NEWSSports

സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്ക് നൽകുന്നത് 2 കോടി രൂപ !!

ന്ത്യൻ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ലോകത്താകമാനം സഞ്ജു സാംസന് ഒരുപാട് ആരാധകരാണുള്ളത്. സഞ്ജുവിന്റെ ലാളിത്യമേറിയ പെരുമാറ്റമാണ് ഈ ആരാധക പ്രവാഹത്തിന് കാരണം. സഞ്ജുവിന്റെ സഹജീവി സ്നേഹം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയുമായാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

 

“തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു നിശ്ചിത ശതമാനം ആഭ്യന്തര കളിക്കാര്‍ക്കും കുട്ടികള്‍ക്കുമായി സഞ്ജു ചിലവഴിക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ വികടൻ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. “സഞ്ജു സാംസന് ഒരു വര്‍ഷം ലഭിക്കുന്ന തുക 15 കോടി രൂപയാണ്. ഇതില്‍ രണ്ടു കോടി രൂപയെങ്കിലും സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്കും മികച്ച കഴിവുകളുള്ള കുട്ടികള്‍ക്കുമായി നല്‍കുന്നുണ്ട്. ഒരു കളിക്കാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ എന്ന നിലയില്‍ സഞ്ജു ശ്രദ്ധിക്കപ്പെടാൻ കാരണവും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിജയത്തിനും കാരണം ഇത്തരം മനുഷ്യത്വപരമായ നിലപാടാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ഇത്രയധികം ആരാധകരുള്ളത്.”- ട്രെയിനര്‍ പറഞ്ഞു.

Back to top button
error: