടമയാണ്. മികച്ച പരിശീലകനാകാനും ഓരോ കളിക്കാരനെയും മികച്ചതാക്കി മാറ്റാനുമാണ് ശ്രമിക്കാറുള്ളത്. അതിനായി ഒരു പരിശീലന സെഷൻ പോലും പാഴാക്കാറില്ലെന്നും പോണ്ടിങ് പറഞ്ഞു. ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാൻ ഞാന്‍ തയാറാണെന്നും പോണ്ടിങ് പറഞ്ഞു. പോണ്ടിങ് പരിശീലിപ്പിച്ച പഞ്ചാബ് കിങ്സ് ഐപിഎല്‍ ഫൈനലില്‍ ആറു റണ്‍സിനാണ് തോറ്റത്.
Read More » -
ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?
ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…
Read More » -
കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, ചൂതാട്ടമാണ്… ബംഗളൂരു ദുരന്തത്തിൽ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.’ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11…
Read More » -
മാച്ച് ഫീ അടച്ചു; അര്‍ജന്റീനയെയും മെസിയെയും കേരളത്തില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; സൗദി അടക്കം അഞ്ചു ടീമുകള്‍ കളിക്കും
തിരുവനന്തപുരം: അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന് തീരുമാനിക്കണം. അതിനായി അര്‍ജന്റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന. രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കും. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസിയും സംഘവും എപ്പോള്‍ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ടീമിന് നല്‍കേണ്ടി…
Read More » -
വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്
ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്‌ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍…
Read More »