ഒഡീഷ എഫ്സിക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഐഎസ്‌എല്‍ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വുകമനോവിച്ച്.
റഫറിമാരുടെ നിരവധി തീരുമാനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ വന്നിട്ടുണ്ട്. എന്നാലും, ഐഎസ്‌എല്‍ റഫറിമാര്‍ ബ്ലാസ്റ്റേഴ്‌സിന് എതിരാണെന്ന് പറയാൻ കഴിയില്ല. ഇത്തരത്തിലുള്ള മാനുഷിക പിഴവുകള്‍ ഇല്ലാതാക്കാൻ നമ്മള്‍ പോരാട്ടം നടത്തിയേ മതിയാകൂ. നിലവിലെ പ്രശ്നങ്ങള്‍ മാറാൻ പുതിയ ടെക്നോളജി അത്യാവശ്യമാണ്. ബ്ലാസ്റ്റേഴ്‌സ് പരിശീലനകൻ അഭിപ്രായപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളില്‍ മാത്രമല്ല പിഴവുകള്‍ സംഭവിക്കുന്നത്. കളിയുടെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ് ചില പിഴവുകള്‍. ഇത് തീര്‍ച്ചയായും മാറണം. ഇവാൻ ആശാൻ നിര്‍ദ്ദേശിച്ചു.മറ്റ് രാജ്യങ്ങളില്‍ വര്‍ഷങ്ങളായി VAR സാങ്കേതിക വിദ്യ ഉണ്ട്. ഇങ്ങനെ മോശം വിധികള്‍ തുടര്‍ച്ചയായി വന്നാല്‍ ഐഎസ്‌എല്ലിനോടുള്ള താല്‍പ്പര്യം പലര്‍ക്കും നഷ്ടമാകും. ഐഎസ്‌എല്ലില്‍ വാര്‍ സംവിധാനം ഇല്ലെന്ന് കേട്ടാല്‍ പല വിദേശ താരങ്ങളും ലീഗിലേക്ക് വരാൻ മടിക്കുന്നുണ്ടെന്നും വുകമനോവിച്ച് പറഞ്ഞു.
റഫറിമാര്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. അവര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ കൂടുതല്‍ മെച്ചപ്പെടണം. ടെക്നോളജിയുടെ സഹായം ഉണ്ടായാല്‍ മാത്രമെ ഐഎസ്‌എല്ലിലെ റഫറിമാര്‍ക്ക് മെച്ചപ്പെടാൻ സാധിക്കുകയുള്ളൂവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.