Breaking NewsLead NewsSports

സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ പൂട്ടാന്‍ നോക്കിയ ഇന്ത്യയ്ക്ക് കിട്ടിയത് വമ്പന്‍ തിരിച്ചടി ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും മങ്ങി

ഗുവാഹട്ടി: ആദ്യ ടെസ്റ്റിലെ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ ഗുവാഹട്ടിയില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നും കിട്ടിയത് കൂറ്റന്‍ പണി. മത്സരത്തില്‍ വിജയം നേടണമെങ്കില്‍ 522 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് മുന്നില്‍ വെച്ചിരിക്കുന്നത്. 400 റണ്‍സിന് മുകളില്‍ ചേസിംഗ് നടത്തിയിട്ടില്ലാത്ത ഏഷ്യന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് പ്രോട്ടീസിന്റെ വെല്ലുവിളി അല്‍പ്പം കനത്തത് തന്നെയാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റിന് 260 റണ്‍സ് എടുത്ത ദക്ഷിണാഫ്രിക്ക ഇന്നിംഗ്്‌സ് ഡിക്ലയര്‍ ചെയ്തു. സ്റ്റബ്‌സിന്റെയും ഡിസോഴ്‌സിയുടേയും മികവില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാരെ കീഴടക്കി. സ്റ്റബ്‌സിന്റെ 94 റണ്‍സും ഡിസോഴ്‌സിയുടെ 49 റണ്‍സുമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന് കരുത്തു പകര്‍ന്നത്. വിയാന്‍ മള്‍ഡര്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ മാര്‍ക്രം 29 റണ്‍സും നേടിയപ്പോള്‍ നായകന്‍ ടെമ്പാ ബാവുമ മാത്രമാണ് രണ്ടക്കം കാണാതെ മടങ്ങിയത്. മൂന്ന് റണ്‍സ് എടുക്കാനേ ക്യാപ്റ്റന് കഴിഞ്ഞത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് എടുത്തു.

Signature-ad

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്റ്റംപ് എടുക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എടുത്ത നിലയിലാണ്. രണ്ടു റണ്‍സ് എടുത്ത സായ് സുദര്‍ശന്‍ രണ്ടു റണ്‍സിനും നാലു റണ്‍സിന് കുല്‍ദീപ് യാദവുമാണ് ക്രീസില്‍. 13 റണ്‍സ് എടുത്ത യശ്വസ്വീ യാദവും ആറു റണ്‍സ് എടുത്ത കെ.എല്‍. രാഹുലുമാണ് പുറത്തായത്.

നാളെ ഒരു ദിവസം പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടും. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ മറികടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. പിച്ചിന്റെ സ്വഭാവം മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇന്ത്യക്ക് ഒരു സമനില ഉറപ്പാക്കണമെങ്കില്‍ പോലും തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടി വരും. കഴിഞ്ഞ ഏഴ് ഹോം ടെസ്റ്റുകളില്‍ അഞ്ചാം തോല്‍വിയാണ് മുന്നില്‍ കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ മങ്ങി.

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്ക് ഹോം ടെസ്റ്റില്‍ സമനില നേടാന്‍ നാലാം ഇന്നിംഗ്‌സില്‍ 95 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. മൊത്തത്തില്‍, ഒരു ഹോം ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ 95 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്ത് സമനില നേടിയത് അഞ്ച് തവണ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീമും 418-ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്തിട്ടില്ല, കൂടാതെ ഏഷ്യയില്‍ നാലാം ഇന്നിംഗ്‌സില്‍ ഒരു ടീമും 400-ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്തിട്ടില്ല. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ് 2003-ല്‍ സെന്റ് ജോണ്‍സില്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 418/7 ആണ്.

Back to top button
error: