പന്ത് ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ച് വമ്പന്‍ പരാജയം; എന്നിട്ടും സെലക്ടര്‍മാര്‍ പരിഗണിച്ചു; ശ്രേയസ് അയ്യരുടെയും ഗില്ലിന്റെയും അസാന്നിധ്യത്തില്‍ ഇന്ത്യ വരുത്തുന്നത് ഗുരുതര പിഴവോ? ഈ കണക്കുകള്‍ സത്യം പറയും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ഷന്‍ ബോര്‍ഡ് സഞ്ജുവിനെ ഒഴിവാക്കിയത് വമ്പന്‍ പിഴവെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍. പന്തിന്റെ ആക്രമണോത്സുകതയും കളി ജയിപ്പിക്കാനുള്ള അപ്രതീക്ഷിത പ്രകടനവും നിലനില്‍ക്കുമ്പോഴും ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ചു വമ്പന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ സ്ഥിരതയുള്ള ബാറ്ററുടെ സ്ഥാനമെന്താണ് ഇതിനുമുമ്പും സഞ്ജു തെളിയിച്ചിട്ടുണ്ട്.
നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുള്ളസീരീസിലേക്ക് നവംബര്‍ 23ന് ആണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ക്കും ഗില്ലിനും പരിക്കേറ്റതോടെ സെലക്ടര്‍മാര്‍ ചെറിയ മാറ്റങ്ങളും ടീമില്‍ വരുത്തി. ധ്രുവ് ജുറേല്‍ തിരിച്ചെത്തിയതിനൊപ്പം കാലിന്റെ പരിക്കു മാറിയ റിഷഭ പന്തും ടീമില്‍ ചേരും.
എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഗംഭീര സെഞ്ചുറിയോടെ കളി ജയിപ്പിച്ചിട്ടും അമ്പതോവര്‍ ഫോര്‍മാറ്റില്‍ 56.7 ശരാശരിയും 99.61 സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തി. പന്തിനേക്കാള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നതിന്റെ കാരണങ്ങള്‍ ഇതാ.
1. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം
വെള്ളപ്പന്തിലെ കളിയില്‍ സഞ്ജുവിനെക്കാള്‍ ഏറെപ്പിന്നിലാണ് റിഷഭ് പന്ത്. പന്ത് ഏറ്റവുമൊടുവില്‍ 2025 ഐപിഎല്ലിലാണ് അത്ര തൃപ്തികരമല്ലാതെ വൈറ്റ് ബോളില്‍ ഇറങ്ങിയത്.. 2024ല്‍ ആണ് ഏറ്റവുമൊടുവില്‍ ഏകദിനം കളിച്ചത്. ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ ടി20 ഐപിഎല്‍ ടീമില്‍നിന്നും ഒഴിവാക്കി. എന്നാല്‍, ഏകദിനത്തിന്റെ ഭാഗമായി തുടര്‍ന്നു.
ഇന്ത്യക്കും കേരളത്തിനും വേണ്ടി സഞ്ജു ഏറെക്കുറെ സ്ഥിരതയോടെയാണു സഞ്ജു കളിച്ചത്. ഐപിഎല്‍, കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഇറങ്ങി. മുന്‍നിരയിലും മധ്യനിരയിലും ഒരുപോലെ മികച്ച ഫോമില്‍ തിളങ്ങാന്‍ സഞ്ജുവിനു കഴിഞ്ഞു. പന്തിന്റെ റെഡ്‌ബോളിലുള്ള പ്രകടനത്തെ വിലയിരുത്തി സഞ്ജുവിനെപ്പോലെ സ്ഥിരതയുള്ള താരത്തെ ഒഴിവാക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സഞ്ജുവിനു മധ്യനിരയില്‍ ഇടം നല്‍കാന്‍ കഴിയാതെയാണു ടീമില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഏകദിനത്തില്‍ സഞ്ജു സ്ഥിരമായി മധ്യനിരയിലാണ്. അടുത്തിടെ നടന്ന ടി20 മത്സരങ്ങളിലും മധ്യനിരയിലാണ് ഇറങ്ങിയത്. ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയ സീരീസ് എന്നിവ ഉദാഹരണം.
2. ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ തയാറെടുക്കാന്‍ സഞ്ജുവിനെ സൗത്ത് ആഫ്രിക്ക ഏകദിനത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു
ഇന്ത്യയുടെ ടി20 ഇന്റര്‍നാഷണല്‍ ബാറ്റിംഗ് ലൈനപ്പില്‍ സ്ഥിരമായി ഒരു പൊസിഷന്‍ ഇല്ല എന്നതാണു സഞ്ജുവിന്റെ ഏറ്റവും വലിയ പ്രശ്‌നം. മികച്ച നേട്ടമുണ്ടാക്കിയിട്ടുപോലുംപോലും ഓപ്പണിംഗ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയശേഷം ഒട്ടും പരിചിതമല്ലാത്ത പൊസിഷനിലേക്കു മാറ്റിയതോടെ ബാറ്റിംഗിന്റെ താളം നഷ്ടമായി.
ജിതേഷ് ശര്‍മയില്‍നിന്ന് ശക്തമായ മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിനു ടീമില്‍ തുടര്‍ന്നും കളിക്കാനുള്ള സാധ്യത നിലനിര്‍ത്താമായിരുന്നു. ടീമില്‍നിന്നു പുറത്തായതോടെ ജിതേഷുമായി മത്സരിക്കാനുള്ള അവസരങ്ങള്‍ നഷ്ടമായി. ഇന്ത്യന്‍ എ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജിതേഷിനൊപ്പം തിളങ്ങാന്‍ സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം.
3. ശ്രേയസ് അയ്യര്‍ക്കു പകരം മികച്ച ബാറ്ററെ ആവശ്യം
ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ അസാന്നിധ്യത്തില്‍ രണ്ടാമതൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സാധ്യതയും ഇന്ത്യ ആലോചിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഇന്ത്യയുടെ മധ്യനിരയുടെ കരുത്തില്‍ പ്രാധാന്യമുള്ളവരാണ്. ഇവരുടെ അഭാവം ഇന്ത്യയുടെ മധ്യനിരയില്‍ സാരമായ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
മറ്റൊരു മധ്യനിര ബാറ്ററായി കെ.എല്‍. രാഹുല്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ ഗില്ലിന്റെ പകരക്കാരനായിട്ടാണു കാണുന്നത്. ഈ സാഹചര്യത്തില്‍ മറ്റൊരു ബാറ്ററെ കൊണ്ടുവരാനുള്ള അവസരമുണ്ട്. വണ്‍ഡേ ക്രിക്കറ്റിന്റെ പേസ് മനസിലാക്കുന്ന സ്പിന്‍ ബോളുകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന വ്യത്യസ്ത അവസ്ഥകളിലേക്കു പൊരുത്തപ്പെടുന്ന ഒരു താരത്തെ ആവശ്യമുണ്ട്. റിഷഭ് പന്ത് ഈ റോളിനു യോജിച്ചയാളല്ല. മറിച്ച് ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സഞ്ജു മികച്ച പകരക്കാരനാണെന്നു തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിനെയും സാധ്യതയെയും അവഗണിക്കുന്നത് നീതീകരിക്കാവുന്നതല്ല.
1. വണ്‍ഡേകളില്‍ സഞ്ജുവിന്റെ മികച്ച റെക്കോഡ്
സഞ്ജു സാംസണ്‍: 16 മത്സരങ്ങള്‍, 510 റണ്‍സ്, 56.7 ശരാശരിയും 99.61 സ്‌ട്രൈക്ക് റേറ്റ്. 3 സെഞ്ചുറി, 2 ഫിഫ്റ്റി.
റിഷഭ് പന്ത്: 30 മത്സരങ്ങള്‍, 865 റണ്‍സ്. ശരാശരി 34.6, സ്‌ട്രൈക്ക് റേറ്റ് 1.06. ഒരു സെഞ്ചുറി, 5 ഫിഫ്റ്റി.
2. ദക്ഷിണാഫ്രിക്കന്‍ പിച്ചിലെ പ്രകടനം
2025ലെ ഒരേ പരമ്പരയില്‍ തന്നെ (ടി20 ഇന്റര്‍നാഷണലില്‍) സഞ്ജു 107, 21, 109, 29 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു (ശരാശരി 88.50, സ്‌ട്രൈക്ക് റേറ്റ് 182+).
അതേ സമയം റിഷഭ് പന്ത് ടി20 ഇന്റര്‍നാഷണലില്‍ 9, 4, 0 എന്നിങ്ങനെ പരാജയപ്പെട്ടു. സഞ്ജു ഇതേ പിച്ചുകളില്‍ തന്നെ തകര്‍ത്ത് കളിക്കുന്നുണ്ട്.
3. വിക്കറ്റ് കീപ്പിങ് + ഫിനിഷിങ് കഴിവ്
രണ്ടുപേരും മികച്ച കീപ്പര്‍മാരാണ്, പക്ഷേ സഞ്ജു കഴിഞ്ഞ 2 വര്‍ഷമായി ഐപിഎല്ലിലും ഇന്ത്യ എയിലും കൂടുതല്‍ സ്ഥിരതയോടെ കീപ്പ് ചെയ്യുന്നു. ഏകദിനത്തില്‍ നാല്, അഞ്ച് നമ്പരുകളില്‍ ഫിനിഷ് ചെയ്യാനുള്ള കഴിവ് സഞ്ജുവിന് പന്തിനേക്കാള്‍ മികച്ചതായി തെളിയിച്ചിട്ടുണ്ട്
3 reasons why India should have preferred Sanju Samson over Rishabh Pant for IND vs SA ODI series






