NEWSSports

ലോകകപ്പ് ക്രിക്കറ്റ്: നാളെ ഇന്ത്യ X ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റിൽ നാളെ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും.ഏറെക്കുറെ സെമിഫൈനൽ പ്രതീക്ഷ അസ്തമിച്ച ടീമാണ് ഇംഗ്ലണ്ട്.അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ, എല്ലാ മത്സരങ്ങളും ജയിച്ച്‌ നില്‍ക്കുന്ന ടീമാണ് ഇന്ത്യ.

ഞായറാഴ്ച ലക്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ്  സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള  ‘മെൻ ഇൻ ബ്ലൂ’ തികഞ്ഞ ആത്മവിശ്വാസത്തിലാണ്, നിലവില്‍ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 പോയിന്റ് പട്ടികയില്‍ 10 പോയിന്റും നെറ്റ് റണ്‍ റേറ്റും +1.353 ആയി ഏറെ മുന്നിൽ നിൽക്കുന്ന ടീമാണ് ഇന്ത്യ.

Back to top button
error: