NEWSSports

കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടി

കേരള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം.കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു‌. ഇന്നലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരാളായാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്.

ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെടുകയായിരുന്നു.

10 പോയിന്റുമായി ഗോവ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി ഫൈനല്‍ റൗണ്ടിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കേരളം 9 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും കേരളം തോൽപ്പിച്ചിരുന്നു.

 

ഡിസംബറില്‍ അരുണാചല്‍പ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

Back to top button
error: