Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaSportsTRENDINGWorld

‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു.

ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു.

Signature-ad

എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്.

പിന്നാലെ, രാഹുല്‍ ഗാന്ധിയെ ‘പാക്കിസ്താന്റെ പ്രിയതമന്‍’ എന്നു വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പാക്കിസ്ഥാനികള്‍ക്ക് രാഹുല്‍ ഗാന്ധിയെ അവരുടെ നേതാവാക്കാന്‍ കഴിയുമെന്നും റിജിജു എക്സില്‍ കുറിച്ചു. ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു, ‘ഭാരതത്തിന്റെ ശത്രുക്കള്‍ നിങ്ങള്‍ക്കായി ആര്‍പ്പുവിളിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ വിശ്വാസ്യത എവിടെയാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൃത്യമായി അറിയാം’ എന്നാണ് മാളവ്യ എക്‌സില്‍ കുറിച്ചത്.

അതിനിടെ, വിവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറും ഷാഹിദ് അഫ്രീദിയും ഒരുമിച്ചിരുന്ന് കളി കാണുന്ന ചിത്രം പങ്കുവച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

Former Pakistani cricketer Shahid Afridi sparked outrage on Tuesday after lavishing praise on Congress leader Rahul Gandhi amid the Asia Cup handshake row. India defeated the other country in a politically-charged Asia Cup match over the weekend before refusing to shake hands with the rival players. The Pakistan Cricket Board had also lodged a complaint demanding the removal of match referee Andy Pycroft over the incident.

Back to top button
error: