എഡ്‌ജ്‌ബാസ്റ്റൺ: ഇത്തവണത്ത ആഷസ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഏറെ സവിശേഷതകളുണ്ട്. ശക്തമായ ഓസീസ് ബൗളിംഗ് ലൈനപ്പിനെതിരെ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലിയിൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്നതാണ് ഇതിലൊന്ന്. ഇതിൽ അവസാനിക്കുന്നതല്ല ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിൻറെ ആവനാഴിയിലെ ആയുധങ്ങൾ. എഡ്‌ജ്‌ബാസ്റ്റൺ വേദിയാവുന്ന ആദ്യ ടെസ്റ്റിൻറെ രണ്ടാംദിനം ഓസീസ് മാസ്റ്റർ ബാറ്റർ സ്റ്റീവ് സ്‌മിത്തിന് ലെഗ് സ്ലിപ്പിൽ രണ്ട് ഫീൽഡർമാരെ ഇട്ട് സ്റ്റോക്‌സ് അമ്പരപ്പിച്ചിരുന്നു. മൂന്നാം ദിനത്തിലേക്ക് മത്സരം നീണ്ടപ്പോൾ കണ്ടത് അഗ്രസീവ് ഫീൽഡ് സെറ്റിംഗിൻറെ മറ്റൊരു സുന്ദര കാഴ്‌ചയാണ്.
എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റിൽ അഗ്രസീവ് ഫീൽഡിംഗ് പ്ലാനുകളാണ് മൈതാനത്ത് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് നടപ്പാക്കുന്നത്. സ്റ്റീവ് സ്‌മിത്തിനെതിരെ സ്ലിപ്പിലും ഗള്ളിയിലുമായി ഫീൽഡർമാരെ നിരത്തിയിട്ട് സ്റ്റോക്‌സ് തന്ത്രങ്ങൾ ഒരുക്കിയെങ്കിൽ ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് നിരയിലെ സെഞ്ചുറിവീരൻ ഉസ്‌മാൻ ഖവാജയെ പുറത്താക്കാനും അഗ്രസീവ് ശൈലി തന്നെ സ്റ്റോക്‌സ് പ്രയോഗിച്ചു. ക്യാച്ചെടുക്കാൻ പാകത്തിൽ വിക്കറ്റ് കീപ്പറെ കൂടാതെ ആറ് പേരെ ഖവാജയുടെ ചുറ്റിലും സ്റ്റോക്‌സ് നിയോഗിച്ചു. ഇതോടെ സ്റ്റംപ് ഔട്ട് ചെയ്‌ത് ഫീൽഡർമാർക്ക് മുകളിലൂടെ പന്തടിക്കാൻ ശ്രമിച്ച ഖവാജയ്‌ക്കെതിരെ ഓലീ റോബിൻസണിനെ കൊണ്ട് അത്യുഗ്രൻ യോർക്കർ എറിയിച്ചു. എന്താണ് മൈതാനത്ത് നടന്നത് എന്ന് കാര്യം പോലും പിടികിട്ടാത്തെ സെഞ്ചുറിക്കാരൻ ഉസ്‌മാൻ ഖവാജ തലതാഴ്‌ത്തി മടങ്ങുന്നതാണ് പിന്നാലെ ആരാധകർ കണ്ടത്. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിൻറെ ബാറ്റിംഗ് തകർച്ചയിലും രക്ഷകനായി മാറിയ ഖവാജ 321 പന്തിൽ 14 ഫോറും മൂന്ന് സിക്‌സും സഹിതം 141 റൺസെടുത്തു.
https://twitter.com/englandcricket/status/1670396254499803137?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1670396254499803137%7Ctwgr%5E4e82124131f1770d0aa18a4952cd8395621f03a7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fenglandcricket%2Fstatus%2F1670396254499803137%3Fref_src%3Dtwsrc5Etfw
The dismissal of Usman Khawaja.
A great tactical move to get the well settled Khawaja. pic.twitter.com/y5EJ14qYGj
— Johns. (@CricCrazyJohns) June 18, 2023
ഖവാജയുടെ തകർപ്പൻ സെഞ്ചുറിക്കിടയിലും ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ഏഴ് റൺസിൻറെ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിൻറെ 393 പിന്തുടർന്ന ഓസീസ് 116.1 ഓവറിൽ 386 എന്ന സ്കോറിൽ എല്ലാവരും പുറത്തായി. ട്രാവിഡ് ഹെഡും(50), അലക്‌സ് ക്യാരിയും(66) അർധസെഞ്ചുറികൾ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിൻസണും സ്റ്റുവർട്ട് ബ്രോഡും മൂന്ന് വീതവും മൊയീൻ അലി രണ്ടും ബെൻ സ്റ്റോക്‌സും ജയിംസ് ആൻഡേഴ്‌സനും ഓരോ വിക്കറ്റും വീഴ്‌ത്തി. നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷൻ പൂർത്തിയാകും മുമ്പ് 78 ഓവറിൽ 393-8 എന്ന നിലയിൽ ഡിക്ലെയർ ചെയ്‌തിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറർ. സാക്ക് ക്രൗലിയും(61), ജോണി ബെയ്‌ർസ്റ്റോയും(78) അർധസെഞ്ചുറികൾ നേടി. ഓസീസിനായി നഥാൻ ലിയോൺ നാലും ജോഷ് ഹേസൽവുഡ് രണ്ടും കാമറൂൺ ഗ്രീനും സ്കോട്ട് ബോളണ്ടും ഓരോ വിക്കറ്റും സ്വന്തമാക്കി.