SportsTRENDING

തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം കൈവിട്ട് ടീം ഇന്ത്യ; എന്തുകൊണ്ട് തോറ്റു എന്നതിന് മറുപടിയുമായി രോഹിത് ശര്‍മ്മ

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം വട്ടവും തോൽവി രുചിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓവലിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് 209 റൺസിന് തോറ്റാണ് തുടർച്ചയായ രണ്ടാം തവണയും കിരീടം ടീം ഇന്ത്യ കൈവിട്ടത്. ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ബാറ്റിംഗിന് മുന്നിൽ പതറിയ ഇന്ത്യ പിന്നാലെ അലക്ഷ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് സ്വയം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടീമിൻറെ വീഴ്‌ചകളെല്ലാം ഏറ്റുപറയുന്നതായി ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ.

‘ടോസ് ലഭിച്ചപ്പോൾ മികച്ച തുടക്കമാണ് ലഭിച്ചത് എന്ന് എനിക്ക് തോന്നി. ആദ്യ സെഷനിൽ നമ്മൾ നന്നായി പന്തെറിഞ്ഞു. എന്നാൽ അതിന് ശേഷം നമ്മുടെ കൈയിൽ നിന്ന് നിയന്ത്രണം നഷ്‌ടമായി. ഓസീസ് ബാറ്റർമാർക്കാണ് ക്രഡിറ്റ് നൽകേണ്ടത്. സ്റ്റീവ് സ്‌മിത്തിനൊപ്പം എത്തി ട്രാവിഡ് ഹെഡ് നന്നായി ബാറ്റ് ചെയ്തു. പിന്നീട് തിരിച്ചുവരവ് കഠിനമാണ് എന്ന് നമുക്കറിയാം. എങ്കിലും ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവസാന നിമിഷം വരെ പോരാടി. നാല് വർഷത്തിനിടെ രണ്ട് ഫൈനൽ കളിച്ച് ടീം നന്നായി കഠിനാധ്വാനം ചെയ്‌തു. രണ്ട് ഫൈനലുകൾ കളിക്കുക അഭിമാനമാണ്. എന്നാൽ ഒരു മൈൽ ദൂരം കൂടി നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ വരെ എത്താൻ ടീം ഏറെ കഷ്‌ടപ്പെട്ടതിനെ തള്ളിക്കളയാനാവില്ല. എന്നാൽ നിർഭാഗ്യം കൊണ്ട് ഫൈനലിൽ ജയിക്കാനായില്ല. എങ്കിലും തലയുയർത്തിപ്പിടിച്ച് ഞങ്ങൾ പോരാടും’.

Signature-ad

‘കാണികളുടെ വലിയ പിന്തുണ ഓവലിൽ കിട്ടി. എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. എല്ലാ റണ്ണിനും വിക്കറ്റിനും അവർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. നമ്മൾ ബാറ്റ് കൊണ്ട് പരാജിതരായി. രണ്ടാം ഇന്നിംഗ്‌സിൽ ബൗളർമാർ ശക്തമായി തിരിച്ചെത്തിയിട്ടും സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താനായില്ല. ഓസീസ് നന്നായി കളിച്ചു, അവർക്ക് അഭിനന്ദനങ്ങൾ’ എന്നും രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു.

Back to top button
error: