കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ ആറാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.രാത്രി എട്ടു മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.മോഹൻ ബഗാൻ, മുംബൈ,ഗോവ എന്നീ ടീമുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നാലു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ഈസ്റ്റ് ബംഗാൾ നിലവിൽ ഒൻപതാം സ്ഥാനത്താണ്.
നവംബർ 25-ന് ഹൈദരാബാദുമായും നവംബർ 29-ന് ചെന്നൈയിനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ മാസത്തെ മറ്റു മത്സരങ്ങൾ.രണ്ടു മത്സരങ്ങളും കൊച്ചിയിൽ വച്ചുതന്നെയാണ്.