ഓവറിലെ അവസാന ബോളില്‍ തബ്രെയ്സ് ഷംസിക്കെതിരേ ഒരു ഇന്‍സ്വിങറായിരരുന്നു റൗഫ് പരീക്ഷിച്ചത്. ഇതു നേരെ ഷംസിയുടെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി വാദിച്ചെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.
പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അംപയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു.
അതേസമയം മല്‍സരത്തില്‍ സൗത്താഫ്രിക്ക ജയിച്ചതിനു പിന്നാലെ പാകിസ്താനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹര്ഭജന് രംഗത്തുവന്നു. മോശം അംപയറിങും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണന്നും ഹര്ഭജന് എക്സിലൂടെ ചോദിച്ചു .