SportsTRENDING

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം: വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

കൊൽക്കത്ത: വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ എണ്ണത്തിലും റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കണ്ടു. ഞായറാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 4.4 കോടി പ്രേക്ഷകർ കണ്ടെന്ന് ഡിസ്നി വെളിപ്പെടുത്തി.

ലോക റെക്കോർഡിന് ടീം ഇന്ത്യയുടെ ആരാധകർക്ക് നന്ദിയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ അറിയിച്ചു. ഒക്‌ടോബർ 22ന് നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിന് 4.3 കോടിയായിരുന്നു വ്യൂവർഷിപ്പ്. ഈ റെക്കോർഡാണ് കഴിഞ്ഞ മത്സരത്തിൽ തകർത്തത്. ഇതിനുമുമ്പ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് 3.5 കോടി കാഴ്ചക്കാരെ ലഭിച്ചിരുന്നു.

Back to top button
error: