NEWSSports

അവിശ്വസനീയം! ലോകകപ്പ് ക്രിക്കറ്റിൽ നെതര്‍ലൻഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നെതര്‍ലൻഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ.
 ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച്‌ ടീമിന് 21 ഓവറില്‍ വെറും 90 റണ്‍സ് മാത്രമാണ് നേടാനായത്.

ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്.

Signature-ad

400 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നില്‍ നെതര്‍ലൻഡ്സ് ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല.അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തു.

മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച്‌ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.ഡേവിഡ് വാര്‍ണറുടെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ൻ എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഓസീസിനെ വമ്ബൻ സ്കോറിലെത്തിച്ചത്.

ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിൻ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തിയ വാര്‍ണര്‍ 93 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 104 റണ്‍സെടുത്തു. ലോകകപ്പ് മത്സരങ്ങളില്‍ വാര്‍ണറുടെ ആറാം സെഞ്ചുറിയാണിത്. ഇത്തവണത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തേതും.

Back to top button
error: