NEWSSports

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ഇന്ന് നെതര്‍ലൻഡ്‌സിനെതിരെ

ബംഗളൂരു: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍  ഒമ്ബതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതര്‍ലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
നിലവില്‍ 16 പോയിൻറുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. നാലു പോയിൻറുമായി അവസാന സ്ഥാനത്താണ് നെതര്‍ലൻഡ്.
ഇന്ത്യക്കൊപ്പം ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ സെമി നവംബര്‍ 15 മുംബൈ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ചാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസിലെ ഈ മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: