Breaking NewsIndiaLead NewsNEWSSports

93 റണ്‍സ് എടുത്ത് ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കിയ ജാന്‍സണ്‍ ; ബൗളിംഗില്‍ ഇന്ത്യയുടെ അന്തകനുമായി, ആറ് വിക്കറ്റെടുത്തു ; ഗുവാഹട്ടി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 314 റണ്‍സിന്റെ ലീഡ്

ഗുവാഹട്ടി: ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ ബാറ്റുകൊണ്ടു തകര്‍ത്ത മാര്‍ക്ക് ജാന്‍സണ്‍ പന്തുകൊണ്ടും ഇന്ത്യയ്ക്ക് പരിക്കേല്‍പ്പിച്ചു. ആറു വിക്കറ്റ് എടുത്ത അദ്ദേഹം ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലും തകര്‍ത്തു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 201 റണ്‍സിന് അവസാനിച്ച തോടെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ 314 റണ്‍സിന്റെ ലീഡ് നേടി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എടുത്ത നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ റിക്കല്‍ട്ടണ്‍ 13 റണ്‍സും മാര്‍ക്രം 12 റണ്‍സും എടുത്തു നില്‍ക്കുകയാണ്. വിക്കറ്റ് നഷ്ടമില്ലാതെ 6 റണ്‍സിന് മൂന്നാംദിവസം കളി പുനരാരംഭിച്ച ഇന്ത്യ 65-0 എന്ന നിലയില്‍ നിന്ന് 102-4 ലേക്കും തുടര്‍ന്ന് 201 റണ്‍സിലേക്കും തകര്‍ന്നു.

Signature-ad

ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമ്പോള്‍ സെഞ്ച്വറിക്ക് ഏഴ്് റണ്‍സ് പുറകില്‍ പുറത്തായ മാര്‍ക്കോ ജാന്‍സന്‍ ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ആദ്യ ഇന്നിംഗ്സിലെ 93 റണ്‍സിന് ശേഷം, അദ്ദേഹം 48 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ക്കുകയും ചെയ്തു. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (58) മാത്രമാണ് കാര്യമായി ബാറ്റ് ചെയ്തത്. 200ല്‍ അധികം പന്തുകള്‍ നേരിട്ട് 72 റണ്‍സ് ചേര്‍ത്ത വാഷിംഗ്ടണ്‍ സുന്ദറും(48) കുല്‍ദീപ് യാദവും(19) എട്ടാം വിക്കറ്റില്‍ നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏക ചെറുത്തുനില്‍പ്പ്.

ഇനി രണ്ട് ദിവസം കൂടി ശേഷിക്കെ, ദക്ഷിണാഫ്രിക്ക മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. 22 റണ്‍സ് എടുത്ത കെ.എല്‍. രാഹുലും ഭേദപ്പെട്ട സ്‌കോര്‍ നേടി. ധ്രുവ് ജുറലില്‍ (പൂജ്യം) തുടങ്ങി നായകന്‍ പന്ത് (ഏഴ് ), രവീന്ദ്ര ജഡേജ (ആറ്), നിതീഷ്‌കുമാര്‍ റെഡ്ഡി (10), കുല്‍ദീപ് യാദവ് (19), ജസ്പ്രീത് ബുംറെ (അഞ്ച്) എന്നിവരാണ് ജാന്‍സന്റെ ഇരകള്‍.

Back to top button
error: