Breaking NewsLead NewsSports

ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ പാകിസ്താനും പിന്നിലായി ; രണ്ടു തവണ ഫൈനല്‍ കളിച്ച ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഗുവാഹട്ടി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്ക ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയം വഴങ്ങി പരമ്പര കൈവിട്ട ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യ പാകിസ്താ നും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാകട്ടെ നിലവി ല്‍ രണ്ടാം സ്ഥാനത്താണ്.

രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്തുമാണുള്ളത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കു ന്നത്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.

Signature-ad

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സിലേറെ തോല്‍വി വഴങ്ങുന്നത്. ഇതിന് മുമ്പെ 2004ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ 342 റണ്‍സിന് തോറ്റതായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി.

നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ കളിച്ച 9 ടെസ്റ്റ് മത്സരങ്ങളില്‍ 4 വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 52 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. 48.15 പോയിന്റ് ശതമാനവുമായി അഞ്ചാമതായി വീണിരിക്കുകയാണ് ഇന്ത്യ.

കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയയാണ് നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ചരിത്രവിജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ദക്ഷിണാഫ്രിക്ക. നാല് ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്റും 75 പോയന്റ് ശതമാനവുമാണ് ടെംബ ബാവുമയും സംഘവും.

Back to top button
error: