NEWSSports

കൊൽക്കത്ത മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്; ലക്ഷ്യം ഐഎസ്എൽ

കൊൽക്കത്ത:മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്.  ഐഎസ്എല്ലിൽ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുമായി യൂസഫലി പ്രാരംഭ ചർച്ചകൾ നടത്തി.

ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം.

നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബിന് മികച്ച നിലയിലെത്താൻ സാധിക്കും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന  ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കൊപ്പം മൊഹമ്മദന്‍സ് കൊല്‍ക്കത്തയിലെ പഴയകാല ക്ലബുകളിലൊന്നാണ്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിപ്പോയെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷമായി  അവര്‍ തിരിച്ചു വരവിന്റെ പാതയിലാണ്. നിലവില്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ മുമ്പിലാണ് അവര്‍. വലിയ ആരാധക പിന്തുണയുള്ള ക്ലബുകൂടിയാണ് മൊഹമ്മദൻസ്.

Back to top button
error: