ബംഗളൂരു: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്താന്. മഴ കളി മുടക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്റെ വിജയം.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 401 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 25.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. മഴ നിയമ പ്രകാരം വേണ്ടിയിരുന്നതിനേക്കാള്‍ 21 റണ്‍സ് അധികം നേടിയതാണ് പാകിസ്താനെ തുണച്ചത്.
ജയത്തോടെ പാകിസ്താന് വീണ്ടും അഫ്ഗാനിസ്താനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് പാകിസ്താന് തൊട്ടുമുന്നില്‍ നാലാം സ്ഥാനത്താണ്. ഇരുടീമുകളും 8 മത്സരങ്ങളില്‍ 4 ജയവും 4 തോല്‍വിയും വഴങ്ങിയിട്ടുണ്ട്.