SportsTRENDING

കുട്ടികായിക താരങ്ങളുടെ ശ്രദ്ധയ്ക്ക്… സ്പോര്‍ട്സ് അക്കാഡമികളിലെ സോണല്‍ സെലക്ഷന്‍ 18 മുതല്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാഡമികളിലേക്കുള്ള സോണല്‍ സെലക്ഷന്‍ ജനുവരി 18 മുതല്‍ 24 വരെ നടക്കും. 2023-24 അധ്യയന വര്‍ഷത്തെ 7,8 ക്ലാസുകളിലേക്കും, പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കും അണ്ടര്‍-14 വിമണ്‍ ഫുട്ബോള്‍ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ തിരെഞ്ഞെടുക്കുന്നത്.

സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ആര്‍ച്ചറി, റസ്ലിങ്, തയ്കേ്വാണ്ടോ, സൈക്ലിങ്, നെറ്റ്ബോള്‍, കബഡി, ഖോ ഖോ, ഹോക്കി, ഹാന്‍ഡ്ബോള്‍ എന്നീ കായികയിനങ്ങളിലേക്ക് നേരിട്ടാണ് സോണല്‍ സെലക്ഷന്‍ നടത്തുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ എന്നിവയില്‍ ജില്ലാതല സെലക്ഷനില്‍ യോഗ്യത നേടയവര്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്ക് 18ന് സ്‌കൂള്‍, പ്ലസ് വണ്‍ വിഭാഗത്തിലേക്കും 19 ന് അണ്ടര്‍ 14 ഗേള്‍സ് ഫുട്ബോള്‍, കോളേജ് തലത്തിലേക്കുമുള്ള സെലക്ഷന്‍ കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തില്‍ നടക്കും.

Back to top button
error: