Sports

  • ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം ചൂടി ഇന്ത്യന്‍ വനിതകള്‍

    ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം കരസ്ഥമാക്കി. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ലങ്കയെ 19 റണ്‍സിനാണ് തോല്‍പ്പിച്ചത്.  ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം രണ്ടായി ഉയര്‍ന്നു. ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയും 116 റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് 97 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സ്മൃതി മന്ദാന 46ഉം ജമീമ റോഡ്രിഗസ് 42ഉം റണ്‍സെടുത്തു.

    Read More »
  • ഇന്ത്യ ആറാമത്; ഏഷ്യൻ ഗെയിംസ് മെഡൽ പട്ടിക ഇതുവരെ

    ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്‌ക്ക് 10 വീതം സ്വര്‍ണവും വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 31 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതാണ്. മെഡല്‍ പട്ടിക രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ 1. ചൈന 39 21 9 69 2. കൊറിയ 10 10 13 33 3. ജപ്പാന്‍ 5 14 13 31 4. ഉസ്‌ബെകിസ്ഥാന്‍ 4 4 6 14 5. ഹോങ്കോങ് 3 4 7 14 6. ഭാരതം 2 3 6 11 മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30) പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30) ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്‌സഡ് ടീം: ദിവ്യാന്‍ഷ് സിങ്…

    Read More »
  • ഏഷ്യൻ ഗെയിംസ് ഹോക്കി ;ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു

    ബീജിംഗ്:ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് ഏകപക്ഷീയ ജയം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു. ഇന്ത്യക്കായി ലളിത് (7′, 24′, 53′), മൻദീപ് സിംഗ് (18′, 27′, 28′) എന്നിവര്‍ ഹാട്രിക് നേടിയപ്പോള്‍ വരുണ്‍ (12′, 36′, 50′, 52′) നാല് ഗോള്‍ സ്വന്തമാക്കി. പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ ജപ്പാൻ 7-2ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. പൂള്‍ ബിയില്‍ മലേഷ്യ, ദക്ഷിണ കൊറിയ, ചൈന ടീമുകള്‍ ജയം നേടി. രണ്ടു പൂളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കു മുന്നേറും.

    Read More »
  • ഏഷ്യൻ ഗെയിംസ് ഫുട്ബോൾ; 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ പ്രീക്വാർട്ടറിൽ

    ബീജിംഗ്: ഏഷ്യൻ ഗെയിംസ് ഫുട്‌ബോളില്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടി ഇന്ത്യൻ പുരുഷ ടീം. മ്യാൻമറിനോട് 1-1 നു സമനില വഴങ്ങിയ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതായാണ് അവസാന പതിനാറിലേക്ക് കടന്നത്.13 വർഷങ്ങൾക്കു ശേഷമായിരുന്നു ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രവേശനം. 21 മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച ക്യാപ്റ്റൻ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നില്‍ എത്തിയത്. 74 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹാൻ ഹിത്വെയാണ് മ്യാൻമറിന്റെ സമനില ഗോള്‍ നേടിയത്.അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെ ആണ് ഇന്ത്യ നേരിടുക.  ഏഷ്യൻ ഗെയിംസ് തുടക്കത്തിൽ ചൈനയോട് 5-1 ൻ്റെ തോൽവി നേരിട്ട ഇന്ത്യ പിന്നീട് ബംഗ്ലാദേശിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു.

    Read More »
  • കൊൽക്കത്ത മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്; ലക്ഷ്യം ഐഎസ്എൽ

    കൊൽക്കത്ത:മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ വാങ്ങാൻ ലുലു ഗ്രൂപ്പ്.  ഐഎസ്എല്ലിൽ പന്ത് തട്ടുക എന്ന ലക്ഷ്യത്തോടെയാണ് എം എ യുസഫലി ക്ലബ്ബിനെ സ്വന്തമാക്കുന്നത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയുമായി യൂസഫലി പ്രാരംഭ ചർച്ചകൾ നടത്തി. ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം. നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബിന് മികച്ച നിലയിലെത്താൻ സാധിക്കും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന  ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ്…

    Read More »
  • ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ

    ബെയ്ജിംഗ്:ചൈനയിലെ ഹ്വാംഗ്ചോയില്‍ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലും വെളളിമെഡലുകളാണ് നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ മെഹുലി ഘോഷ്, ആഷി ചൗസ്കി, റമിത എന്നിവരടങ്ങിയ ടീമിന് വെളളി ലഭിച്ചത്. തുഴച്ചിലില്‍ അര്‍ജുൻ ലാല്‍, അരവിന്ദ് സഖ്യത്തിനാണ് വെള്ളി ലഭിച്ചത്. ലൈറ്റ് വെയിറ്റ് സ്കള്‍സ് വിഭാഗത്തിലാണ് ഇവരുടെ മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ മെഹുലി ഘോഷും റമിതയും ഫൈനലില്‍ എത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. ബംഗ്ളാദേശിനെയാണ് തോല്‍പ്പിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലും തുഴച്ചിലിലും ചൈനയ്ക്കാണ് സ്വര്‍ണം. ഇന്നലെയാണ് വൻകരയുടെ കായിക വസന്തത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന് ഹ്വാംഗ്ചോയില്‍ 19-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി തലവൻ തോമസ് ബാക്ക്, ഏഷ്യൻ ഒളിമ്ബിക് കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റും ഇന്ത്യക്കാരനുമായ രാജാ രണ്‍ധീര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക്…

    Read More »
  • ഒരു വിക്കറ്റ് നഷ്ടത്തില്‍  143 റൺസ് ;മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

    മൊഹാലി:ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 277 വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നിലവില്‍ 22 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ഗ്വാദും അര്‍ദ്ധ ശതകങ്ങള്‍ നേടി. 69 രണ്‍സുമായി ഗില്ലും രണ്ട് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസില്‍. ഋതുരാജ് ഗെയ്ഗ്വാദ് 71 റണ്‍സ് നേടി പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്.ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിൻ, ജഡേജ, ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

    Read More »
  • ഷമിക്ക് 5 വിക്കറ്റ് ;ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം

    മൊഹാലി:ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഓസ്ട്രേലിയ 276 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഷ് ഇംഗ്ലിസ് 45 റണ്‍സ് നേടി.സ്റ്റീവന്‍ സ്മിത്ത്(41), മാര്‍നസ് ലാബൂഷാനെ(39), കാമറണ്‍ ഗ്രീന്‍(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി.

    Read More »
  • ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയം

    ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. പെനാൽറ്റിയിലൂടെ സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ആക്രമിച്ചുകളിക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. മത്സരത്തിന്റെ 83-ാം മിനിറ്റിൽ ബംഗ്ലാദേശ് ടീം നായകൻ റഹ്മത് ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ വീഴ്ത്തിയതിനെത്തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിയ്ക്ക് പിഴച്ചില്ല. ഈ വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. അടുത്ത മത്സരത്തിൽ മ്യാൻമാറാണ് ഇന്ത്യയുടെ എതിരാളി. സെപ്റ്റംബർ 24 നാണ് മത്സരം. ആദ്യ മത്സരത്തിൽ ചൈനയ്ക്കെതിരേ ഇന്ത്യ 5-1 ന് പരാജയപ്പെട്ടിരുന്നു

    Read More »
  • കടം വീട്ടി; ബംഗളൂരൂവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് (2-1)

    കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞ പുതച്ച ഗാലറിക്കു കീഴെ സീസണിലെ ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.ചിരവൈരികളായ ബംഗളൂരു എഫ്സിയെ 2-1ന് തകർത്തുകൊണ്ടായിരുന്നു ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സ് ആഘോഷമാക്കിയത്. ഇരച്ചു പെയ്ത മഴക്കൊപ്പമാണ് കിക്കോഫ് വിസില്‍ മുഴങ്ങിയതെങ്കിലും 2023-2024 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല. തിങ്ങിനിറഞ്ഞ കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി സൂപ്പർ താരം അഡ്രിയാൻ ലൂണ ലക്ഷ്യം കണ്ടപ്പോൾ കെസിയ വീൻഡോർപിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി ആശ്വാസ ഗോൾ നേടി.കളിയുടെ അവസാന നിമിഷങ്ങളിലാണ് ബംഗളൂരു ഒരു ഗോള്‍ മടക്കിയത്. ബംഗളൂരിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതെങ്കിലും 17 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിലാണ് സെല്‍ഫ് ഗോളിന്റെ പിറവി. കെസിയ വീന്‍ഡ്രോപിന്റെ ഷോട്ടാണ് സെല്‍ഫായി കലാശിച്ചത്. 69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍…

    Read More »
Back to top button
error: